ചെറുകിട ബിസിനസുകാര്‍ക്ക് ബ്രാന്‍ഡ് വളര്‍ത്താന്‍ ഏഴ് വഴികള്‍

ബ്രാന്‍ഡിംഗ് വന്‍കിടക്കാര്‍ക്ക് മാത്രം വേണ്ട കാര്യമല്ല, ചെറുകിട, ഇടത്തരം ബിസിനസുകാര്‍ക്കും വേണം
ചെറുകിട ബിസിനസുകാര്‍ക്ക്  ബ്രാന്‍ഡ് വളര്‍ത്താന്‍ ഏഴ് വഴികള്‍
Published on

ബ്രാന്‍ഡിംഗ് വന്‍കിടക്കാര്‍ക്ക് പറ്റുന്ന കാര്യമല്ലേ. നമുക്ക് എന്തിനാ അത്. ചെറുകിട-ഇടത്തരം ബിസിനസുകാരുടെ പൊതുവേയുള്ള ചിന്താഗതിയാണിത്. പക്ഷേ ഒന്നോര്‍ക്കണം. പണ്ട് വളരെ ചെറിയ ബിസിനസായിരുന്നവയാണ് പിന്നീട് ലോകം അറിയുന്ന ബ്രാന്‍ഡായി വളര്‍ന്നിരിക്കുന്നത്. അതുകൊണ്ട് ബ്രാന്‍ഡിംഗ് ഏത് ചെറു സംരംഭത്തിനും ആരംഭം മുതല്‍ വേണം. ഏതൊരു ബിസിനസിന്റെയും അടിത്തറയാണ് ബ്രാന്‍ഡിംഗ്.

എന്താണ് ബ്രാന്‍ഡ്

ലളിതമായി പറഞ്ഞാല്‍ ഇടപാടുകാര്‍ക്ക് നിങ്ങളുടെ കമ്പനി നല്‍കുന്ന ഉറപ്പാണത്. നിങ്ങളുടെ ഉല്‍പ്പന്നം/സേവനം ഉപഭോക്താവിന് എന്ത് നല്‍കും. സമാനമായ മറ്റുള്ളവയില്‍നിന്ന് എങ്ങനെ വേറിട്ട് നില്‍ക്കുന്നു. എന്നിവയെല്ലാം ബ്രാന്‍ഡ് പറയും. നിങ്ങളുടെ ലോഗോയേക്കാള്‍ ആഴത്തില്‍ ബ്രാന്‍ഡുകള്‍ പോകണം. പാക്കേജിംഗ് മുതല്‍ ഇടപാടുകാരുമായുള്ള ഫോണ്‍ സംഭാഷണം വരെയുള്ള എല്ലാം ബ്രാന്‍ഡിംഗില്‍ ഉള്‍പ്പെടും. അതിനുള്ള ഏഴ് വഴികള്‍ ഇതാണ്.

1. നിങ്ങളുടെ ഉറപ്പ് നല്‍കുന്നതെന്താണ്? അല്ലെങ്കില്‍ നിങ്ങളുടെ ബ്രാന്‍ഡിന്റെ മിഷന്‍ സ്റ്റേറ്റ്‌മെന്റ് എന്താണ്? എന്ത് മൂല്യമാണ് നിങ്ങളുടെ ബ്രാന്‍ഡ് നല്‍കുന്നത്. അത് വ്യക്തമായി കണ്ടെത്തി ഒരു പേപ്പറില്‍ കുറിച്ചുവയ്ക്കുക. അത് കണ്ടെത്തിക്കഴിഞ്ഞാല്‍ അതില്‍ ഊന്നി മുന്നോട്ടുപോകാം.

2. ബ്രാന്‍ഡിന്റെ വ്യക്തിത്വം നിര്‍വചിക്കുകയാണ് അടുത്ത പടി. നിങ്ങളുടെ ബ്രാന്‍ഡിനെ കുറിച്ച് ഇടപാടുകാരന്‍ ചിന്തിക്കുമ്പോള്‍ എന്തായിരിക്കണം അവരുടെ ഉള്ളില്‍ വരേണ്ടതെന്നാണ് ഇതിലൂടെ വ്യക്തമാക്കേണ്ടത്. നിങ്ങളുടെ ബ്രാന്‍ഡ് ഒരു വ്യക്തിയാണെന്ന് കരുതുക. ആ വ്യക്തിയുടെ സ്വഭാവ സവിശേഷതകള്‍ തീരുമാനിക്കും പോലെ ബ്രാന്‍ഡിനെയും രൂപകല്‍പ്പന ചെയ്യുക.

3. വ്യത്യസ്തത കണ്ടെത്തി അതിനെ ഉയര്‍ത്തി കാണിക്കുക. വിപണിയില്‍ സമാന സ്വഭാവമുള്ള ഒരുപാട് ഉല്‍പ്പന്നങ്ങള്‍ കാണും. നിങ്ങളുടെ എതിരാളികളുടെ ഉല്‍പ്പന്നങ്ങളെ പഠിച്ച് നിങ്ങളുടെ ബ്രാന്‍ഡിന്റെ വ്യത്യസ്തത വ്യക്തമായി പറയുക.

4. നല്ലൊരു പേരും ലോഗോയും ടാഗ്‌ലൈനും കണ്ടെത്തുക. ഇത് മാത്രമല്ല നിങ്ങളുടെ ബ്രാന്‍ഡ്. പക്ഷേ നിങ്ങളുടെ ബ്രാന്‍ഡിനെ സവിശേഷമായി നിലനിര്‍ത്താന്‍ ഇത് വേണം.

5. ചെയ്യുന്നതെന്തും ബ്രാന്‍ഡ് ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നതാകണം. പാക്കേജിംഗ് മുതല്‍ ജീവനക്കാരും സപ്ലയര്‍മാരുമായുള്ള ഇടപെടല്‍ പോലും അതുപോലെ ആകണം.

6. ഉപഭോക്താവിന് മികച്ച അനുഭവം നല്‍കുക. ഒരു മോശം അനുഭവം ഏതെങ്കിലും ഉപഭോക്താവിനുണ്ടായാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ അതിവേഗം പരക്കും. നല്ലത് പറയിപ്പിക്കുക, എപ്പോഴും.

7. അവസാനത്തെയും എന്നാല്‍ സുപ്രധാനവുമായ കാര്യം ഉല്‍പ്പന്നത്തിന്റെ അല്ലെങ്കില്‍ സേവനത്തിന്റെ ഗുണമേന്മ സാധ്യമാകുന്നത്ര മെച്ചപ്പെട്ടതാക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com