

ഇക്കൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്രബജറ്റില്‍ ബീഹാറിന് വമ്പന്‍ പ്രഖ്യാപനങ്ങള്‍. എന്‍.ഡി.എയിലെ പ്രധാന ഘടകകക്ഷികളിലൊന്നായ ജെ.ഡിയുവിനെ സന്തോഷിപ്പിക്കാനാണ് ഇത്രയും പ്രഖ്യാപനങ്ങളെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെയാണ് പുതിയ വിമാനത്താവളം അടക്കമുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 58,900 കോടി രൂപയുടെ പദ്ധതികള്‍ക്ക് പുറമെയാണിത്. എന്നാല്‍ മറ്റൊരു പ്രധാന ഘടകക്ഷിയായ ചന്ദ്രബാബു നായിഡുവിന്റെ ആന്ധ്രാപ്രദേശിന് പ്രത്യേക പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടുമില്ല. വിഴിഞ്ഞം അടക്കമുള്ള വമ്പന്‍ പദ്ധതികള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും കേരളത്തിന് ഇക്കുറിയും നിരാശയാണ്.
താമരവിത്ത് കൃഷി പ്രോത്സാഹിപ്പിക്കാന്‍ മക്കാന ബോര്‍ഡ്
പുതിയ വിമാനത്താവളം
മിതിലാഞ്ചല്‍ മേഖലയില്‍ വെസ്‌റ്റേണ്‍ കോസി കനാല്‍ പദ്ധതി
പാട്‌ന ഐ.ഐ.ടിക്ക് വേണ്ടി പ്രത്യേക പദ്ധതി
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫുഡ് ടെക്‌നോളജി എന്‍ട്രപ്രണര്‍ഷിപ്പ് ആന്‍ഡ് മാനേജ്‌മെന്റ്
അതേസമയം, എന്‍.ഡി.എയിലെ പ്രധാന ഘടകകക്ഷികളിലൊന്നായ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടിയെ കൈവിട്ടോ എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ 50,475 കോടി രൂപയുടെ പദ്ധതികളാണ് ആന്ധ്രക്ക് വേണ്ടി നീക്കിവച്ചത്. ഇക്കുറി വലിയ പദ്ധതികളൊന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രസംഗത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. 16 എം.പിമാരാണ് ടി.ഡി.പിക്കുള്ളത്.
Read DhanamOnline in English
Subscribe to Dhanam Magazine