Begin typing your search above and press return to search.
ജീവിതം തുറന്ന പുസ്തകം, ആർക്കും പരിശോധിക്കാം : വിശദീകരണവുമായി സെബി അധ്യക്ഷ
അദാനി ഗ്രൂപ്പിന്റെ വിദേശ ഷെല്‍ കമ്പനികളില്‍ നിക്ഷേപമുണ്ടെന്ന ഹിന്‍ഡെന്‍ബര്‍ഗ് ആരോപണങ്ങള്‍ നിഷേധിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ചെയര്‍പേഴ്‌സന്‍ മാധവി പുരി ബുച്ച് രംഗത്തെത്തി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തന്റെയും ഭർത്താവിന്റെയും ജീവിതവും സാമ്പത്തിക ഇടപാടുകളും തുറന്ന പുസ്തകമാണെന്നും ഇരുവരും പ്രസ്താവനയില്‍ വ്യക്തമാക്കി. ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോർട്ട് പുറത്തു വന്നു മണിക്കൂറുകൾക്കകമാണ് വിശദീകരണവുമായി ഇവർ രംഗത്തെത്തിയത്.
വിശദീകരണം ഇങ്ങനെ :
"ആഗസ്റ്റ് പത്തിന് ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടിലെ അടിസ്ഥാനരഹിതമായ എല്ലാ ആരോപണങ്ങളും ശക്തമായി നിഷേധിക്കുന്നു. സത്യവുമായി ഒരു ബന്ധവും ഇല്ലാത്ത ആരോപണം ആണിത്. ഞങ്ങളുടെ ജീവിതവും സാമ്പത്തിക ഇടപാടുകളും തുറന്ന പുസ്തകമാണ്. ആവശ്യമായ എല്ലാ വിശദീകരങ്ങളും വർഷങ്ങളായി സെബിക്ക് നൽകുന്നുണ്ട്. എല്ലാ സാമ്പത്തിക ഇടപാടുകളും ആർക്ക് മുന്നിലും പരിശോധനയ്ക്ക് വിധേയമാക്കാന്‍ തയാറാണ്. സുതാര്യതയ്ക്കായി വിശദമായ പ്രസ്താവന പുറത്തുവിടും. സാമ്പത്തിക ക്രമക്കേടുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന്റെ പേരിൽ വ്യക്തി അധിഷേപം നടത്താനുള്ള ഹിൻഡെൻബർഗ് ശ്രമം ദൗർഭാഗ്യകരമാണ് - വിശദീകരണത്തിൽ പറയുന്നു.
കൂടുതൽ വായനക്ക്
Next Story
Videos