എന്‍.പി.എസില്‍ തിരുത്തലുകള്‍ക്ക് ഒരുങ്ങി സര്‍ക്കാര്‍

ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ ചില പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നേക്കും. ഈ മാസം 23ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന പുതിയ ബജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുമെന്നാണ് സൂചന. ഏറ്റവും ഒടുവില്‍ കിട്ടിയ ശമ്പളത്തിന്റെ പകുതി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷനായി നല്‍കാന്‍ വ്യവസ്ഥ ചെയ്‌തേക്കും.
പഴയ പെന്‍ഷനും പുതിയ പെന്‍ഷനും തെരഞ്ഞെടുപ്പ് കാലത്ത് വലിയ ചര്‍ച്ചയായിരുന്നു. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ പഴയ സ്‌കീമിലേക്ക് തിരിച്ചു പോകുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഓള്‍ഡ് പെന്‍ഷന്‍ സ്‌കീമിലേക്ക് മടങ്ങിപ്പോവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പെന്‍ഷന്‍ തുക സംബന്ധിച്ച ആശങ്കകള്‍ മാറ്റിയെടുക്കേണ്ടത് പ്രധാനമാണെന്ന് സര്‍ക്കാര്‍ കരുതുന്നു. 25 വര്‍ഷത്തില്‍ കൂടുതല്‍ നിക്ഷപിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് എന്‍.പി.എസ് ആകര്‍ഷകമാണെന്നാണ് സര്‍ക്കാറിന്റെ വിശദീകരണം. പുതിയ ബജറ്റില്‍ ഒരു റിട്ടയര്‍മെന്റ് ഫണ്ട് രൂപവല്‍ക്കരിച്ചു കൊണ്ട് 50 ശതമാനം പെന്‍ഷന്‍ ഉറപ്പാക്കാന്‍ കേന്ദ്രം ആലോചിച്ചു വരുകയാണ്.
Related Articles
Next Story
Videos
Share it