Begin typing your search above and press return to search.
ബ്രാന്‍ഡിന്റെ മുഖം മിനുക്കും മുമ്പ് തീര്‍ച്ചയായും അറിയണം ഇക്കാര്യങ്ങള്‍
ഇന്ന് നമ്മുടെ നാട്ടില്‍ ബ്രാന്‍ഡിങ്ങിനേക്കാളും കൂടുതല്‍ ചെയ്യപ്പെടുന്നത് റീബ്രാന്‍ഡിംങ്ങാണ്. അതായത് റീബ്രാന്‍ഡിംഗെന്നാല്‍ നിലവിലെ ഉല്‍പ്പന്നത്തിന്റെ അല്ലെങ്കില്‍ സ്ഥാപനത്തിന്റെ മുഖഛായയില്‍ മാറ്റം വരുത്തുക എന്നതാണ്. അത്തരത്തില്‍ റീ ബ്രാന്‍ഡ് ചെയ്തിട്ടുള്ള ചില സ്ഥാപനങ്ങളാണ്, Kalyan Jewellers,Airtel, Bajaj, Canara bank തുടങ്ങിയവ. പല സാഹചര്യങ്ങള്‍ കൊണ്ടാണ് ഇത്തരത്തില്‍ സ്ഥാപനങ്ങളെ റീ ബ്രാന്‍ഡ് ചെയ്യുന്നത്. റീബ്രാന്‍ഡിങ്ങിന് ഇടയാക്കുന്ന കാരണങ്ങള്‍:
- പുതുമ കൊണ്ടുവരാന്‍: കുറേ കാലമായി മാര്‍ക്കറ്റിലുള്ള ഉല്‍പന്നങ്ങളുടെ മുഖഛായയില്‍ ചെറിയ മാറ്റം കൊണ്ടുവന്ന് ഉല്‍പ്പന്നതില്‍ ഒരു പുതുമ
സൃഷ്ടിക്കാം. കല്യാണ്‍ ജ്വല്ലറിയുടെ പഴയ ലോഗോവില്‍ നിന്നും പുതിയത്തിലേക്ക് മാറിയപ്പോള്‍ അത് സ്ഥാപനത്തിന്റെ മേന്മ വര്‍ധിക്കാന്‍
കാരണമായി. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ലോഗോ ഡിസൈനിങ്ങിലും സ്ഥാപനത്തിന്റെ പേരിന്റെ ശൈലിയിലുമെല്ലാം മാറ്റം വന്നിട്ടുണ്ട്. അതിനനുസരിച്ച് നമ്മുടെ സ്ഥാപനതിനെ ആ പഴയ രൂപത്തില്‍നിന്നും പുതിയത്തിലേക്ക് മാറ്റി ജനങ്ങളുടെ മനസ്സില്‍ പുതിയൊരു സ്ഥാനം പിടിച്ചുപറ്റാനും പലരും റീ ബ്രാന്‍ഡിംഗ് ചെയ്യാറുണ്ട്. - കോപ്പിറൈറ്റ് പ്രശ്‌നങ്ങള്‍: പലര്‍ക്കും പറ്റുന്ന ഒരു അബദ്ധമാണ് സ്ഥാപനം തുടങ്ങുമ്പോള്‍ എന്തെങ്കിലും ഒരു പേരില്‍ ഏതെങ്കിലും ഒരു ലോഗോ ഉണ്ടാക്കി ബിസിനസ്സ് ആരംഭിക്കും. പക്ഷെ ഒരു ഘട്ടം കഴിയുമ്പോഴായിരിക്കും അതേപേരില്‍ മറ്റൊരു സ്ഥാപനം ഉണ്ടെന്നും SEO ല്‍ ഉയരാന്‍ കഴിയില്ല എന്നും മനസിലാക്കുന്നത്. അപ്പോഴേക്കും കുറച്ചെങ്കിലും ആളുകളുടെ മനസില്‍ നിലവിലെ പേര് സ്ഥാനം പിടിച്ചിട്ടുണ്ടാകും. പക്ഷെ അതിനപ്പുറത്ത് വളരാന്‍ സാധിക്കാത്ത അവസ്ഥയായിരിക്കും. ഈ സാഹചര്യത്തിലും പലരും റീബ്രാന്‍ഡിംഗ് ചെയ്യാറുണ്ട്. അല്ലാത്തപക്ഷം നിയമായപരമായി ഒത്തിരി പ്രശ്‌നങ്ങള്‍ ഉണ്ടാകും.
- ബിസിനസ്സ് വളര്‍ത്താന്‍: ബിസിനസ്സ് ആരംഭിക്കുമ്പോള്‍ ഏതെങ്കിലും ഒരു ചെറിയ സ്ഥലം കേന്ദ്രീകരിച്ചാകും പ്രവര്‍ത്തനം നടത്തുക. പിന്നീട് ആ
സ്ഥാപനത്തെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്താന്‍, അതായത് കൂടുതല്‍ സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമ്പോള്‍ നിലവിലെ
പേരും ലോഗോവും ഒരുപക്ഷേ പര്യാപ്തമായി എന്നു വരികയില്‍. മലയാളതനിമയുള്ള പേരുകള്‍ ഒരുപക്ഷേ മറ്റുരാജ്യങ്ങളില്‍ പ്രയോഗിക്കാന്‍ ബുദ്ധിമുട്ടാകും. ആ സാഹചര്യങ്ങളിലും പലരും റീബ്രാന്‍ഡ് ചെയ്യാറുണ്ട്. - മത്സരം കടുക്കുമ്പോള്‍: FMCG മേഖലകളിലാണ് കൂടുതല്‍ മത്സരങ്ങള്‍ നടക്കുന്നത്. മത്സരം കൂടുമ്പോള്‍ മാര്‍ക്കറ്റില്‍ പിടിച്ചുനില്‍ക്കാന്‍ പല തന്ത്രങ്ങളും പയറ്റേണ്ടിവരും. അത്തരത്തില്‍ മാര്‍ക്കറ്റില്‍ ശ്രദ്ധ സൃഷ്ടിക്കാനും പലരും റീബ്രാന്‍ഡിംഗ് ചെയ്യാറുണ്ട്.ഏതെല്ലാം രീതിയില്‍ റീബ്രാന്‍ഡിംഗ് ചെയ്യാം?
- പേരും ഭാവവും പൂര്‍ണമായും മാറ്റുക: സാധാരണയായി വലിയ ഗുരുതരമായ പ്രതിസന്ധിഘട്ടത്തിലാണ് ഇത്തരത്തില്‍ ചെയ്യുക. നമ്മുടെ സ്ഥാപനത്തിന്റെ പേരില്‍ മറ്റൊരു പ്രമുഖ സ്ഥാപനം ഉണ്ടെങ്കിലോ, പേരിന് ട്രേഡ്മാര്‍ക്ക് കിട്ടാത്ത അവസ്ഥ വരുമ്പോഴോ, ബിസിനസ്സ് പൂര്‍ണമായും
തകരുമ്പോഴോ ഇത്തരത്തില്‍ റീബ്രാന്‍ഡ് ചെയ്യാം. തന്ത്രപരമായി പുതിയ പേരിലേക്ക് നീങ്ങിയാല്‍ നിലവിലെ ഉപഭോക്താക്കളെ നഷ്ടപ്പെടാതെ
സംരക്ഷിക്കാം. - പേരില്‍ ചെറിയ മാറ്റം വരുത്തുക: നിലവിലെ പേരില്‍ ട്രേഡ്മാര്‍ക്കിലൊ, ഡൊമൈനിലോ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പേരിന്റെ മുന്നിലോ പിന്നിലോ എന്തെങ്കിലും ചേര്‍ത്തി റീബ്രാന്‍ഡ് ചെയ്യാം. അത്തരത്തില്‍ ചേര്‍ക്കുമ്പോള്‍ ഉല്‍പ്പന്നത്തിന്റെ മേന്മ ഉയര്‍ത്തുന്ന രീതിയിലായാല്‍ നല്ലത്. ഉദാഹരണത്തിന്, ആല്‍ഫ എന്നാണ് സ്ഥാപനത്തിന്റെ പേരെങ്കില്‍ 'ന്യൂ ആല്‍ഫ' അല്ലെങ്കില്‍ 'പ്രീമിയം ആല്‍ഫ' എന്ന തരത്തില്‍ രൂപമാറ്റം വരുത്തിയാല്‍ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം അതു ശ്രദ്ധ ആകര്‍ഷിക്കും കൂടാതെ ട്രേഡ്മാര്‍ക്ക് പോലുള്ള നിയമപരമായ കാര്യങ്ങള്‍ നടക്കുകയും ചെയ്യും.
- ലോഗോവില്‍ മാറ്റം വരുത്തുക: പൊതുവെ പല സ്ഥാപനങ്ങളും ചെയ്യുന്ന കാര്യമാണിത്. അത്തരത്തില്‍ രൂപമാറ്റം വരുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടത് പുതിയ ലോഗോ പഴയതിലും നിന്നും ലളിതവും, പ്രീമിയം ഫീല്‍ തരുന്നതും ആവണം. ഉദാഹരണത്തിന് കല്യാണ്‍ ജൂവല്ലേഴ്‌സ് അവരുടെ ലോഗോ പരിഷ്‌കരിച്ചപ്പോള്‍ അത് വളരെ ലളിതവും പ്രീമിയം ഫീല്‍ തരുന്നതുമായി.
റീബ്രാന്‍ഡ് മോശമായി ബാധിച്ച ഒരു ബ്രാന്‍ഡാണ് പെപ്‌സി. 1898 മുതല്‍ ഇന്നുവരെ 15 തവണയാണ് അവര്‍ ലോഗോ വലിയ രീതിയില്‍ പരിഷ്‌കരിച്ചത്. ഒട്ടും സ്ഥിരതയില്ലാതെയാണ് അവര്‍ ബ്രാന്‍ഡ് കൈകാര്യം ചെയ്തതും. അതിനാല്‍ തന്നെ കോക്കോകോളയേക്കാളും രുചിയുള്ള പാനീയമായിട്ടും അതിന് ഒന്നാംസ്ഥാനത്തു വരാന്‍ കഴിഞ്ഞില്ല. എന്നാല്‍ കൊക്കോകോള 1886 മുതല്‍ ചെറിയ മാറ്റമേ ലോഗോവിലും കുപ്പിയുടെ
രൂപത്തിലും കൊണ്ടുവന്നിട്ടുള്ളൂ. 1985 ല്‍ ആണ് വലിയൊരു മാറ്റം അവര്‍ ലോഗോ അക്ഷരത്തില്‍ കൊണ്ടുവന്നത്. അത് വലിയരീതിയില്‍ വില്‍പ്പനയെ ബാധിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം 1987 ല്‍ അവര്‍ പഴയ ലോഗോയിലേക്ക് മാറുകയുണ്ടായി. cococola എന്നു എഴുതിയ അക്ഷരത്തില്‍ എന്റെ പേരായ സിജു രാജന്‍ എന്ന് എഴുതിയാലും നമ്മുടെ മനസ്സില്‍ അതു കാണുമ്പോള്‍ cococola എന്നെ ഓര്‍മവരു. അതാണ് സ്ഥിരതയുടെ ശക്തി. ബ്രാന്‍ഡിങ്ങിനെ അടിസ്ഥാനം തന്നെ സ്ഥിരതയാണ്. റീബ്രാന്‍ഡിംഗ് പല ഘട്ടത്തിലും ആവശ്യമാണ്. എന്നാല്‍ ആ ഘട്ടങ്ങള്‍ തമ്മിലുള്ള ദൈര്‍ഘ്യം കൂടുതലാവണം. അല്ലാത്തപക്ഷം റീബ്രാന്‍ഡിംഗ് ഒരു വില്ലനായി മാറും.
Next Story
Videos