'പ്ലാനിംഗ് ആണ് മുഖ്യം'; വിജയ ചേരുവകള്‍ പങ്കുവച്ച് യുവ ബിസിനസ് സാരഥി അലോക് തോമസ് പോള്‍

പ്രതിസന്ധികളെ അതിജീവിച്ച് സാങ്കേതിക മികവോടെ മുന്നേറാന്‍ കേരളത്തിലെ യുവ ബിസിനസ് സാരഥികള്‍ പ്രാവര്‍ത്തികമാക്കുന്ന തന്ത്രമെന്താണ്? വിജയ, പരാജയങ്ങള്‍ അവരെ പഠിപ്പിക്കുന്നതെന്തെല്ലാം? ഈയൊരു ലക്കത്തില്‍ ഒതുങ്ങുന്നില്ല യുവ ബിസിനസ് സാരഥികളുടെ ഈ അനുഭവ ചിത്രങ്ങള്‍. അതിനാല്‍ തന്നെ സംസ്ഥാനത്തെ യുവ ബിസിനസ് സാരഥികളുടെ വിജയ കഥകളും അനുഭവപാഠങ്ങളും വിവരിക്കുന്ന Top & Emerging Young Business Leaders of Kerala എന്ന ലേഖന പരമ്പര തന്നെ വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു.

കേരളത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള യുവ സംരംഭകരുടെ അനുഭവ കഥകള്‍ വായിക്കാം. ഇന്ന് തന്റെ അനുഭവപാഠങ്ങള്‍ പങ്കുവച്ച് സെഡാര്‍ റീറ്റെയ്ല്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ അലോക് തോമസ് പോള്‍.

ബിസിനസ് ഇതുവരെ:

  • വിവിധ വ്യാപാര മേഖലകളിലെ സാന്നിധ്യവുമായി 2008 ല്‍ തുടക്കം. സൂപ്പര്‍മാര്‍ക്കറ്റുകള്‍, വിവിധ ഉല്‍പ്പന്നങ്ങളുടെ ഡിസ്ട്രിബ്യൂഷന്‍, ക്ലീന്‍ എനര്‍ജി, യൂട്ടിലിറ്റി ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം, കയറ്റുമതി തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു.
  • അഞ്ച് സംസ്ഥാനങ്ങളില്‍ സാന്നിധ്യം.
  • കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 130 കോടി രൂപയിലേറെ വിറ്റുവരവ്

നേട്ടം:

ലോകത്തിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ ഐകിയയുമായി വ്യാപാര ബന്ധം സൃഷ്ടിക്കാനായി. ഇതിലൂടെ ഝാര്‍ഖണ്ഡിലെ 800 ലേറെ ആദിവാസി കരകൗശലക്കാര്‍ക്ക് നേരിട്ട് ജോലി നല്‍കാന്‍ കഴിയുന്നു. ഇസാഫ് റീറ്റെയ്ല്‍ എന്ന പേര് വിജയകരമായി സെഡാര്‍ റീറ്റെയ്ല്‍ എന്ന് റീ ബ്രാന്‍ഡ് ചെയ്തു. മാനേജിംഗ് ഡയറക്റ്റര്‍ ആയി ചുമതലയേറ്റെടുത്ത 2019-20 ല്‍ കമ്പനിയുടെ ഏറ്റവും ഉയര്‍ന്ന വിറ്റുവരവായ 197 കോടി രൂപയിലെത്തിക്കാനായി.

വെല്ലുവിളികളുടെ അതിജീവനം:

2020-21 ല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വരുമാനം 40 ശതമാനമായി കുറഞ്ഞത് കാഷ് ഫ്‌ളോ വല്ലാതെ കുറയാന്‍ ഇടയാക്കി. തുടക്കമിട്ട ഏതാനും പ്രോജക്ടുകള്‍ ഉദ്ദേശിച്ച പോലെ വിജയത്തിലെത്തിയില്ല. ഇത് വലിയ സാമ്പത്തിക ഭാരം ഉണ്ടാക്കുകയും ചെയ്തു. കടമെന്ന നിലയില്‍ ഫണ്ട് ശേഖരിച്ച് സാമ്പത്തിക പ്രതിസന്ധി തരണം ചെയ്തു. സമഗ്രമായ ബിസിനസ് തുടര്‍ച്ചാ പദ്ധതി ഉണ്ടാക്കുകയും സീനിയര്‍ മാനേജ്‌മെന്റ് പതിവായി മീറ്റിംഗ് നടത്തി എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു.

വിജയ/പരാജയങ്ങളില്‍ പഠിച്ച പാഠങ്ങള്‍:

സൂക്ഷ്മമായ പ്ലാനിംഗിന് ബദലില്ലെന്ന് തെറ്റുകളില്‍ നിന്ന് ഞങ്ങള്‍ മനസിലാക്കി. എന്തെങ്കിലും സുപ്രധാനമായ തീരുമാനമെടുക്കുന്നതിനു മുമ്പ് സമയമെടുത്ത് ആ പദ്ധതിയെ കുറിച്ച് ശരിയായി പ്ലാന്‍ ചെയ്യുകയും ഡോക്യുമെന്റേഷന്‍ നടത്തുകയും വേണം.

തുടരും....

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it