Begin typing your search above and press return to search.
കഠിനാധ്വാനിയായ മായ, ലെയ ടാറ്റ, അതോ നെവിന്‍ ടാറ്റയോ?; രത്തന്‍ ടാറ്റയുടെ പിന്‍ഗാമി ഇവരിലൊരാള്‍
ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്തേക്ക് രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി ആരാകും എത്തുക? ഇന്ത്യന്‍ ബിസിനസ് ലോകത്തെ ചൂടേറിയ ചര്‍ച്ചാവിഷയം ടാറ്റാ ഗ്രൂപ്പിന്റെ പുതിയ നായകനെ ചുറ്റിപ്പറ്റിയാണ്. ടാറ്റ ഗ്രൂപ്പിനെ ഉയരങ്ങളിലെത്തിച്ചാണ് 86-ാം വയസില്‍ രത്തന്‍ ടാറ്റ മരണമടയുന്നത്. തന്റെ പിന്‍ഗാമികളാകാന്‍ സാധ്യതയുള്ളവരെ വളര്‍ത്തിയെടുക്കാന്‍ രത്തന്‍ ടാറ്റ വര്‍ഷങ്ങള്‍ക്കു മുമ്പേ ശ്രമം തുടങ്ങിയിരുന്നു. ഇപ്പോള്‍ ടാറ്റയുടെ പുതിയ നിയോഗം എത്താന്‍ സാധ്യതയുള്ള മൂന്നുപേരും രത്തന്‍ ടാറ്റയുടെ അര്‍ധസഹോദരന്‍ നോയല്‍ നവല്‍ ടാറ്റയുടെ മക്കളാണ്.
അവിവാഹിതനായ രത്തന്‍ ടാറ്റയുടെ മാതാപിതാക്കള്‍ വിവാഹമോചിതരായിരുന്നു. രത്തന് പത്തുവയസുള്ളപ്പോഴായിരുന്നു ഇത്. പിന്നീട് മറ്റൊരു വിവാഹം കഴിച്ച പിതാവ് നവല്‍ ടാറ്റയ്ക്ക് നോയല്‍ ടാറ്റ എന്നൊരു മകന്‍ കൂടിയുണ്ട്. അര്‍ധസഹോദരനായ നോയല്‍ ടാറ്റയുമായി രത്തന്‍ ടാറ്റയ്ക്ക് അടുത്ത ബന്ധമാണുള്ളത്. നവല്‍ ടാറ്റയുടെ മൂന്നു മക്കളില്‍ രത്തന്‍ ടാറ്റയും ജിമ്മി ടാറ്റയും വിവാഹം കഴിച്ചിട്ടില്ല.
നോയല്‍ ടാറ്റയുടെ മക്കളാണ് ഇപ്പോള്‍ രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി വരാന്‍ സാധ്യതയുള്ളത്. ലെയ ടാറ്റ, മായ ടാറ്റ, നെവില്‍ ടാറ്റ എന്നിവരാണവര്‍.
ഈ മൂന്നു പേരില്‍ മായയ്ക്കാണ് ഏവരും സാധ്യത കല്പിക്കുന്നത്. മൂവരും സെലിബ്രിറ്റി ലൈഫ് ഇഷ്ടപ്പെടാത്തവരും തങ്ങളുടേതായ ലോകത്ത് ഒതുങ്ങി കൂടാന്‍ ആഗ്രഹിക്കുന്നവരുമാണ്.
ആരാണ് മായ ടാറ്റ
ടാറ്റ ഗ്രൂപ്പിലെ യുവതലമുറയിലെ ശ്രദ്ധേയ സാന്നിധ്യമാണ് മായ ടാറ്റ. അവര്‍ ഇപ്പോള്‍ തന്നെ കമ്പനിയുടെ കാര്യങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. യു.കെയിലെ വാര്‍വിക് യൂണിവേഴ്സിറ്റിയില്‍ വിദ്യാഭ്യാസം നേടിയിട്ടുള്ള മായ നേതൃശേഷിയുള്ള വ്യക്തിത്വമാണ്. ടാറ്റാ ഗ്രൂപ്പിന്റെ ഉപകമ്പനിയായ ടാറ്റ ക്യാപിറ്റലിലൂടെയാണ് അവര്‍ രംഗപ്രവേശം ചെയ്യുന്നത്. പോര്‍ട്ട്ഫോളിയോ മാനേജ്മെന്റില്‍ വിദഗ്ധയാണ്.
ടാറ്റ ഗ്രൂപ്പിനെ ഡിജിറ്റല്‍വല്‍ക്കരിക്കുന്നതില്‍ മായയുടെ സംഭാവന വലുതാണ്. ടാറ്റ ന്യൂ ആപ്പിന്റെ പിന്നിലെ ബുദ്ധികേന്ദ്രവും മായ തന്നെ. കൊല്‍ക്കത്തയില്‍ ആരംഭിച്ച ടാറ്റ മെഡിക്കല്‍ സെന്ററിന്റെ ബോര്‍ഡ് അംഗം കൂടിയാണ് മായ. ടാറ്റ ഗ്രൂപ്പിനെ നയിക്കാന്‍ മായയ്ക്ക് സാധിക്കുമെന്നാണ് കുടുംബാംഗങ്ങളും കരുതുന്നത്.
ലെയ ടാറ്റ
മാര്‍ക്കറ്റിംഗില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രിയുള്ള ലേ ടാറ്റയാണ് മൂന്നുപേരില്‍ മൂത്തയാള്‍. ടാറ്റ ഗ്രൂപ്പില്‍ 2006 മുതല്‍ ലെയ സജീവമാണ്. ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള ദ ഇന്ത്യന്‍ ഹോട്ടല്‍ കമ്പനി ലിമിറ്റഡിന്റെ (ഐ.എച്ച്.സി.എല്‍) വിവിധ വിപുലീകരണ പദ്ധതികളില്‍ ലേ ശ്രദ്ധേയ റോള്‍ വഹിക്കുന്നു. മായയുടെയും ലേയുടെയും ഇളയ സഹോദരനായ നെവില്‍ ട്രെന്റ് റീട്ടെയില്‍ ചെയ്‌നിന്റെ കാര്യങ്ങളിലാണ് വ്യാപൃതനായിരിക്കുന്നത്.
Also Read...
രത്തന് ടാറ്റ, നിയന്ത്രിച്ചത് നൂറിലധികം കമ്പനികള്‍; ഇന്ത്യന്‍ വ്യവസായത്തിന്റെ വിശ്വസ്ത മുഖം
വെല്ലുവിളികളില്‍ മുങ്ങിയ മുഖം കൂടിയുണ്ട്, രത്തന്‍ ടാറ്റക്ക്
രത്തന്‍ ടാറ്റക്ക് പ്രണാമം; അനുസ്മരിച്ച് രാഷ്ട്രപതിയും കേരള മുഖ്യമന്ത്രിയും നാനാ തുറകളിലെ പ്രമുഖരും
Next Story
Videos