'സംരംഭക വിജയത്തിന് സഹായിക്കുന്ന ഈ തത്വചിന്തകളെ കൂട്ടുപിടിക്കാം'; ടിനി ഫിലിപ്പ് എഴുതുന്നു

സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന ഭിന്നിപ്പ്, പ്രശ്‌നം നേരിടുന്ന സമ്പദ് വ്യവസ്ഥ, കാലാവസ്ഥാ വ്യതിയാനം, സാംക്രമിക രോഗം തുടങ്ങി ഒട്ടേറെ ആഗോള പ്രശ്‌നങ്ങള്‍ നേരിടുന്ന ഇന്നത്തെ അപകടകരമായ പരിതസ്ഥിതിയില്‍ സംരംഭകര്‍ക്ക് ആവശ്യമായ ഒരു തത്വചിന്ത പകര്‍ന്നു നല്‍കുക എന്നതാണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്.

നിര്‍വചിക്കാന്‍ അത്രയെളുപ്പം സാധിക്കുന്ന ഒന്നല്ല തത്വചിന്തയെങ്കിലും ചിന്തയുടെ കലയാണ് അതെന്ന് പൊതുവായി പറയാം. യുക്തിയുടെ പ്രധാന ഉപകരണമാണത്.
അജ്ഞാതവും അവ്യക്തവും, തെളിഞ്ഞു വരുന്നതുമായ (സമയബന്ധിതമായി) യാഥാര്‍ത്ഥ്യങ്ങള്‍ നേരിടാന്‍ സംരംഭകരെ തത്വചിന്ത സഹായിക്കും. വസ്തുതകളും വിവരങ്ങളും കൊണ്ട് മാത്രം തീരുമാനിക്കാന്‍ കഴിയാത്ത കാര്യങ്ങളെ കുറിച്ച് മനസ്സിലാക്കാന്‍ അത് സംരംഭകരെ പ്രാപ്തരാക്കും.
ചുരുക്കത്തില്‍ ഒരു നല്ല തത്വചിന്ത ഇന്നത്തെ സാഹചര്യത്തില്‍ വിജയികളായ സംരംഭകരാകാന്‍ അവരെ സഹായിക്കും.
ഈ തത്വചിന്തയുടെ പ്രയോഗം താഴെ പറയുന്ന മേഖലകളില്‍ അവരുടെ നൈപുണ്യം വര്‍ധിപ്പിക്കുന്നതിന് സംരംഭകരെ സഹായിക്കും.
  • തുടര്‍ച്ചയായ സ്വയം വികസനം (Continuous Self- Development)
  • വലുതായി ചിന്തിക്കല്‍ (Looking at the Bigger Picture)
  • സങ്കീര്‍ണത കൈകാര്യം ചെയ്യല്‍ (Handling Complexity)
ഈ മേഖലകളില്‍ കഴിവുകള്‍ വര്‍ധിക്കുന്നതിലൂടെ, ഫിഗര്‍ ഒന്നില്‍ കാണിച്ചിരിക്കുന്നതു പോലെ, സംരംഭകര്‍ ഇന്നത്തെ സാഹചര്യത്തില്‍ വിജയത്തിന് ആവശ്യമായ ശരിയായ നടപടി കൈക്കൊള്ളാന്‍ പ്രാപ്തരാകുന്നു.
Figure 1: Conceptual Model of Philosophy of Entrepreneurs




ഈ മൂന്നു മേഖലകളും വിശദമായി പരിശോധിക്കാം.

തുടര്‍ച്ചയായ സ്വയം വികാസം എന്നതിലൂടെ ഞാന്‍ ഉദ്ദേശിച്ചത്....
സംരംഭകരെ ഗൗരവകരമായി ചിന്തിക്കാന്‍ തത്വശാസ്ത്രം പ്രേരിപ്പിക്കുന്നു. ഉടനടി ടാസ്‌ക് ലിസ്റ്റിനുമപ്പുറം ചിന്തിക്കാനും ചിന്ത മെച്ചപ്പെടുത്താനും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് നൂതനമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും അത് സഹായിക്കുന്നു. അത് സംരംഭകരുടെ ആശയവിനിമയ പാടവം തുടര്‍ച്ചയായി മെച്ചപ്പെടുത്തുകയും അതുകൊണ്ട് അവര്‍ കൊണ്ടു വരുന്ന നൂതനമായ പരിഹാരങ്ങള്‍ ഫലപ്രദമായി ടീം അംഗങ്ങളെ ബോധ്യപ്പെടുത്താനാകുകയും ചെയ്യുന്നു.
കാര്യങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള കഴിവ്- എന്തു ചെയ്യണമെന്നും ചെയ്യരുതെന്നും തീരുമാനിക്കുന്നതടക്കം- സംരംഭകരില്‍ തത്വശാസ്ത്രത്തിലൂടെ മെച്ചപ്പെട്ടുകൊണ്ടേയിരിക്കും. അതുകൊണ്ടു തന്നെ കണ്ടെത്തിയിരിക്കുന്ന നൂതനമായ പരിഹാരങ്ങള്‍ കമ്പനിയില്‍ പെട്ടെന്ന് നടന്നെ നടപ്പിലാക്കാന്‍ കഴിയും.
വലുതായി ചിന്തിക്കുകയെന്നാല്‍...
ശാശ്വത പരിഹാരം കാണ്ടെത്താനാകാത്തതെന്ന് തോന്നിക്കുന്ന കടുത്ത പ്രശ്‌നങ്ങള്‍ സംരംഭകര്‍ പതിവായി അവരുടെ സ്ഥാപനങ്ങളില്‍ അഭിമുഖീകരിക്കുന്നു. അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഏക മാര്‍ഗം അവയെ ഉയര്‍ന്ന തലത്തില്‍ നോക്കിക്കാണുക എന്നതാണ്. ഈ വീക്ഷണത്തിലൂടെ സംരംഭകര്‍ പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കാനാകുന്നു.
പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍, വിജയകരമായ ഒരു തത്വചിന്ത സംരംഭകരെ വലുതായി ചിന്തിക്കാന്‍ പരിശീലിപ്പിക്കുകയും നൂതനമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
സങ്കീര്‍ണത കൈകാര്യം ചെയ്യല്‍ കൊണ്ട് ഉദ്ദേശിക്കുന്നത്...
ഇന്നത്തെ യാഥാര്‍ത്ഥ്യം സങ്കീര്‍ണവും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുമാണ്. ബിസിനസ്, വ്യവസായം തുടങ്ങിയ സിസ്റ്റം വളരെ സങ്കീര്‍ണമായാണ് കാണപ്പെടുന്നത്. ഫിഗര്‍ രണ്ടില്‍ കാണുന്നതു പോലെ സിസ്റ്റം എ ലളിതമെന്നും സിസ്റ്റം ബി സങ്കീര്‍ണമെന്നും തോന്നാം.
Figure 2: Simple and Complex System



ഒരു സിസ്റ്റത്തെ പൂര്‍ണമായി വിവരിക്കുന്നതിന് കൂടുതല്‍ ഡാറ്റ ഘടകങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ ആ സിസ്റ്റം സങ്കീര്‍ണമാണെന്നതാണ് സങ്കീര്‍ണത എന്ന വാക്കിന്റെ പൊതുവായ നിര്‍വചനം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, നിങ്ങള്‍ക്ക് ഒരു സിസ്റ്റത്തെ കുറച്ചു വാക്യങ്ങളില്‍ വിശദീകരിക്കാന്‍ കഴിയുമെങ്കില്‍ ഒരു ഒരു ലളിതമായ സിസ്റ്റമാണ്. എന്നാല്‍ അത് വിവരിക്കാന്‍ ധാരാളം പേജുകള്‍ ആവശ്യമുണ്ടെങ്കില്‍ അത് സങ്കീര്‍ണമായ സിസ്റ്റമാണ്. അതുകൊണ്ടാണ് മിക്ക ആളുകള്‍ക്കും സിസ്റ്റം ബി സിസ്റ്റം എ യേക്കാള്‍ സങ്കീര്‍ണമായി തോന്നുന്നത്.

യഥാര്‍ത്ഥത്തില്‍ സിസ്റ്റം ബി ലളിതമാണെന്നും സങ്കീര്‍ണമാണെന്നത് തോന്നല്‍ മാത്രമാണെന്നും മനസ്സിലാക്കാന്‍ സംരംഭകരെ തത്വചിന്ത സഹായിക്കും. കുറച്ചു ഘടകങ്ങളാണ് സിസ്റ്റം ബി യുടെ പ്രകടനത്തെ നയിക്കുന്നത്. അതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഒരു സംരംഭകന് സിസ്റ്റം ലളിതമാക്കാന്‍ കഴിയും.
സംരംഭകര്‍ ശരിയായ തത്വചിന്ത സ്വീകരിക്കുന്നില്ലെങ്കില്‍ വരും വര്‍ഷങ്ങളില്‍ വിജയകരമായി സംരംഭത്തെ നയിക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.


Tiny Philip
Tiny Philip  

ഇന്ത്യയിലും ജിസിസി രാഷ്ട്രങ്ങളിലുമായി സ്ഥായിയായ ബിസിനസ് മോഡലുകൾ വളർത്തിയെടുക്കുന്നതിന് വേണ്ടി ദീർഘകാല അടിസ്ഥാനത്തിൽ സംരംഭകരുമായി ചേർന്ന് പ്രവർത്തിക്കുന്ന ബിസിനസ് അഡ്വൈസർ. 1992ൽ IIM (L) നിന്ന് PGDM എടുത്തതിന് ശേഷം ബിസിനസ് അഡ്വൈസർ ആയി പ്രവർത്തനം ആരംഭിച്ച അദ്ദേഹം റിസൾട്സ് കൺസൾട്ടിങ് ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആണ്

Related Articles
Next Story
Videos
Share it