ഒരു മികച്ച ലീഡറിന് വേണ്ട 3 ഗുണങ്ങള്‍

ബിസിനസിലും ജോലിയിലും നേതൃ സ്ഥാനത്തുള്ളവര്‍ കുറെ കാര്യങ്ങള്‍ ശ്രദ്ധിച്ചിരിക്കണം. സത്യ നദെല്ല ഉള്‍പ്പെടെയുള്ളവര്‍ ബിസിനസിലെ ലീഡേഴ്‌സിനുള്ള ഗുണഗണങ്ങളില്‍ പ്രധാനമായും ലാളിത്യത്തെ എടുത്തു പറഞ്ഞിട്ടുണ്ട്. ലാളിത്യവും നേതൃപാടവവും മാത്രം മതിയോ,പോര. ടീമിനെ ചേര്‍ത്തു നിര്‍ത്താനും നന്നായി സ്ഥാപനത്തെ നടത്താനും മറ്റ് ചില കാര്യങ്ങള്‍ കൂടെ ലീഡര്‍മാര്‍ ശ്രദ്ധിക്കണം.


1) മറ്റുള്ളവരെ മനസ്സിലാക്കാന്‍ ശ്രമിക്കുക

ലീഡര്‍ഷിപ്പിന്റെ ഏറ്റവും വലിയ പാഠമാണ് നിങ്ങള്‍ മറ്റുള്ളവരെ മനസ്സിലാക്കുക എന്നത്. അവരെ മനസ്സിലാക്കാതെ നിങ്ങള്‍ക്ക് അവരെ വെച്ച് ഒരു ജോലിയും ചെയ്യിപ്പിക്കാനാകില്ല. ഇവിടെ ഓരോ വ്യക്തിയിലും നിങ്ങള്‍ക്ക് വ്യത്യസ്തമായ ഫോര്‍മുലകള്‍ ഉപയോഗിക്കേണ്ടി വരും. അതുകൊണ്ടുതന്നെ ആദ്യം ആളുകളെയും,അവരുടെ മനോഭാവത്തെയും, സ്വഭാവത്തെയും അവരുടെ രീതികളെയുമെല്ലാം മനസ്സിലാക്കുക. ഇത് നിങ്ങള്‍ക്ക് മനസ്സിലായാല്‍ ഏതൊരു വ്യക്തിയെയും നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയും.

2) ആശയവിനിമയത്തിന് സമയം കണ്ടെത്തുനീക്കിവയ്ക്കുക

നിങ്ങള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്നവര്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട് എന്ന് നിങ്ങള്‍ക്ക് അവരുമായ് സംസാരിച്ചാല്‍ മാത്രമേ മനസ്സിലാക്കാന്‍ കഴിയൂ,ഒപ്പം അവര്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറായാലും. പലപ്പോഴും നമ്മള്‍ അനുമാനങ്ങള്‍ വച്ചാണ് പല തീരുമാനങ്ങളും എടുക്കുക. എന്നാല്‍ യാഥാര്‍ത്ഥ്യം വളരെ വ്യത്യസ്തമായിരിക്കും.അത് നിങ്ങള്‍ക്ക് മനസ്സിലാകണമെങ്കില്‍ നിങ്ങള്‍ അവരുമായ് ആശയവിനിമയം നടത്തേണ്ടതുണ്ട്. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കേണ്ടത് ഉണ്ട്. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിങ്ങള്‍ക്ക് കഴിയും എന്ന വിശ്വാസം അവരില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ ഒരു ലീഡര്‍ എന്ന നിലയിലുള്ള നിങ്ങളുടെ ജൈത്രയാത്ര വളരെ എളുപ്പമായിരിക്കും.

3) നല്ലതിനെ അഭിനന്ദിക്കുക

ഒരാള്‍ തെറ്റുകള്‍ ചെയ്യുമ്പോള്‍ നമ്മള്‍ ചൂടാവുന്നത് പോലെ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നമ്മള്‍ അവരെ അഭിനന്ദിക്കാനും മറക്കരുത്.ഒരാളെ അഭിനന്ദിക്കുമ്പോള്‍ ഗ്രൂപ്പില്‍ അഭിനന്ദിക്കുക. അതുപോലെ ചീത്ത പറയുമ്പോള്‍ അയാളെ ഒറ്റക്ക് വിളിച്ച് അത് ചെയ്യുക.ഇതൊക്കെ നിങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങളും മികച്ച ഒരു ലീഡറായ് മാറും.

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it