ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഫെബ്രുവരി 25, 2022

8.4 ശതമാനം ജിഡിപി വളര്‍ച്ച പ്രവചിച്ച് മൂഡീസ്

2022-23 വര്‍ഷത്തെ രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാ നിരക്ക് പ്രവചനം ഉയര്‍ത്തി മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ്. നേരത്തെ കണക്കാക്കിയ 7.9 ശതമാനത്തില്‍ നിന്ന് 8.4 ശതമാനത്തിലേക്കാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഉയര്‍ന്ന എണ്ണവിലയും വിതരണത്തിലുണ്ടാകുന്ന പ്രശ്നങ്ങളും വളര്‍ച്ചയ്ക്ക് തടസ്സമായേക്കാമെന്ന് മുന്നറിയിപ്പും മൂഡീസ് നല്‍കുന്നു.

അതേസമയം ഫിച്ച് റേറ്റിംഗ് വളര്‍ച്ചാ നിരക്ക് 10.3 ശതമാനമായിരിക്കുമെന്ന പ്രവചനം ആവര്‍ത്തിക്കുന്നുണ്ട്. 2022 ല്‍ 8.4 ശതമാനം വളര്‍ച്ചയാണ് ഫി്ച്ച് റേറ്റിംഗ് പ്രവചിച്ചിരുന്നത്. മൂഡിസിന്റെ പ്രവചന പ്രകാരം 2022 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 9.3 ശതമാനമായിരുന്നു.

രണ്ട് പുതുക്കിയ ചട്ടങ്ങളുടെ നടപ്പാക്കൽ തീയതി നീട്ടി സെബി

വന്‍ കിട നിക്ഷേപകരെ പെട്ടെന്ന് പണം പിന്‍വലിക്കുന്ന പ്രവണതയില്‍ നിന്നും പിന്‍തിരിക്കാനുള്ള 'സ്വിംഗ് പ്രൈസിംഗ് മെക്കാനിസം' നടപ്പാക്കലിന്റെ കാലാവധി സെബി മെയ് ഒന്നു വരെ നീട്ടി. കൂടാതെ ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് (എ&ഛ)ക്ലയന്റ് തലത്തില്‍ കൊളാറ്ററല്‍ വേര്‍തിരിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള പുതിയ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിനുള്ള സമയപരിധിയും മെയ് രണ്ടിലേക്ക് നീട്ടിയിട്ടുണ്ട്.

എന്‍ബിഎഫ്‌സികള്‍ക്ക് മികച്ച റേറ്റിംഗ് നിലനിര്‍ത്തി ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച്

2022-23 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ക്ക് (എന്‍ബിഎഫ്സി) റേറ്റിംഗ് സ്ഥിരത രേഖപ്പെടുത്തി ഇന്ത്യ റേറ്റിംഗ്സ് ആന്‍ഡ് റിസര്‍ച്ച്. കഴിഞ്ഞ ഒന്ന് രണ്ട് വര്‍ഷങ്ങളായി കോവിഡ് വെല്ലുവിളികള്‍ നേരിട്ടതിന് ശേഷം പ്രതികൂല സാഹചചര്യങ്ങളില്‍ കുറവു വന്നേക്കുമെന്നു കരുതുന്നതിനാല്‍ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാക്കുമെന്നാണ് ഏജന്‍സിയുടെ വിലയിരുത്തല്‍.

സാമ്പത്തിക ഉപരോധം മറികടക്കാന്‍ റഷ്യ ഡിജിറ്റല്‍ കറന്‍സി ഉപയോഗിച്ചേക്കും

യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ റഷ്യയുടെ മേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം മറികടക്കാന്‍ റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ കറന്‍സിയായ 'ഡിജിറ്റല്‍ റൂബിള്‍' ഉപയോഗിച്ചേക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കൊണ്ടുവരുന്ന ഡിജിറ്റല്‍ റുപ്പിക്കു സമാനമാണ് ബ്ലോക്‌ചെയിന്‍ അധിഷ്ഠിതമായ ഡിജിറ്റല്‍ റൂബിള്‍.

എന്‍എസ്ഇ ഗ്രൂപ്പ് ഓപറേറ്റിംഗ് ഓഫീസര്‍ ആനന്ദ് സുബ്രഹ്‌മണ്യനെ സിബിഐ അറസ്റ്റ് ചെയ്തു

നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മുന്‍ ഗ്രൂപ്പ് ഓപറേറ്റിംഗ് ഓഫീസറായ ആനന്ദ് സുബ്രഹ്‌മണ്യനെ സിബിഐ അറസ്റ്റ് ചെയ്തു. ചെന്നൈയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയെന്നാണ് വിവരം.നേരത്തെ മൂന്ന് ദിവസം ഇദ്ദേഹത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു.

സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4685 രൂപയാണ് ഇന്നത്തെ വില. ഒരു പവന്‍ സ്വര്‍ണത്തിന് 37480 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞു. 3870 രൂപയാണ് ഇന്നത്തെ വില. ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ദിവസങ്ങളായി തുടരുന്ന ഗ്രാമിന് 100 രൂപ തന്നെയാണ് ഇന്നത്തെയും വില. വെള്ളി ഗ്രാമിന് 71 രൂപയാണ് വില.

ആവേശത്തേരില്‍ ഓഹരി വിപണി

ഇന്നലെ ഓഹരി വിപണിയില്‍ രക്തപ്പുഴയായിരുന്നുവെങ്കില്‍ ഇന്ന് കത്തിക്കയറിയത് ആവേശം. താഴ്ചയില്‍ വാങ്ങാന്‍ നിക്ഷേപകര്‍ തിരക്കുകൂട്ടിയപ്പോള്‍ സൂചികകള്‍ കുതിച്ചുമുന്നേറി. ഇന്നലെ മുഖ്യ സൂചികകള്‍ ഏതാണ്ട് അഞ്ച് ശതമാനത്തോളമാണ് താഴ്ന്നത്. ഇന്ന് 2.4 ശതമാനം മുന്നേറി. സെന്‍സെക്സ് 1,329 പോയ്ന്റ് ഉയര്‍ന്ന് 55,858.5 ല്‍ ക്ലോസ് ചെയ്തപ്പോള്‍ നിഫ്റ്റി 410 പോയ്ന്റ് നേട്ടത്തില്‍ 16,658 ലും ക്ലോസ് ചെയ്തു. അതേ സമയം വിശാല വിപണി മുഖ്യ സൂചികകളെ വെല്ലുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ബിഎസ്ഇ മിഡ്കാപ്, സ്മോള്‍ കാപ് സൂചികകള്‍ നാല് ശതമാനത്തിലേറെ ഉയര്‍ന്നു.

കേരള കമ്പനികളുടെ പ്രകടനം

8.4 ശതമാനം ജിഡിപി വളര്‍ച്ച പ്രവചിച്ച് മൂഡീസ്. സെബിയുടെ പുതുക്കിയ ചട്ടങ്ങള്‍ നടപ്പാക്കലിന്റെ കാലാവധി നീട്ടി. എന്‍ബിഎഫ്‌സികള്‍ക്ക് മികച്ച റേറ്റിംഗ് നിലനിര്‍ത്തി ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച്. എന്‍എസ്ഇ ഗ്രൂപ്പ് ഓപറേറ്റിംഗ് ഓഫീസര്‍ ആനന്ദ് സുബ്രഹ്‌മണ്യനെ സിബിഐ അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. സെന്‍സെക്സ് 1,329 പോയ്ന്റ് ഉയര്‍ന്നു. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍

വിശാല വിപണിയിലെ ആവേശം കേരള കമ്പനികളുടെ ഓഹരികളുടെ മുന്നേറ്റത്തിനും ഇടയാക്കി. വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് ഓഹരി വില ഒഴികെ മറ്റെല്ലാ കേരള കമ്പനി ഓഹരികളും ഇന്ന് നേട്ടമുണ്ടാക്കി. കിറ്റെക്സ് ഓഹരി വില 9.94 ശതമാനം കുതിച്ചപ്പോള്‍ മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വില ഏഴ് ശതമാനത്തിലേറെയാണ് കൂടിയത്. നിറ്റ ജലാറ്റിന്‍ ഓഹരി വില 10.21 ശതമാനം കൂടി. ഫാക്ടിന്റെ ഓഹരി വില 14 ശതമാനത്തിലേറെയാണ് വര്‍ധിച്ചത്. ഹാരിസണ്‍ മലയാളം, ഇന്‍ഡികാപ്, കല്യാണ്‍ ജൂവല്ലേഴ്സ് ഓഹരി വിലകള്‍ ആറുശതമാനത്തിലേറെയാണ് കൂടിയത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it