

കേരളത്തില്‍ ഇന്ന് 2406 പേര്‍ക്ക് കൂടി കോവിഡ്. 22673 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
രോഗികള്‍ : 3,310,234(ഇന്നലെവരെയുള്ള കണക്ക്: 3,234,474 )
മരണം :60,472 (ഇന്നലെ വരെയുള്ള കണക്ക്: 59,449 )
രോഗികള്‍: 24,176,836(ഇന്നലെ വരെയുള്ള കണക്ക്: 23,889,150 )
മരണം: 825,696(ഇന്നലെ വരെയുള്ള കണക്ക്: 89414 )
സ്വര്‍ണം ഒരു ഗ്രാം (22 കാരറ്റ്): 4780 രൂപ (ഇന്നലെ 4750രൂപ )
ഒരു ഡോളര്‍: 73.92 (ഇന്നലെ: 74.27 രൂപ )
| WTI Crude | 42.61 | -0.01 |
|---|---|---|
| Brent Crude | 45.34 | +0.21 |
| Natural Gas | 2.499 | -0.014 |
കഴിഞ്ഞ വാരത്തിന്റെ അവസാന വ്യാപാര ദിനം മുതലുള്ള ഉയര്‍ച്ച ഇന്നും തുടര്‍ന്ന് ഓഹരി വിപണി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച് ഡി എഫ് സി ബാങ്ക്, ഇന്‍ഫോസിസ് എന്നീ ബ്ലൂ ചിപ് കമ്പനികളുടെ ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം പ്രകടമായിരുന്നിട്ടു കൂടി സെന്‍സെക്സ് 39 പോയ്ന്റ്, 0.10 ശതമാനം, ഉയര്‍ന്ന് 39,113.47 ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് സൂചികയില്‍ ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കിയ കമ്പനി ഇന്‍ഡസ് ഇന്‍ഡ് ബാങ്കാണ്. ആറു ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. നിഫ്റ്റി പത്ത് പോയ്ന്റ്, അഥവാ 0.084 ശതമാനം ഉയര്‍ന്ന് 11,559ലെത്തി.
കേരള കമ്പനികളുടെ പ്രകടനം
13ഓളം കേരള കമ്പനികള്‍ ഇന്ന് നേട്ടം രേഖപ്പെടുത്തി. ബാങ്കിംഗ് ഓഹരികളില്‍ സിഎസ്ബി ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കും നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഫെഡറല്‍ ബാങ്കിന്റെ ഓഹരി വില ഒരു ശതമാനത്തോളം താഴ്ന്നു. ജിയോജിത് ഓഹരി വില രണ്ടുശതമാനത്തിലേറെ ഇന്ന് ഉയര്‍ന്നു. മണപ്പുറം, മുത്തൂറ്റ്, മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് ഓഹരി വിലകള്‍ എല്ലാം ഇന്ന് താഴ്ചയാണ് രേഖപ്പെടുത്തിയത്. റബ്ഫില ഇന്റര്‍നാഷണല്‍ (8.43%), കിറ്റെക്സ് (7.47%) എന്നിവ മികച്ച പ്രകടനം കാഴ്ചവെച്ചു.
കൊറോണ വരുത്തിയ സാമ്പത്തിക ആഘാതത്തെ മറികടക്കാന്‍ ആര്‍ബിഐ ദീര്‍ഘകാല നടപടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കും. കോവിഡാനന്തര കാലത്ത് വളരെ ഫലപ്രദവും ദീര്‍ഘവീക്ഷണമുള്ളതുമായ സാമ്പത്തിക ആസൂത്രണങ്ങള്‍ നമുക്ക് ആവശ്യമുണ്ട്. എന്നാല്‍ അതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കില്ല. കോവിഡ് വ്യാപനത്തിന്റെ തോതിനെക്കുറിച്ചും അനുബന്ധ കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്ത ലഭിച്ചാല്‍ പണപ്പെരുപ്പത്തെക്കുറിച്ചും വളര്‍ച്ചാനിരക്കിനെക്കുറിച്ചുമുള്ള കൃത്യമായ കണക്കുകള്‍ ആര്‍ബിഐ പുറത്തുവിടുമെന്നും അദ്ദേഹം വിശദമാക്കി.
പുതിയ തൊഴിലാളികളെ ഉള്‍ക്കൊള്ളുന്നതിനായി 2030 ആകുമ്പോഴേക്ക് രാജ്യം സൃഷ്ടിക്കേണ്ടത് ഒന്‍പത് കോടി കാര്‍ഷികേതര തൊഴിലവസരങ്ങളെന്ന് പഠന റിപ്പോര്‍ട്ട്. ഇതിനു പുറമേ കാര്‍ഷിക മേഖലയില്‍ നിന്ന് കൂടുതല്‍ ഉല്‍പ്പാദന പരമായ കാര്‍ഷികേതര മേഖലയിലേക്ക് കടന്നു വരുന്ന മൂന്നു കോടി പേരെ കൂടി ഉള്‍ക്കൊള്ളേണ്ടി വരുമെന്നും മക്കിന്‍സി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ തൊഴിലവസരം സൃഷ്ടിക്കണമെങ്കില്‍ 2023 മുതല്‍ എട്ടുവര്‍ഷം ഓരോ വര്‍ഷവും 1.2 കോടി കാര്‍ഷികേതര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതു വരെ ഓരോ വര്‍ഷം സൃഷ്ടിക്കപ്പെട്ട പ്രതിവര്‍ഷം 40 ലക്ഷം തൊഴിലവസരങ്ങള്‍ എന്നതില്‍ നിന്ന് മൂന്നിരട്ടി വളര്‍ച്ച നേടേണ്ടതുണ്ട്.
ബെവ്‌കോയുടെയും കണ്‍സ്യൂമര്‍ഫെഡിന്റെയും പ്രതിദിന ടോക്കണുകള്‍ 400ല്‍ നിന്ന് 600 ആയി ഉയര്‍ത്തും. ആപ്പ് മുഖേന ടോക്കണ്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് മൂന്ന് ദിവസം കഴിഞ്ഞേ വീണ്ടും ബുക്ക് ചെയ്യാനാകു എന്ന വ്യവസ്ഥയും ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ഓണവില്‍പന ലക്ഷ്യമിട്ട് ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ചില്ലറ വില്‍പന ശാലകള്‍ക്ക് സമയം ദീര്‍ഘിപ്പിച്ച് നല്‍കാനുള്ള ഉത്തരവിന്റെ ഭാഗമായാണ് പുതിയ തീരുമാനങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കിയത്.
ഒരാഴ്ച്ച നീണ്ട് നിന്ന തുടര്‍ച്ചയായ ഇടിവിന് ശേഷം കേരളത്തില്‍ സ്വര്‍ണ വില ഉയര്‍ന്നു. പവന് 240 രൂപ കൂടി 38240 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4780 രൂപയാണ് നിരക്ക്. ഇന്നലെ പവന് 38000 രൂപയായിരുന്നു ഒരു പവന്റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു ഇത്. ഓഗസ്റ്റ് 7,8,9 തീയതികളിലാണ് സംസ്ഥാനത്ത് സ്വര്‍ണ വില ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ പവന് വില 42,000 രൂപയെന്ന റെക്കോര്‍ഡ് വിലയായിരുന്നു. എന്നാല്‍ കഴിഞ്ഞ സെഷനില്‍ ശക്തമായ നേട്ടം കൈവരിച്ചതിന് ശേഷം ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഇടിഞ്ഞു.
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ച്, ചൈനയുടെ വമ്പന്‍ ടെക്നോളജി കമ്പനിയായ ആലിബാബ ഗ്രൂപ്പ്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ അടുത്തിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ചൈനയടക്കമുള്ള ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി തേടണമെന്നതുള്‍പ്പടെ കടുത്ത നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ആലിബാബ ഗ്രൂപ്പിന്റെ തീരുമാനം.
സമ്പത്തിന്റെ കാര്യത്തില്‍ പുതിയ ലോക റെക്കോര്‍ഡുമായി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെയ്‌സോസ്. 200 ബില്യണ്‍ ഡോളര്‍ സമ്പാദ്യം നേടുന്ന ലോകത്തെ ആദ്യ വ്യക്തിയായി മാറിയിരിക്കുകയാണ് അദ്ദേഹം. പുതിയ റിപ്പോര്‍ട്ട് പ്രകാരം 202 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ആമസോണിന്റെ ഓഹരി വിലയിലുണ്ടായ കുതിപ്പാണ് ഈ നേട്ടത്തിലെത്താന്‍ അദ്ദേഹത്തെ പ്രധാനമായും സഹായിച്ചത്. ലോകം ലോക്ക് ഡൗണില്‍ കുടുങ്ങിയിരിക്കുമ്പോള്‍ ആമസോണ്‍ എന്ന ഇ കൊമേഴ്സ് വമ്പന്റെ വില്‍പ്പനയില്‍ ഉണ്ടായത് അഭൂതപൂര്‍വമായ വളര്‍ച്ചയാണ്.
ഭാരതി എയര്‍ടെല്‍ ലിമിറ്റഡിനും വൊഡാഫോണ്‍ ഐഡിയ ലിമിറ്റഡിനും മേയ് മാസത്തില്‍ നഷ്ടമായത് 47 ലക്ഷം വീതം വയര്‍ലെസ് വരിക്കാരെ. അതേസമയം റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന് അതേ മാസം 37 ലക്ഷം പുതിയ വരിക്കാരെ ലഭിക്കുകയും ചെയ്തു. ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരമാണിത്. മേയ് മാസത്തില്‍, ടുജി, ത്രീജി, 4ജി ഉപയോക്താക്കളുടെ എണ്ണത്തില്‍ 0.5 ശതമാനം വര്‍ധനയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് നഗരങ്ങളില്‍ നിന്ന് തൊഴിലാളികടക്കമുള്ളവര്‍ ഗ്രാമീണ മേഖലകളിലേക്ക് മടങ്ങിയതാണ് ഈ കുറവിന് കാരണമെന്നാണ് നിഗമനം.
മൊബൈല്‍ ഫോണിലെ ഡേറ്റ ഉപയോഗത്തിന് വലിയ നിരക്ക് നല്‍കേണ്ടി വരുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിരക്ക് വര്‍ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാനാവില്ലെന്ന് ഭാരതി എയര്‍ടെലിന്റെ സുനില്‍ മിത്തല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിക്കഴിഞ്ഞു. ഒരു ഉപഭോക്താവില്‍നിന്നുള്ള ശരാശരി വരുമാനം 300 രൂപയെങ്കിലും നേടുന്ന തരത്തിലേക്ക് പായ്ക്കുകള്‍ പുന ക്രമീകരിക്കപ്പെടണമെന്നാണ് എയര്‍ടെല്ലിന്റെ നിലപാട്. രാജ്യത്ത് ധ്രുതഗതിയില്‍ വര്‍ധിച്ച ഡേറ്റ ഉപഭോഗമുള്ള ജിയോ നിരക്കുകളിലേക്കാണ് എല്ലാവരും ഉറ്റു നോക്കുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine
Read DhanamOnline in English
Subscribe to Dhanam Magazine