Begin typing your search above and press return to search.
മിലന്‍ ഡിസൈന്‍ മാനേജിംഗ് പാര്‍ട്ണര്‍ സംരംഭകരോട് പറയുന്നു; സോഷ്യല്‍ മീഡിയ പൂര്‍ണമായും പ്രയോജനപ്പെടുത്താം
യുവ നേതൃത്വം മുന്നില്‍ നിന്നു നയിക്കുന്ന ബിസിനസുകളുടെ കാലം കൂടിയാണിത്. പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുമ്പോള്‍ പരമ്പരാഗത ബിസിനസ് രീതികളെ വകഞ്ഞുമാറ്റുന്ന പുതിയ കാഴ്ചപ്പാടുകളാണ് ഇവരെ വ്യത്യസ്തരാക്കുന്നത്. വിജയങ്ങള്‍ക്കൊപ്പം പരാജയങ്ങളെയും അവര്‍ക്ക് മുഖാമുഖം കാണേണ്ടിവരുന്നുണ്ട്. വിപണിയും ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങളും സാങ്കേതിക വിദ്യകളും അതിവേഗം മാറുന്ന കാലത്ത്, അവരുടെ അതിജീവന തന്ത്രമെന്താണ്? വിജയ, പരാജയങ്ങള്‍ അവരെ പഠിപ്പിക്കുന്നതെന്തെല്ലാം? ഈയൊരു ലക്കത്തില്‍ ഒതുങ്ങുന്നില്ല യുവ ബിസിനസ് സാരഥികളുടെ ഈ അനുഭവ ചിത്രങ്ങള്‍.
സംസ്ഥാനത്തെ യുവ ബിസിനസ് സാരഥികളുടെ വിജയ മന്ത്രങ്ങള്‍ പങ്കുവയ്ക്കുന്ന ധനം Top & Emerging Young Business Leaders of Kerala ലേഖന പരമ്പരയില്‍ ഇന്ന് അനുഭവങ്ങള്‍ പങ്കുവെച്ച് മിലന്‍ ഡിസൈന്‍ മാനേജിംഗ് പാര്‍ട്ണര്‍ കെവിന്‍ റെക്സ് പടിക്കന്‍.
മിലന്‍ ഡിസൈന്‍ - ബിസിനസ് ഇതുവരെ:
- ഓരോ പ്രായത്തിനും സാഹചര്യത്തിനും ട്രെന്‍ഡിനും അനുസരിച്ച വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തെടുത്ത് നല്‍കുന്നതിലൂടെ ശ്രദ്ധേയമായ സ്ഥാപനം
- 2014 ല്‍ വിശാലമായ ഷോറൂമായി മാറ്റുകയും സാരി, ലെഹംഗകള്‍, ബ്രൈഡല്‍ വസ്ത്രങ്ങള്‍, ബ്ലൗസുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന നിര അവതരിപ്പിക്കുകയും ചെയ്തു.
- കസ്റ്റമൈസ്ഡ് സ്റ്റിച്ചിംഗ് സേവനം കൂടി മിലന്‍ ലഭ്യമാക്കുന്നു
- ബ്രൈഡല്‍ വെയേഴ്സ്, പാര്‍ട്ടി വെയേഴ്സ്, സല്‍വാര്‍ സെറ്റ്സ് തുടങ്ങിയവയ്ക്കായി 2021 ല്‍ എറണാകുളം എംജി റോഡില്‍ എക്സ്‌ക്ലൂസിവ് ഷോറൂം തുറന്നു
നേട്ടം:
ആദ്യമായി സാരിയില്‍ പത്തു നിറങ്ങല്‍ ദമ്പതികളുടെ പോര്‍ട്രെയ്റ്റ് നെയ്തെടുത്ത് ചരിത്രം സൃഷ്ടിച്ച് ഡിജിറ്റല്‍ മേഖലയിലെ സാന്നിധ്യം വ്യാപകമാക്കി. വാട്ട്സ് ആപ്പ് വഴി ഓണ്‍ലൈന്‍ ഷോപ്പിംഗ് തുടങ്ങി.
വെല്ലുവിളികളെ നേരിട്ടത്:
കോവിഡ് കാലത്ത് ഓവര്‍ പര്‍ച്ചേസിംഗ് ആയിരുന്നു വലിയ വെല്ലുവിളിയായത്. അടുത്തു വരാനിരിക്കുന്ന കല്യാണ-ഉത്സവ സീസണ്‍ മുന്നില്‍ക്കണ്ട്് വന്‍തോതില്‍ പര്‍ച്ചേസ് നടത്തി. എന്നാല്‍ കോവിഡ് കാലത്ത് തന്നെ അമേരിക്കയില്‍ എക്സിബിഷനുകള്‍ സംഘടിപ്പിക്കുകയും വാട്ട്സ്ആപ്പ് പോലുള്ള മീഡിയകളിലൂടെ ഓണ്‍ലൈന്‍ വില്‍പ്പനയും നടത്തി. സോഷ്യല്‍ മീഡിയ പ്രമോഷനുകളും ഈ പ്രതിസന്ധി മറികടക്കാന്‍ സഹായകരമായി..
വിജയ/പരാജയങ്ങളില്‍ പഠിച്ച പാഠങ്ങള്‍:
പകര്‍ച്ചവ്യാധിയുടെ സമയത്ത് ബിസിനസ് ചെയ്യുക എളുപ്പമല്ല. പുതിയ സ്‌കില്‍ പഠിച്ചെടുക്കുകയും അത് പ്രയോഗത്തില്‍ വരുത്തുകയും ചെയ്യുക. സോഷ്യല്‍ മീഡിയയെ ഫലപ്രദമായി ഉപയോഗിക്കുക. ഒരിക്കലും പിന്തിരിയരുത്.
തുടരും....
Next Story
Videos