ജോലി കിട്ടണോ? പ്രമോഷന്‍ വേണോ? 2020ല്‍ ആവശ്യമായ 10 സോഫ്റ്റ് സ്‌കില്ലുകള്‍

ജോലി കിട്ടണോ? പ്രമോഷന്‍ വേണോ? 2020ല്‍ ആവശ്യമായ 10 സോഫ്റ്റ് സ്‌കില്ലുകള്‍
Published on

അവസരങ്ങള്‍ മാറിമറയുന്നു. പഴയ ജോലികളെ പാടേ മാറ്റി പുതിയ തൊഴില്‍ സാധ്യതകള്‍ സ്ഥാനം പിടിക്കുന്നു. ഈ സാഹചര്യത്തില്‍ പ്രധാനമായും മാറേണ്ടത് നമ്മുടെ ചിന്താഗതി തന്നെയാണെന്ന് വിദഗ്ധര്‍ പറയുന്നു.

ഓണ്‍ലൈന്‍ ലേണിംഗ് പ്ലാറ്റ്‌ഫോമായ യൂഡെമിയുടെ 2020 വര്‍ക്‌പ്ലേസ് ലേണിംഗ് ട്രെന്‍ഡ്‌സ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ഇതുപ്രകാരം വളര്‍ച്ചയുടേതായ മനോഭാവം അല്ലെങ്കില്‍ പുതിയ മാറ്റങ്ങള്‍ക്കനുസരിച്ച് പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുന്നതിനുള്ള കഴിവാണ് 2020ലെ പ്രൊഫഷണല്‍ വിജയത്തിന് ഏറ്റവും പ്രധാനമായ സോഫ്റ്റ്‌സ്‌കില്ലായി കണ്ടെത്തിയത്.

യൂഡെമിയുടെ യൂഡെമി ഫോര്‍ ബിസിനസ് സര്‍വീസിലെ കോഴ്‌സ് പാക്കേജുകള്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിനായി 4000ത്തിലേറെ കമ്പനികളാണ് ഉപയോഗിക്കുന്നത്. ഇതിലെ യൂസര്‍ ഡാറ്റ വിശകലനം ചെയ്താണ് 2020ലേക്ക് ആവശ്യമായ പ്രധാന സോഫ്റ്റ് സ്‌കില്ലുകള്‍ ഇവര്‍ കണ്ടെത്തിയത്.

താഴെപ്പറയുന്ന സോഫ്റ്റ് സ്‌കില്ലുകളാണ് ജീവനക്കാര്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത്.

1. ഗ്രോത്ത് മൈന്‍ഡ്‌സൈറ്റ്:

പുതിയ കാര്യങ്ങള്‍ തുടര്‍ച്ചയായി പഠിച്ചുകൊണ്ടിരിക്കാനും മാറ്റത്തെ സ്വീകരിക്കാനുമുള്ള കഴിവ്.

2. ക്രിയാത്മകത:

പുതിയ ആശയങ്ങള്‍ വികസിപ്പിക്കാനും നിലവിലുള്ള പ്രശ്‌നങ്ങളെ നേരിടാന്‍ പുതിയ പരിഹാരമാര്‍ഗ്ഗങ്ങള്‍ അവതരിപ്പിക്കാനുമുള്ള കഴിവ്.

3. ഫോക്കസ് മാസ്റ്ററി:

മികച്ച ഹൃസ്വകാല, ദീര്‍ഘകാല തീരുമാനങ്ങള്‍ എടുക്കുന്നതിനായി മനസിനെ കേന്ദ്രീകരിക്കാനുള്ള കഴിവ്.

4. ഇന്നവേഷന്‍:

നിലവിലുള്ള ആശയങ്ങള്‍, കണ്‍സപ്റ്റ്, പ്രോസസ്, മെത്തേഡ് എന്നിവയെ മെച്ചപ്പെടുത്തി അവശ്യമായ ഫലം ലഭിക്കുന്നതിനാവശ്യമായ രീതിയില്‍ മാറ്റിയെടുക്കുക.

5. കമ്യൂണിക്കേഷന്‍ സ്‌കില്‍സ്:

പറയുക, കേള്‍ക്കുക, നിരീക്ഷിക്കുക എന്നിവ വഴി വിവരങ്ങളെ വ്യാഖ്യാനിക്കാനുള്ള കഴിവ്.

6. സ്‌റ്റോറിടെല്ലിംഗ്:

ചിന്തകളെയും ഡാറ്റയെയും സംയോജിപ്പിച്ച് സമഗ്രമായി അവതരിപ്പിക്കാന്‍ സാധിക്കണം.

7. കള്‍ച്ചര്‍ അവയര്‍നസ്: സ്ഥാപനത്തിനുള്ള വിവിധ സംസ്‌കാരങ്ങളിലുള്ളവരുമായി

ഫലവത്തായ രീതിയില്‍ ഇടപഴകാനും ഒരുമിച്ച് ജോലി ചെയ്യാനും അര്‍ത്ഥവത്തായ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനുമുള്ള കഴിവ്.

8. ക്രിട്ടിക്കല്‍ തിങ്കിംഗ്

കൃത്യമായ വിശകലനവും മൂല്യനിര്‍ണ്ണയവും നടത്തി ഒരു വിഷയത്തില്‍ വിധിനിര്‍ണ്ണയം നടത്താനുള്ള കഴിവ്.

9. ലീഡര്‍ഷിപ്പ്: സ്ഥാപനത്തിനുള്ളില്‍ പ്രകടിപ്പിക്കുന്ന നേതൃത്വഗുണം.

10. ഇമോഷണല്‍ ഇന്റലിജന്‍സ്: തൊഴിലിടത്തില്‍ കൂടെയുള്ളവരുമായി മികച്ച ഇന്റര്‍പേഴ്‌സണല്‍ ബന്ധങ്ങളുണ്ടാക്കാനും പക്വതയോടെ കാര്യങ്ങളെ സമീപിക്കാനും വാക്കുകളിലും പ്രവൃത്തികളിലും സംയമനം പാലിക്കാനുമുള്ള കഴിവ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com