

സലൂണ്‍ മേഖലയില്‍ വന്‍കിട ബ്രാന്‍ഡുകള്‍ കേരളത്തിലേക്ക് കടന്നു വരുന്നത് ഈ മേഖലയുടെ വളര്‍ച്ചയ്ക്ക് ഗുണംചെയ്യുമെന്ന് പ്രശസ്ത കേശാലങ്കാര വിദഗ്ധനും സലൂണ്‍ സംരഭകനുമായ ജാവേദ് ഹബീബ്. നന്നായി വസ്ത്രം ധരിക്കുകയും ഒരുങ്ങുകയും ചെയ്യുന്നവരാണ് മലയാളികള്‍. അതുകൊണ്ട് തന്നെ സലൂണുകള്‍ക്ക് വളരാന്‍ കഴിയുന്ന അനുകൂല സാഹചര്യമാണ് കേരളത്തില്‍. ഇന്ത്യയിലെ മികച്ച മാര്‍ക്കറ്റുകളില്‍ ഒന്നാണ് കേരളം.
കൂടുതല്‍ സംരംഭകര്‍ ഈ മേഖലയിലേക്ക് വരണം. കൊച്ചിയില്‍ സംഘടിപ്പിച്ച ഹെയര്‍ സ്‌പെഷ്യലിസ്റ്റുകളുടെ ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലാമി ന്യൂയോര്‍ക്കിന്റെ ഏറ്റവും പുതിയ 'നാനോലെക്‌സ്' എന്ന ഉത്പന്നത്തിന്റെ പ്രകാശനവും ജാവേദ് ഹബീബ് നിര്‍വഹിച്ചു. കേരളത്തില്‍ നിലവില്‍ വളര്‍ന്നു വരുന്ന രംഗങ്ങളിലൊന്നാണ് സലൂണ്‍ (Read here). ചെറുതും വലുതുമായ ആയിരക്കണക്കിന് സലൂണുകളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. നിരവധി അന്താരാഷ്ട്ര ബ്രാന്‍ഡുകളും അടുത്തിടെ കേരളത്തില്‍ ശാഖകള്‍ തുറന്നിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine