ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; ജനുവരി 06, 2021

സാമ്പത്തിക സെന്‍സസ് മാര്‍ച്ച് 31 വരെ നീട്ടി

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് പദ്ധതി നിര്‍വഹണ മന്ത്രാലയം നടത്തുന്ന ഏഴാം സാമ്പത്തിക സെന്‍സസ് കാലാവധി കേരളത്തില്‍ നീട്ടി. സംസ്ഥാനത്തെ കണക്കെടുപ്പ് മാര്‍ച്ച് 31 വരെ നീട്ടിയതായും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സുനിതാ ഭാസ്‌കര്‍ അറിയിച്ചു.

ബിറ്റ്‌കോയിന്‍ ഇന്ന് എക്കാലത്തെയും ഉയരത്തില്‍
ബിറ്റ്കോയിന്‍ ബുധനാഴ്ച എക്കാലത്തെയും പുതിയ ഉയരത്തിലെത്തി. കോയിന്‍ മെട്രിക്‌സില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം ബുധനാഴ്ച പുലര്‍ച്ചെ ബിറ്റ്‌കോയിന്റെ വില 35,000 ഡോളറിന് മുകളില്‍ വ്യാപാരം നടത്തി.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 12 ലക്ഷം വരെ ഗ്രാന്റ്
കേരള സ്റ്റാര്‍ട്ടപ്പ് ഇന്നൊവേഷന്‍ ഡ്രൈവ് 2021 ന്റെ ഭാഗമായുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്‌കെയില്‍ അപ്പ് ഗ്രാന്റിനായി സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) അപേക്ഷ ക്ഷണിച്ചു. ബിസിനസും വരുമാനവും വര്‍ദ്ധിപ്പിക്കാന്‍ താല്‍പര്യമുള്ള സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാനാണ് 12 ലക്ഷം രൂപവരെയുള്ള സ്‌കെയില്‍ അപ്പ് ഗ്രാന്റ് നല്‍കുന്നത്.

2020ല്‍ സ്വര്‍ണ്ണ ഇറക്കുമതിയിലുണ്ടായത് റെക്കോര്‍ഡ് ഇടിവ്
കോവിഡ് മഹാമാരി മൂലം വ്യാപാര മേഖലയില്‍ വമ്പിച്ച ഇടിവ് തുടരുന്നതിനിടയില്‍ സ്വര്‍ണ്ണ വിപണിക്കും തിരിച്ചടി. ആളുകള്‍ അധികവും പുറത്തിറങ്ങാതെ ദീര്‍ഘ നാളുകള്‍ വീടുകളില്‍ കുടുങ്ങിപ്പോയത് മൂലം സ്വര്‍ണ്ണത്തിന് ഏറെ ഡിമാന്‍ഡ് കുറഞ്ഞു പോയ വര്‍ഷമായിരുന്നു 2020

ഇടവേളയ്ക്കുശേഷം പെട്രോള്‍ വില മേലേക്ക്
രാജ്യത്തെ പെട്രോള്‍ വില ഇന്ന് എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലേക്ക്. ബുധനാഴ്ച പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 25 പൈസയും കൂടി. 29 ദിവസം മാറ്റമില്ലാതെ തുടര്‍ന്നശേഷമാണ് വിലവര്‍ധന. ഇതുപ്രകാരം ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കാന്‍ 83.97 രൂപ നല്‍കണം. ഡീസലിനാകട്ടെ 74.12 രൂപയുമാണ് വില. കോഴിക്കോട്ടാകട്ടെ 84.42 രൂപയാണ് പെട്രോളിന്റെ വില. ഡീസലിന് 78.48 രൂപയും നല്‍കണം.

അംഗീകാരം ലഭിച്ച് 10 ദിവസത്തിനുള്ളില്‍ വാക്‌സിനേഷന് തയ്യാറെന്ന് മന്ത്രാലയം
വാക്സിനുകള്‍ക്ക് അംഗീകാരം ലഭിച്ച് 10 ദിവസത്തിനുള്ളില്‍ കോവിഡ് -19 നെതിരെ കൂട്ടത്തോടെ രോഗപ്രതിരോധ പദ്ധതി ആവിഷ്‌കരിക്കാന്‍ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും പങ്കാളികള്‍ തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഐ.ടി മേഖലയിലെ 'വര്‍ക്ക് ഫ്രം ഹോം' ഇളവ് പിന്‍വലിക്കണം; ബി.ജെ.പി എം.പി
ഐ.ടി മേഖലയിലെ ജോലിക്കാര്‍ക്ക് നല്‍കിവന്നിരുന്ന വര്‍ക്ക് ഫ്രം ഹോം ഇളവ് പിന്‍വലിക്കണമെന്ന് ബെംഗളൂരുവിലെ മുതിര്‍ന്ന ബി.ജെ.പി എം.പി പി.സി മോഹന്‍. രാജ്യത്തെ ഐടി വിദഗ്ധരുടെ മൂന്നിലൊന്നുമുള്ള ബെംഗളൂരുവിലെ ഐ.ടി മേഖലയില്‍ തുടരുന്ന വര്‍ക്ക് ഫ്രം ഹോം ഇളവ് മറ്റുതൊഴില്‍ മേഖലകളെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി എം.പിയുടെ ആവശ്യം.

പത്തു ദിവസത്തെ തുടര്‍ച്ചയായ ഉയര്‍ച്ചയ്ക്ക് ശേഷം നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നതോടെ ഓഹരി വിപണി ഇടിഞ്ഞു. സെന്‍സെക്സ് 263.72 പോയ്ന്റ് ഇടിഞ്ഞ്് 48174.06 പോയ്ന്റിലും നിഫ്റ്റി 53.20 പോയ്ന്റ് ഇടിഞ്ഞ് 14,146.30 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. 1494 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1543 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. 128 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.








Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it