''അദ്ദേഹം ഇല്ലായിരുന്നെങ്കിൽ ഞാന്‍ ഈ സീറ്റില്‍ ഉണ്ടാകുമായിരുന്നില്ല''; കിച്ചണ്‍ ട്രഷേഴ്‌സ് സി.ഇ.ഒ അശോക് മാണി

പുതിയ കാഴ്ചപ്പാടോടെ കൂടുതല്‍ വലിയ സ്വപ്നങ്ങളോടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് കൃത്യമായ ധാരണയോടെ യുവ സാരഥികള്‍ കേരളത്തിലെ ബിസിനസ് രംഗത്തും ചടുലമായ ഇടപെടലുകള്‍ നടത്തുകയാണ്. അവരുടെ ചിന്തകള്‍ അല്‍പ്പം വ്യത്യസ്തമാണ്. പക്ഷേ അവരേവരും തേടുന്നത് സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരങ്ങളാണ്. ഇതാ വിവിധ മേഖലയിലുള്ള യുവ ബിസിനസ് സാരഥികള്‍ മനസ് തുറക്കുന്നു.

കേരളത്തിലെ യുവ ബിസിനസ് സാരഥികള്‍ പ്രതിസന്ധികളെ തരണം ചെയ്യുന്നതെങ്ങനെ. ബിസിനസിലെ യുവത്വം എന്ന ധനം പംക്തിയില്‍ ഇന്ന് ഇന്റര്‍ഗ്രോ ബ്രാന്‍ഡ്സ് പ്രൈവറ്റ് ലിമിറ്റഡ് (കിച്ചണ്‍ ട്രെഷേഴ്സ്), ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അശോക് മാണി.

ബിസിനസിലേക്കുള്ള വരവ്:

40 വര്‍ഷമായി ഫുഡ്/സ്പൈസസ് ബിസിനസിലാണ് എന്റെ കുടുംബം. യു.എസിലെ പഠനശേഷം കുടുംബ ബിസിനസിനൊപ്പം ചേരുകയായിരുന്നു ലക്ഷ്യം. കമ്പനിയുടെ ബിസിനസുമായി ബന്ധപ്പെട്ട വ്യത്യസ്തമായ ബി2സി ബിസിനസായിരുന്നു എന്റെ ആഗ്രഹം.

ബിസിനസില്‍ എന്റെ പങ്ക്:

പരമ്പരാഗത ബിസിനസുകളുടെ വെല്ലുവിളി ഡാറ്റ അധിഷ്ഠിതമായ തീരുമാനങ്ങള്‍ കുറവാണ് എന്നതാണ്. ഉപയോക്താക്കള്‍ ആര്, ഉല്‍പ്പന്നം വാങ്ങിയവര്‍ വീണ്ടും വാങ്ങാത്തത് എന്തുകൊണ്ട് തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കി തീരുമാനങ്ങളെടുക്കാന്‍ ഡാറ്റ സഹായിക്കും. ഈ രംഗത്തെ മറ്റ് കമ്പനികളില്‍ നിന്ന് ഞങ്ങളെ വേര്‍തിരിച്ച് നിര്‍ത്തുന്നത് ഡാറ്റ അധിഷ്ഠിത തീരുമാനങ്ങളാണ്.

പ്രതിസന്ധിയും തരണം ചെയ്ത രീതിയും:

ബിസിനസിലെ ഏതൊരു വെല്ലുവിളിയും പുതിയതായിരുന്നു. പലതും ധൈര്യവും ഉള്‍പ്രേരണയും കൊണ്ടു മാത്രം പരിഹരിക്കപ്പെടേണ്ടവയും.

റോള്‍ മോഡല്‍:

എന്റെ മുത്തച്ഛന്‍ സി.വി ജേക്കബ്. അദ്ദേഹം ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇന്ന് ഈ സീറ്റില്‍ ഉണ്ടാകുമായിരുന്നില്ല.

കമ്പനിയുടെ വിഷന്‍: കേരളത്തില്‍ നിന്ന് ഇന്ത്യയൊട്ടാകെ വ്യാപിക്കുക. സുഗന്ധവ്യഞ്ജനങ്ങളുടെ ഏറ്റവും മികച്ചതും ഉപഭോക്താക്കള്‍ തെരഞ്ഞെടുക്കുന്നതുമായ ബ്രാന്‍ഡാകാനാണ് ശ്രമിക്കുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it