'എന്റെ പരിമിതികളായിരുന്നു എന്റെ പ്രതിസന്ധി'; ഗ്രൂപ്പ് മീരാന്റെ യുവ സാരഥി പറയുന്നു

പുതിയ കാഴ്ചപ്പാടോടെ കൂടുതല്‍ വലിയ സ്വപ്നങ്ങളോടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് കൃത്യമായ ധാരണയോടെ യുവ സാരഥികള്‍ കേരളത്തിലെ ബിസിനസ് രംഗത്തും ചടുലമായ ഇടപെടലുകള്‍ നടത്തുകയാണ്. അവരുടെ ചിന്തകള്‍ അല്‍പ്പം വ്യത്യസ്തമാണ്. പക്ഷേ അവരേവരും തേടുന്നത് സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരങ്ങളാണ്. ഇതാ വിവിധ മേഖലയിലുള്ള യുവ ബിസിനസ് സാരഥികള്‍ മനസ് തുറക്കുന്നു.

കേരളത്തിലെ യുവ ബിസിനസ് സാരഥികള്‍ പ്രതിസന്ധികളെ തരണം ചെയ്യുന്നതെങ്ങനെ. ബിസിനസിലെ യുവത്വം എന്ന ധനം പംക്തിയില്‍ ഇന്ന് ഗ്രൂപ്പ് മീരാന്‍ വൈസ് ചെയര്‍മാന്‍ ഫിറോസ് മീരാന്‍

ബിസിനസിലേക്കുള്ള വരവ്:

ബിസിനസില്‍ ചെയ്തുകൊണ്ടിരിക്കുന്ന വലിയ കാര്യങ്ങള്‍ വര്‍ഷങ്ങളായി ഞാന്‍ പുറത്തുനിന്ന് കണ്ടുകൊണ്ടിരിക്കുകയായിരുന്നു. എന്നും ഇതിന്റെ ഭാഗമാകാന്‍ ആഗ്രഹിച്ചിരുന്നു.

ബിസിനസില്‍ എന്റെ പങ്ക്:

ബിസിനസിലെ വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ബന്ധിപ്പിച്ച് ലക്ഷ്യമിട്ടിരിക്കുന്ന പ്രത്യേക ദിശയിലേക്ക് എത്തിക്കുക എന്നതിലാണ് ശ്രദ്ധ നല്‍കുന്നത്. ഇതാകട്ടെ, ഒരു നിരന്തര പ്രക്രിയയാണ്.

പ്രതിസന്ധിയും തരണം ചെയ്ത രീതിയും:

എന്റെ തന്നെ പരിമിതികളായിരുന്നു

ഏറ്റവും വലിയ വെല്ലുവിളികളായി ഞാന്‍ കണ്ടത്. അവയെ മെല്ലെ മറികടക്കുകയായിരുന്നു.

റോള്‍ മോഡല്‍:

നിങ്ങളെ പ്രചോദിപ്പിക്കുന്ന നിരവധി കാര്യങ്ങള്‍ ആളുകളിലുണ്ട്. പക്ഷേ, ഒടുവില്‍ നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ വഴി കണ്ടെത്തേണ്ടത്.

കമ്പനിയുടെ വിഷന്‍: എക്കാലവും നിലനില്‍ക്കുന്ന തരത്തിലുള്ള മൂല്യം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം.

തുടരും...

Related Articles
Next Story
Videos
Share it