ബ്രാന്‍ഡിന് പേരിടുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വന്‍ പിഴ നല്‍കേണ്ടി വരും
സ്വന്തം സ്ഥാപനങ്ങൾക്ക് പേരിടുമ്പോൾ ഒരു പേരിലെന്തിരിക്കുന്നു, എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം....
എന്നാൽ പേര് നോക്കിയിട്ടില്ലെങ്കിൽ പണവും മാനനഷ്ടവും ഉണ്ടായേക്കാം. അമുൽ എന്ന പേര് ഉപയോഗിച്ച കാനഡ യിലെ ഒരു സ്ഥാപനത്തിനെതിരെ ഇന്ത്യയിലെ Amul -The Taste of India നൽകിയ പരാതിയിൽ കനേഡിയൻ കോടതി അമൂലിന് അനുകൂലമായി 3,2733 കനേഡിയൻ ഡോളർ(ഏതാണ്ട് 19.5ലക്ഷം രൂപ ) നഷ്ടപരിഹാരം വിധിച്ചു.
അമുൽ എന്ന പേരും അതിന്റെ ലോഗോ യും അനധികൃതമായി ഉപയോഗിക്കുവാൻ ശ്രമിച്ച തിനാണ് കനേഡിയൻ കമ്പനിക്കെതിരെ കോടതി വിധി വന്നത്. 'അമുൽ കാനഡാ' എന്ന പേര് ആയിരുന്നു കാനെഡയിലെ സ്ഥാപനം ഉപയോഗിച്ചിരുന്നത് സ്ഥാപനത്തിനും അതിന്റെ നടത്തിപ്പുകാരായ നാലു പേർക്കും എതിരെയാണ് കോടതി വിധി.
രണ്ടു പതിറ്റാണ്ടായി കാനഡ യിലേക്ക് പാൽ ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്ന അമുൽ ന്റെ ട്രേഡ്മാർക്ക്നു പാസിംഗ് ഓഫ് നു അർഹത നേടിയിട്ടുണ്ട് എന്ന് കനേഡിയൻ കോടതി കണ്ടെത്തിയിരുന്നു. അമുൽ കാനെഡാ എന്ന പേരിൽ സ്ഥാപനം നടത്തിയ കനേഡിയൻ കമ്പനി അമുലിന്റെ ലോഗോ ഉൾപ്പെടെ തട്ടിയെടുക്കാൻ ശ്രമിച്ചതായി കോടതി കണ്ടെത്തി.
ലോകത്തിന്റെ മുഴുവൻ ശ്രദ്ധ ആകർഷിച്ച ഈ സംഭവം നമ്മുടെ സംരംഭകർക്കു ഒരു വലിയ പാഠം ആണ് നൽകുന്നതെന്ന് 2nd ഇന്നിങ്സ് ഫൗണ്ടറും ചീഫ് ലീഗൽ ഓഫീസറുമായ അഡ്വ. ബിന്ദു ശങ്കരപിളള പറയുന്നു.
ബിസിനസ്ന്റെ പേര്, ലോഗോ,ഡിസൈൻ പാക്കിങ് രീതിയൊക്കെ സംരക്ഷിക്കപ്പെടേണ്ടതാണ്. ഒരു സംരംഭകൻ അറിഞ്ഞോ അറിയാതെയോ മറ്റൊരു സംരംഭത്തിന്റെ ട്രേഡ്മാർക്കോ കോപ്പിറൈറ്റോ ഉപയോഗിക്കാതിരിക്കുക എന്നത് വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. മാനഹാനിക്കും ധനനഷ്ടത്തിനും പുറമെ ബിസിനസ് പൂട്ടി പോകാൻ തന്നെ അത് കാരണമായേക്കാം.
പല സംരംഭകരും കരുതുന്നത് ബിസിനസ് വിജയിച്ചതിനു ശേഷം മാത്രം ട്രേഡ്മാർക് രജിസ്റ്റർ ചെയ്താൽ മതി എന്നാണ്. എന്നാൽ പലപ്പോഴും സമയം വൈകിപോയിരിക്കും. ആ ട്രേഡ്മാർക്ക് മറ്റാരെങ്കിലും രജിസ്റ്റർ ചെയ്തു പോയിട്ടുണ്ടാകാം .
പിന്നീട് അത് നേടിയെടുക്കാൻ ധാരാളം പണവും സമയവും പ്രയത്നവും സംരംഭകൾ ചെലവാക്കേണ്ടി വരുന്നു.
ഒരു പക്ഷെ ആ പേര് കിട്ടിയില്ല എന്നും വരും. അതുണ്ടാക്കുന്ന നഷ്ടം ചില്ലറയല്ല. അന്നേവരെ മാർക്കറ്റിങ്നു ചിലവാക്കിയ തുകയും ഉണ്ടാക്കിയ സൽപ്പേരും നഷ്ടങ്ങളിൽ ചിലതു മാത്രം .
എന്താണ് ഇതിനു ഒരു പോംവഴി?
ഒരു സംരംഭം തുടങ്ങുമ്പോൾ തന്നെ ഉചിതമായ ഒരു പേര് കണ്ടെത്തുക, ലോഗോ ഉണ്ടെങ്കിൽ അതും, ട്രേഡ്മാർക് ചെയ്തു സംരക്ഷിക്കണം. സംരംഭത്തിന് പേര് തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം ? ട്രേഡ്മാർക്കിൽ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പേരുകളുമായി സാമ്യം പാടില്ല. അറിയപ്പെടുന്ന ട്രേഡ്മാർക്കുകളുമായി സാമ്യം പാടില്ല.
സ്ഥലപ്പേരുകൾ, രാജ്യത്തിൻറെ സിംബലുകൾ , പ്രകൃതി യുമായി ബന്ധപ്പെട്ട വാക്കുകൾ (ചന്ദ്രൻ, സൂര്യൻ, ഭൂമി etc) ഇവ പാടില്ല . സാധാരണ ഉപയോഗിക്കുന്ന വാക്കുകളും (Common names ) പാടില്ല. സംരംഭത്തിനെയോ , അതിന്റെ ബിസിനസിനെയോ വിശദീകരിക്കുന്ന പേരാകാനും പാടില്ല
പുതുതായി ഉണ്ടാക്കിയ വാക്കുകൾ നല്ലതാണു (coined words ) പേരുകൾക്ക് അർത്ഥം ഉണ്ടാകണമെന്നില്ല. ബ്രാൻഡിങ്ങിലുടെ സംരംഭകൻ ഉദ്ദേശ്ശിക്കുന്ന അർത്ഥം ആ പേര് കൈവരിക്കുന്നതാണ് നല്ല രീതി .
ഏതൊക്കെ വിധത്തിൽ സംരംഭകന് പേരിന്റെ അവകാശം ലഭിക്കും?
ഉപയോഗം കൊണ്ടും രജിസ്ട്രേഷൻ മുഖേനയും
എത്ര വർഷമാണ് ട്രേഡ്മാർക് രജിസ്‌ട്രേഷന്റെ കാലാവധി?
10 വർഷത്തിന്റെ ഇടവേളകളിൽ പുതുക്കി തുടർച്ചയായി ഇത് ഉപയോഗിക്കാമെന്ന് ബിന്ദു ശങ്കര പിളള പറയുന്നു.