ടീമായി പ്രവര്‍ത്തിക്കാം സെയ്ല്‍സ് വര്‍ധിപ്പിക്കാം

സംരംഭകര്‍ എല്ലായ്‌പോഴും തങ്ങളുടെ ബിസിനസിന്റെ റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്‌മെന്റ് (ROI) വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കും. അതിനുള്ള ഒരു നല്ല മാര്‍ഗം ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുകയാണ്.

അതിനുള്ള ഒരു ടൂള്‍ ബിസിനസിന്റ വിവിധ പ്രവര്‍ത്തനങ്ങളില്‍ വിവരസാങ്കേതിക വിദ്യ (IT) പ്രയോഗത്തില്‍ വരുത്തുക എന്നതാണ്. 70 ശതമാനത്തിലധികം ബിസിനസുകളിലും സെയ്ല്‍സ് ഫംഗ്ഷന്‍ ഫലപ്രദമല്ലാത്തതിനാല്‍, സെയ്ല്‍സിലെ ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ഇഞങ (Customer Relationship Management) സോഫ്റ്റ്‌വെയറിന്റെ രൂപത്തില്‍ പല സംരംഭകരും സെയ്ല്‍സ് ഫംഗ്ഷനി ല്‍ വിവരസാങ്കേതിക വിദ്യ നടപ്പാക്കിയിട്ടുണ്ട്.

നിര്‍ഭാഗ്യവശാല്‍, പല കേസിലും CRM നടപ്പാക്കിയതിലൂടെ സെയ്ല്‍സിലെ ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമത വര്‍ധിച്ചിട്ടില്ല. മാത്രമല്ല, പല ബിസിനസിലും അവരുടെ ഉല്‍പ്പാദനക്ഷമത കുറയുന്നതിനും അതിടയാക്കിയിട്ടുണ്ട്. ഈ ലേഖനത്തില്‍ സെയ്ല്‍സിലെ ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതില്‍ CRM പരാജയപ്പെടുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുകയാണിവിടെ. അതോടൊപ്പം, ഇതുവഴി അവരുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നു എന്നുറപ്പാക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നും വിശദമാക്കുന്നു.

എന്താണ് സിആര്‍എം?

നമുക്ക് ആദ്യമായി CRM എന്താണെന്നും അതെങ്ങനെ ആവിഷ്‌കരിക്കപ്പെട്ടു എന്നും മനസിലാക്കാം. സെയ്ല്‍സ് ഫംഗ്ഷനിലെ ഏറ്റവും പ്രധാനപ്പെട്ട സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനാണ് CRM. വിവിധ സെയ്ല്‍സ് പ്രോസസുകള്‍ ഓട്ടോമേറ്റ് ചെയ്യാനും സെയ്ല്‍സ് പ്രവര്‍ത്തനങ്ങളിലൂടെ ഉണ്ടായ ഡാറ്റാ സൂക്ഷിക്കുവാനുമായി തയാറാക്കപ്പെട്ടതാണിത്.

ടാര്‍ഗറ്റ് മാര്‍ക്കറ്റ് നിര്‍വചിക്കുന്നതു മുതല്‍, ഫീല്‍ഡ് സെയ്ല്‍സ് എക്‌സിക്യൂട്ടിവുകള്‍ നേരിട്ടുകാണണമെന്ന് സംരംഭകന്‍ കരുതുന്ന ക്വാളിഫൈഡ് ലീഡ്‌സ് എന്ന വിഭാഗത്തില്‍ പെടുന്നവരെ കസ്റ്റമറാക്കി മാറ്റുന്നതു വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇതില്‍ പെടുന്നു. എന്റര്‍പ്രൈസ് റിസോഴ്‌സ് പ്ലാനിംഗ് (ERP) എന്ന ഒരു വലിയ സെറ്റ് സോഫ്റ്റ്‌വെയറിലെ ഒരു ഭാഗമാണ് CRM.

സ്ഥാപനത്തിന്റെ മുഴുവന്‍ കാര്യങ്ങളും മാനേജ് ചെയ്യുന്ന സോഫ്റ്റ്‌വെയറാണ് ERP. മാര്‍ക്കറ്റിംഗ്, സെയ്ല്‍സ്, ഡിസ്ട്രിബ്യൂഷന്‍, പ്രൊഡക്ഷന്‍, പര്‍ച്ചേസ്, ഫിനാന്‍സ്, എച്ച്ആര്‍ തുടങ്ങി ബിസിനസിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ഇത് ഉള്‍ക്കൊള്ളുന്നു.

ഇന്ന് ഇവ രണ്ടും പരസ്പര ബന്ധിതമാണെങ്കിലും രണ്ട് വ്യത്യസ്തമായ വഴികളിലൂടെ ആവിഷ്‌കരിക്കപ്പെട്ടതാണ് ഇവ രണ്ടും. മെറ്റീരിയല്‍ റിക്വയര്‍മെന്റ്‌സ് പ്ലാ നിംഗ് (MRP), മാനുഫാക്ചറിംഗ് റിസോഴ്‌സ് പ്ലാനിംഗ് (MRP II) പോലുള്ള ഇന്‍വെന്ററി കണ്‍ട്രോള്‍ സിസ്റ്റത്തില്‍ നിന്ന് ആവിഷ്‌കരിക്കപ്പെട്ടതാണ് ERP. എന്നാല്‍ കോണ്‍ടാക്റ്റ് ട്രാക്കിംഗ് ആപ്ലിക്കേഷന്‍സില്‍ നിന്നാണ് CRM ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നത്.

രണ്ടു സാങ്കേതിക വിദ്യകളും ഒരുമിച്ചു വികസിപ്പിക്കപ്പെട്ടതാണെങ്കിലും അവ പ്രയോഗത്തില്‍ വന്നപ്പോള്‍ വളരെ വ്യത്യസ്തമായി. ERP ഉപയോഗിക്കുന്ന പലരും, ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പരാതി പറയുമെങ്കിലും അവര്‍ അത് ഉപയോഗിച്ചുകൊണ്ടിരിക്കുമെന്നു ഞങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. ERP ഉപയോഗിക്കാതിരുന്നാല്‍ ബിസിനസ് മന്ദഗതിയിലായി പൂര്‍ണമായും നിലയ്ക്കുമെന്ന് അവര്‍ക്കറിയാം.

എന്നാല്‍ CRMന്റെ കാര്യത്തില്‍ സ്ഥാപനം ഈ ആപ്ലിക്കേഷന്റെ ഉപയോഗം നിര്‍ത്തുകയാണെങ്കില്‍ അത് ഉപയോഗിക്കുന്ന സെയ്ല്‍സിലെ ജീവനക്കാരില്‍ അധികം പേരും കൂടുതല്‍ സന്തുഷ്ടരാകുമെന്നാണ് ഞങ്ങള്‍ മനസിലാക്കിയിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍, CRM ഉപയോഗിക്കുന്നത് നിര്‍ത്തിയാല്‍ സെയ്ല്‍സിലെ ജീവനക്കാര്‍ക്ക് കൂടുതല്‍ സമയം മാനേജ്‌മെന്റിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ഒരു ടീമായി പ്രവര്‍ത്തിക്കുന്ന സെയ്ല്‍സ് ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്ന വിധത്തിലാണ് CRM ഡിസൈന്‍ ചെയ്തിരിക്കുന്നത്.

Tiny Philip
Tiny Philip  

ഇന്ത്യയിലും ജിസിസി രാഷ്ട്രങ്ങളിലുമായി സ്ഥായിയായ ബിസിനസ് മോഡലുകൾ വളർത്തിയെടുക്കുന്നതിന് വേണ്ടി ദീർഘകാല അടിസ്ഥാനത്തിൽ സംരംഭകരുമായി ചേർന്ന് പ്രവർത്തിക്കുന്ന ബിസിനസ് അഡ്വൈസർ. 1992ൽ IIM (L) നിന്ന് PGDM എടുത്തതിന് ശേഷം ബിസിനസ് അഡ്വൈസർ ആയി പ്രവർത്തനം ആരംഭിച്ച അദ്ദേഹം റിസൾട്സ് കൺസൾട്ടിങ് ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആണ്

Related Articles
Next Story
Videos
Share it