സുസ്ഥിര വളർച്ചയും ലാഭവും ഉറപ്പാക്കാൻ ഒരു സംരംഭകൻ അറിഞ്ഞിരിക്കേണ്ട 5 വഴികൾ

ബിസിനസിലെ വിജയം ലാഭത്തിൽ മാത്രം ഒതുങ്ങുന്നതല്ല; മാനസിക സംതൃപ്തി, വ്യക്തമായ ലക്ഷ്യങ്ങൾ, സുസ്ഥിരമായ പ്രവർത്തനം, പണലഭ്യത, വിശ്വാസ്യത, വിപണിയിലെ മാറ്റങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവ് എന്നിവയും സംരംഭക വിജയത്തിന് നിർണായകമാണ്
Business Management Tips By Muhammed Madani
ഇൻസൈറ്റിൽ മുഹമ്മദ് മദനിImage Source: Dhanam Magazine
Published on: 

മുഹമ്മദ് മദനി, സ്ഥാപകന്‍ & എംഡി, എബിസി ഗ്രൂപ്പ്‌

1. സ്ഥായിയായ വിജയമോ, പരാജയമോ ഇല്ല

വിജയമോ, പരാജയമോ സ്ഥായിയല്ല. വിജയം കൈവരിച്ചാല്‍ അത് നിലനിര്‍ത്താന്‍ സ്ഥിരമായ പരിശ്രമം ആവശ്യമാണ്. നിശ്ചയദാര്‍ഢ്യവും ധൈര്യവും മൂല്യവും മുറുകെ പിടിക്കുക. തോല്‍വിയും സ്ഥിരമായി നിലനില്‍ക്കുന്നതല്ല. തോല്‍വിയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുക. അതുകൊണ്ട് വിജയത്തില്‍ അമിതമായ ആഹ്ലാദമോ, തോല്‍വിയില്‍ ദുഃഖമോ വേണ്ട.

2. മാനസിക വിജയം നേടുക

ബിസിനസില്‍ സാമ്പത്തിക വിജയം നേടിയതുകൊണ്ട് മാത്രം കാര്യമില്ല. മാനസികമായ വിജയത്തിന് വലിയ പ്രാധാന്യമുണ്ട്. സന്തോഷവും സമാ

ധാനവും സംതൃപ്തിയും ഇല്ലെങ്കില്‍ മറ്റൊന്നും ഉണ്ടായിട്ടും കാര്യമില്ല. വിജയത്തില്‍ മാനസികത്തിന് പുറമെ ശാരീരികം, ആത്മീയം, സാമൂഹികം, സാമ്പത്തികം എന്നീ ഘടകങ്ങളാണ് ഉള്ളത്. സംരംഭകന് ശാരീരിക ആരോഗ്യം വേണം, മൂല്യങ്ങളും ധാര്‍മികതയും വേണം, സമൂഹത്തോട് കടപ്പാടുണ്ടായിരിക്കണം എന്നിവയാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇതെല്ലാം ഉണ്ടെങ്കില്‍ സമ്പത്ത് പിന്നാലെയെത്തും എന്ന കാര്യത്തില്‍ സംശയിക്കേണ്ട.

3. ഹ്രസ്വകാല, ദീര്‍ഘകാല ലക്ഷ്യങ്ങള്‍ വെക്കുക

വലിയ സ്വപ്‌നങ്ങള്‍ കാണുക. അതിനുവേണ്ടി പ്രവര്‍ത്തിക്കുക. ഇത്രകാലം കൊണ്ട് ഇത്ര നേട്ടം ഉണ്ടാക്കുമെന്ന് ലക്ഷ്യംവെക്കുക. അതിനുവേണ്ടി പ്രവര്‍ത്തിക്കുക. എന്നാല്‍ മൂല്യങ്ങള്‍ കൈവിടരുത്.

4. സംരംഭം എങ്ങനെയായിരിക്കണമെന്ന് നിശ്ചയിക്കുക

ബിസിനസിന്റെ അടിത്തറ ശക്തമാക്കാന്‍ നിരവധി കാര്യങ്ങള്‍ ചെയ്യണം.

  • സുസ്ഥിരമായിരിക്കണം: മിന്നാമിനുങ്ങിനെ പോലെ ചെറിയ പ്രകാശം മാത്രം പരത്തുന്നവയാവരുത് നിങ്ങളുടെ ബിസിനസ്. സൂര്യനെ പോലെ വലിയ പ്രകാശവും ഊര്‍ജവും നല്‍കുന്നവയാകണം. ഇങ്ങനെ മാത്രമെ ഏറെക്കാലം നിലനില്‍ക്കാന്‍ കഴിയുള്ളൂ.

  • സ്ഥിരത: സ്ഥിരമായ പരിശ്രമം ഉണ്ടാവണം. നമ്മുടെ ശരീരത്തിലെ രക്തയോട്ടം പോലെയാവണം വിജയിച്ച സംരംഭത്തിന് വേണ്ടി സംരംഭകന്‍ പ്രവര്‍ത്തിക്കേണ്ട രീതി. രക്തയോട്ടം നിലച്ചാല്‍ അവയവങ്ങള്‍ നശിക്കുകയും മരണത്തിന് കാരണമാകുകയും ചെയ്യും. അതുപോലെത്തന്നെയാണ് സംരംഭങ്ങളും; നിരന്തര പരിശ്രമമില്ലെങ്കില്‍ നശിച്ചുപോകും.

  • ലിക്വിഡിറ്റി: 1000 ഏക്കര്‍ സ്ഥലമുണ്ട്, പക്ഷേ 1000 രൂപ എടുക്കാനില്ലാത്ത സ്ഥിതി വരരുത്. ആവശ്യത്തിന് ഉപകരിക്കുന്ന പണം കയ്യില്‍ എപ്പോഴും വേണം.

  • വിശ്വാസ്യത: കണക്ക് കൃത്യമായി സൂക്ഷിക്കുക എന്നത് മാത്രമല്ല, സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് പ്രൊസീജ്യര്‍ ഉണ്ടായിരിക്കുകയും ജീവനക്കാര്‍ക്ക് ജോലിയെ സംബന്ധിച്ച കൃത്യമായ ധാരണ പകര്‍ന്നുനല്‍കുന്നതുമൊക്കെ ഇതില്‍പ്പെടും.

  • വളരാനുള്ള ഇടം വേണം: സ്‌കെയ്ലബിള്‍ മോഡല്‍ ഉണ്ടാക്കുക. സംരംഭം ഏത് ഉയരത്തിലും വളര്‍ത്താന്‍ കഴിയുന്ന മാതൃകയിലായിരിക്കുക എന്നത് പ്രധാനമാണ്.

5. സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിച്ച് ലാഭം ഉറപ്പാക്കണം

വിപണിയിലെ ഏത് സാഹചര്യങ്ങളോടും പൊരുത്തപ്പെട്ടുപോകാനുള്ള വഴക്കം ബിസിനസിന് അനിവാര്യമാണ്. മാറ്റങ്ങള്‍ക്കനുസരിച്ച് ശാന്തമായ തടാകമാകാനും അവസരങ്ങള്‍ വരുമ്പോള്‍ കുതിച്ചുയരുന്ന തിരമാലയോ, വെള്ളച്ചാട്ടമോ ആകാനും സംരംഭത്തിന് കഴിയണം. കൃത്യമായ വരുമാന-ചെലവ് ക്രമീകരണത്തിലൂടെ ലാഭക്ഷമത ഉറപ്പുവരുത്തുകയെന്നത് ഏതൊരു ബിസിനസിന്റെയും അടിസ്ഥാന ലക്ഷ്യമായിത്തന്നെ കാണണം.

Five business lessons on sustainable success, mental well-being, goal setting, liquidity, credibility and adapting to changing market conditions.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```