ബിസിനസ് വളര്‍ത്താം സോഷ്യല്‍ കോമേഴ്‌സിലൂടെ, ഇതാ ചില വഴികള്‍

കാലങ്ങളായി ബിസിനസ്സില്‍ കേള്‍ക്കുന്ന ഒരു വാക്കാണ് ഇ-കോമേഴ്സ് എന്നത്. ഇ- കോമേഴ്‌സിന്റെ അടുത്ത വളര്‍ച്ചാ ഘട്ടം എന്ത് എന്നുള്ള ചോദ്യത്തിനുത്തരമാണ് സോഷ്യല്‍ കോമേഴ്സ്. അമേരിക്കയില്‍ നടത്തിയ ഒരു പഠനത്തില്‍ generation Z ല്‍ പെടുന്ന ആളുകള്‍, അതായത് 1997 നും 2012 നും ഇടയില്‍ ജനിച്ചിട്ടുള്ള ആളുകളില്‍ 60 ശതമാനം ആളുകളും ഉല്‍പ്പന്നങ്ങളെക്കുറിച്ചും സേവനങ്ങളെ കുറിച്ചും അറിയാന്‍ പരതുന്നത് ഇന്‍സ്റ്റാഗ്രാം മുതലായ സോഷ്യല്‍ മീഡിയ ആണ്. ഒപ്പം തന്നെ 18 നും 34 നും ഇടയില്‍ പ്രായമുള്ള അമേരിക്കക്കാരില്‍ 48 ശതമാനം ആളുകളും ഉല്‍പ്പന്നം വാങ്ങുന്നത് സോഷ്യല്‍ മീഡിയ വഴിയാണ്. മാത്രമല്ല UAE ല്‍ ഉള്ള സോഷ്യല്‍ കോമേഴ്സ് ഷോപ്പേഴ്‌സിന് വീഡിയോ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകള്‍ നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ വരുന്നു എന്ന വാര്‍ത്തയും ഈയിടെ വന്നിരുന്നു. ഇതില്‍നിന്നും മനസിലാക്കാനാവും സോഷ്യല്‍ കോമേഴ്‌സിന്റെ വളര്‍ച്ച ഇനിയുള്ളകാലത്ത് ഏതുരീതിയില്‍ ആയിരിക്കുമെന്നത്.

ഇനി എന്താണ് സോഷ്യല്‍ കോമേഴ്സ് എന്ന് നോക്കാം:
സോഷ്യല്‍ മീഡിയയ്ക്ക് അകത്തുതന്നെ ഉല്‍പ്പന്നം തിരയുവാനും, ഉല്‍പ്പന്നം കാണുവാനും, ഉല്‍പ്പന്നം വാങ്ങുവാനും, വില്‍പ്പനയ്ക്ക് ശേഷമുള്ള സേവനം നല്‍കുവാനുമായുള്ള സൗകര്യം ലഭ്യമാക്കുകയും ചെയ്യുമ്പോഴാണ് അത് സോഷ്യല്‍ കോമേഴ്സ് ആയി മാറുന്നത്. കണക്കുകള്‍ പറയുന്നത് ഇന്ന് സോഷ്യല്‍ കോമേഴ്‌സിന്റെ മാര്‍ക്കറ്റ് 89.4 ബില്യണ്‍ USD ആണ്. എന്നാല്‍ അത് 2027 ആകുമ്പോഴേക്കും 604.5 ബില്യണ്‍ USD ആയി ഉയരും.
ഇനി എങ്ങനെയാണ് ഒരു സോഷ്യല്‍ കോമേഴ്സ് ആരംഭിക്കേണ്ടത്?
ആദ്യമായി നമ്മള്‍ ലക്ഷ്യമിടുന്ന ഉപഭോക്താക്കള്‍ ഏറ്റവുമധികം സമയം ചിലവഴിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഏതെന്ന് കണ്ടെത്തി അതില്‍ ഒരു ബിസിനസ് അക്കൗണ്ട് തുറക്കുക.

അടുത്തപടിയായി ആ അക്കൗണ്ടിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള വിഷയങ്ങള്‍ ഉള്‍ക്കൊള്ളിക്കുക. പരസ്യം മാത്രം കാണാനായി ഒരിക്കലും ആളുകള്‍ അക്കൗണ്ടുകള്‍ follow ചെയ്യുകയില്ല. ആളുകള്‍ക്ക് ഉപകാരപ്പെടുന്ന രീതിയിലുള്ള വിഷയങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുക. അത്തരത്തില്‍ നല്ലൊരെണ്ണം ആളുകളുടെ കൂട്ടായ്മ സൃഷ്ട്ടിക്കുക.

ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുമ്പോള്‍ തന്നെ അതില്‍ വാങ്ങുവാനുള്ള ലിങ്കും ചേര്‍ക്കാന്‍ കഴിയും. ഫേസ്ബുക്കില്‍ 'Shop ' എന്നൊരു ബട്ടണ്‍ ചേര്‍ക്കാന്‍ സാധിക്കും. ഇന്‍സ്റ്റാഗ്രാമില്‍ checkout എന്ന ബട്ടണ്‍ അമേരിക്കയില്‍ നല്‍കിവരുന്നുണ്ട്. ഉത്പന്നങ്ങള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുംവിധം അവതരിപ്പിക്കേണ്ടതുണ്ട്. വീഡിയോ രൂപത്തിലും റിവ്യൂ രൂപത്തിലുമെല്ലാം പല രീതിയില്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാം.

വില്‍പ്പനക്ക് ശേഷമുള്ള സേവനങ്ങളും സോഷ്യല്‍ മീഡിയ വഴി നല്‍കാന്‍ സാധിക്കും. ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതിനാല്‍ നല്‍കുന്ന സന്ദേശങ്ങളൊന്നും ശ്രദ്ധിക്കാതെ പോവുകയില്ല.

ഇതില്‍ ഏറ്റവും വെല്ലുവിളി നേരിടുന്ന ഒരു ഭാഗമെന്നത് ആളുകളെ ആകര്‍ഷിക്കുന്നതരം ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുക എന്നതാണ്. ഇന്ന് ആളുകളുടെ attention span വളരെ കുറഞ്ഞുവരുന്നതുകൊണ്ട്തന്നെ ചുരുങ്ങിയ സമയത്തില്‍ ആളുകളെ പിടിച്ചിരുത്താന്‍ കഴിയുന്നതരത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുക എന്നത് പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. വളരെയധികം സര്‍ഗ്ഗാത്മകതയും ഉപഭോക്തൃ മനശാസ്ത്രവും പ്രയോഗിക്കേണ്ട ഒന്നാണ് സോഷ്യല്‍ കോമേഴ്സ്.

Siju Rajan Business Branding Strategist BRANDisam LLP www.sijurajan.com +91 8281868299


Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles

Next Story

Videos

Share it