ഫെയ്‌സ്ബുക്ക് പേജിലൂടെ എങ്ങനെ ബിസിനസ് കൂട്ടാം, ഏത് സ്ട്രാറ്റജി നിങ്ങളെ സഹായിക്കും

പ്രതിമാസം ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നത് 400 മില്യണ്‍ ഉപയോക്താക്കളുണ്ട്. എല്ലാ ഉപയോക്താക്കളും ഏതെങ്കിലും ബിസിനസ് അക്കൗണ്ടുകളും ഫോളോ ചെയ്യുന്നുമുണ്ട്. ആദ്യമായി ഫെയ്സ്ബുക്ക് ആദ്യമായി പുറത്തുവിട്ട കണക്കുകള്‍ പറയുന്നതനുസരിച്ച് ഈ 415 ദശലക്ഷം പ്രതിമാസ ഉപയോക്താക്കളില്‍ 234 ദശലക്ഷം പേര്‍ എല്ലാ ദിവസവും ഫെയ്സ്ബുക്കില്‍ കയറുന്നു. ഓരോ ഉപയോക്താക്കളുടെയും ചോയ്സുകള്‍ പരിശോധിച്ചാല്‍ എല്ലാവരും ഓരോ ബിസിനസ് ഫെയ്സ്ബുക്ക് പേജെങ്കിലും ഫോളോ ചെയ്യുന്നുണ്ട്.

    • അതായത് ഉപയോക്താക്കള്‍ക്ക് ആ പ്രത്യേക ബ്രാന്‍ഡിനെക്കുറിച്ചും ബിസിനസിനെക്കുറിച്ചും വിലയും മറ്റു വിവരങ്ങളെക്കുറിച്ചും ഫെയ്സ്ബുക്കിലൂടെ അറിയാന്‍ ആഗ്രഹിക്കുന്നുവെന്നര്‍ത്ഥം. നമ്മള്‍ തന്നെ എത്രയോ ബ്രാന്‍ഡുകളെയും ഫെയ്സ്ബുക്ക് പേജുകളെയുമാണ് ഫോളോ ചെയ്യുന്നത്. ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാമിന്റെ കാര്യവും വ്യത്യസ്തമല്ല.
      90% ഇന്‍സ്റ്റാഗ്രാം യൂസര്‍മാരും ഏതെങ്കിലും ബിസിനസ് അക്കൗണ്ടുകള്‍ ഫോളോ ചെയ്യുന്നവരാണ്. വാട്സാപ്പും പിന്നിലല്ല. 15 മില്യണ്‍ വാട്സാപ്പ് പ്രൊഫൈലാണ് 100 മില്യണ്‍ മെസേജുകള്‍ പ്രതിദിനം അയയ്ക്കുന്നത്. ഇത് ചെറുകിടക്കാര്‍ക്ക് മുതല്‍ വമ്പന്‍ ബിസിനസുകാര്‍ക്ക് വരെ ഉപയോഗപ്പെടുത്താവുന്ന അവസരങ്ങളാണ് വ്യക്തമാക്കുന്നത്. ബിസിനസ് കൂട്ടാന്‍ എങ്ങനെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്സാപ്പ് ഉപയോഗിക്കണം.
      ഇതാ ചില വഴികള്‍
      • ആദ്യം ചെയ്യേണ്ടത് ഏത് ഉല്‍പ്പന്നമാണ് വില്‍ക്കാന്‍ ആഗ്രഹിക്കുന്നതെന്ന് ഉറപ്പാക്കുക. ഏത് തരം ഉപഭോക്താക്കള്‍ക്കാണ് ഉല്‍പ്പന്നം വില്‍ക്കേണ്ടതെന്ന് മനസ്സിലാക്കുക.
      • പിന്നീട് വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ഉല്‍പ്പന്നത്തെക്കുറിച്ചും വിപണിയെ കുറിച്ചും നല്ലത്പോലെ പഠിക്കുക. ആരംഭിക്കാന്‍ പോകുന്ന സംരംഭത്തിനു നല്ലൊരു പേരു തെരഞ്ഞെടുക്കുക. ഉപഭോക്താവിന്റെ ഓര്‍മയില്‍ നില്‍ക്കുന്ന തരത്തിലുള്ള പേരാണെങ്കില്‍ ഉത്തമം. ഓണ്‍ലൈന്‍ സംരംഭമായതിനാല്‍ നെറ്റ് കണക്ഷന്‍ ഉണ്ടാകണം.
      • ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് ഗ്രൂപ്പുകള്‍, വെബ്‌സൈറ്റ്, മറ്റ് ഓണ്‍ലൈന്‍ സൈറ്റുകള്‍ എന്നിവ വഴി ബിസിനസ് നടത്താവുന്നതാണ്. ഫെയ്‌സ്ബുക്ക് വഴി വിപണനം നടത്തുന്നതിനായി ഫെയ്‌സ്ബുക്കില്‍ ഒരു പേജ് ആരംഭിക്കണം.
      • ഇന്‍സ്റ്റാഗ്രാം വഴിയെങ്കില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു അക്കൗണ്ട് വേണം. ഒറ്റനോട്ടത്തില്‍ ആ പേജ് എന്താണെന്നറിയാനും ഉപഭോക്താവില്‍ കൗതുകം ജനപ്പിക്കാനും കഴിഞ്ഞാല്‍ ഒട്ടേറെപ്പേര്‍ അംഗങ്ങളാകും.
      • കൃത്യമായി ഒരു ഇ-മെയില്‍ ഐ.ഡി, മൊബൈല്‍ നമ്പര്‍ (വാട്‌സാപ്പ് ഉണ്ടാകുന്നത് നല്ലതാണ്), ബാങ്ക് അക്കൗണ്ട് ഇവ ആയാല്‍ ഫെയ്‌സ്ബുക്കില്‍ പേജ് ആരംഭിക്കാവുന്നതാണ്. ഓര്‍ഡറുകള്‍ ഇന്‍ബോക്സ് വഴി സ്വീകരിക്കുന്നതാണ് നല്ലത്.
      • ഫോണ്‍ നമ്പര്‍ പേജില്‍ നല്‍കണമെന്നില്ല. ഉല്‍പ്പന്നത്തെ കുറിച്ച് അന്വേഷണങ്ങള്‍ വന്നാല്‍ വാട്‌സാപ്പ് വഴി ഉല്‍പ്പന്നത്തിന്റെ ഫോട്ടോ അയച്ചു കൊടുക്കാവുന്നതാണ്. അക്കൗണ്ടില്‍ പണം വന്നതിനു ശേഷം ഉല്‍പ്പന്നം ഡെലിവറി ചെയ്യുന്നതാണ് നല്ലത്.
      വെബ്സൈറ്റ് തുടങ്ങുമ്പോള്‍
      • സ്വന്തമായി വെബ്‌സൈറ്റ് ആരംഭിച്ച് വിപണനം നടത്തുന്നത് ഒരു കമ്പനി ആരംഭിക്കുന്നത് പോലെ തന്നെയാണ്. ഓണ്‍ലൈന്‍ വഴി മാത്രം വിപണനമാണെങ്കിലും ഒരു കമ്പനിയായി ആദ്യം തന്നെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കമ്പനി നിയമ പ്രകാരം എല്ലാ നിയമങ്ങളും പാലിച്ചാണ് സംരംഭം മുന്നോട്ട് പോകേണ്ടത്.
      • കൃത്യമായ അഡ്രസ്സ്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി., ബാങ്ക് അക്കൗണ്ട് എന്നിവ പ്രധാനമായും വേണം. വെബ്‌സൈറ്റ് നിര്‍മിക്കാന്‍ ചെറിയ തുകയ്ക്ക് മികച്ച രീതിയില്‍ അവ ചെയ്യുന്ന ചില ഡെവലപ്പര്‍മാരുടെ സഹായം തേടാവുന്നതാണ്. സര്‍ക്കാരും സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതിനാല്‍ സര്‍ക്കാരിന്റെ സഹായങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.
      • വിറ്റുവരവ് നിശ്ചിത പരിധി കഴിഞ്ഞാല്‍ ചരക്ക് സേവന നികുതി (ജി.എസ്.ടി.) രജിസ്ട്രേഷന്‍ ആവശ്യമാണ്. ഭക്ഷ്യ ഉത്പന്നങ്ങളാണെങ്കില്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ.) രജിസ്‌ട്രേഷനും വേണം.
Related Articles
Next Story
Videos
Share it