Begin typing your search above and press return to search.
കേരളത്തിന് 14 സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; സമയവും ഷെഡ്യൂളും പ്രഖ്യാപിച്ചു
അവധിക്കാലത്തെ തിരക്ക് മുന്‍നിര്‍ത്തി സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. കേരളത്തിലേക്ക് 7 റൂട്ടുകളിലായി 14 ട്രെയിനുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. യാത്രക്കാര്‍ ഏറെയുള്ള ഡല്‍ഹി, ബംഗളൂരു, ചെന്നൈ റൂട്ടുകളിലും സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചത് മറുനാട്ടില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആശ്വാസം പകരും. സ്‌പെഷ്യല്‍ ട്രെയിനുകളില്‍ ഒരെണ്ണം മാത്രമാണ് മലബാര്‍ ഭാഗത്തു കൂടി സര്‍വീസ് നടത്തുന്നത്.
ജൂണ്‍ 30 വരെയാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുക. ഏറെ തിരക്കുള്ള എറണാകുളം-ഡല്‍ഹി റൂട്ടില്‍ വെള്ളിയാഴ്ചകളിലും തിങ്കളാഴ്ചകളിലും സ്‌പെഷ്യല്‍ ട്രെയിന്‍ ഉണ്ടാകും. വെള്ളിയാഴ്ചകളിലാണ് (ട്രെയിന്‍ നമ്പര്‍ 06071) എറണാകുളത്തു നിന്നുള്ള സര്‍വീസ്. ഡല്‍ഹിയില്‍ നിന്ന് എറണാകുളത്തേക്കുള്ള സര്‍വീസ് (ട്രെയിന്‍ നമ്പര്‍ 06072) തിങ്കളാഴ്ചയാണ്.
ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്ഡേറ്റുകളും ലഭിക്കാന്‍ അംഗമാകൂ: വാട്സ്ആപ്പ്, ടെലഗ്രാം
കൊച്ചുവേളിയില്‍ നിന്ന് ബംഗളുരൂവിലേക്കുള്ള സര്‍വീസ് (ട്രെയിന്‍ നമ്പര്‍ 06083) ചൊവ്വാഴ്ചകളിലാണ് സര്‍വീസ് നടത്തുക. വൈകുന്നേരം ആറിന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.55ന് ബംഗളൂരുവിലെത്തും. ബംഗളൂരുവില്‍ നിന്നുള്ള (ട്രെയിന്‍ നമ്പര്‍ 06084) സര്‍വീസ് ബുധനാഴ്ചകളിലാണ്. ചെന്നൈ റൂട്ടിലുള്ള (ട്രെയിന്‍ നമ്പര്‍ 06044) ട്രെയിന്‍ വ്യാഴാഴ്ചകളിലാണ് സര്‍വീസ് നടത്തുന്നത്. വൈകുന്നേരം 6.25ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.40ന് ചെന്നൈയിലെത്തും.
സ്‌പെഷ്യല്‍ ട്രെയിനുകളുടെ ലിസ്റ്റ്
ട്രെയിന്‍ നമ്പര്‍ (06083) കൊച്ചുവേളി-എസ്.എം.വി.ടി ബംഗളൂരു
ട്രെയിന്‍ നമ്പര്‍ (06084) എസ്.എം.വി.ടി ബംഗളുരു-കൊച്ചുവേളി
ട്രെയിന്‍ നമ്പര്‍ (06043) ചെന്നൈ സെന്‍ട്രല്‍-കൊച്ചുവേളി
ട്രെയിന്‍ നമ്പര്‍ (06044) കൊച്ചുവേളി-ചെന്നൈ സെന്‍ട്രല്‍
ട്രെയിന്‍ നമ്പര്‍ (06081) കൊച്ചുവേളി-ഷാലിമാര്‍
ട്രെയിന്‍ നമ്പര്‍ (06082) ഷാലിമാര്‍-കൊച്ചുവേളി
ട്രെയിന്‍ നമ്പര്‍ (06071) കൊച്ചുവേളി-നിസാമുദീന്‍
ട്രെയിന്‍ നമ്പര്‍ (06072) നിസാമുദീന്‍-എറണാകുളം
ട്രെയിന്‍ നമ്പര്‍ (06049) താംബരം-മംഗളൂരു സെന്‍ട്രല്‍
ട്രെയിന്‍ നമ്പര്‍ (06050) മംഗളൂരു സെന്‍ട്രല്‍-താംബരം
ട്രെയിന്‍ നമ്പര്‍ (06085) എറണാകുളം-പാട്‌ന
ട്രെയിന്‍ നമ്പര്‍ (06086) പാട്‌ന-എറണാകുളം
Next Story
Videos