ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളും പദ്ധതികളും അറിയാം

മോദി സർക്കാർ അധികാരമേറ്റതിനുശേഷം സമ്പദ്‌വ്യവസ്ഥ സ്ഥിരത, സാമ്പത്തിക അച്ചടക്കം, സുസ്ഥിര വളർച്ച, മിതമായ പണപ്പെരുപ്പം എന്നിവയാൽ അടയാളപ്പെടുത്തപ്പെട്ടിട്ടുളളതായി ധനമന്ത്രി സീതാരാമൻ
ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളും പദ്ധതികളും അറിയാം

രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2026-27 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അല്‍പ്പ സമയത്തിനകം പാര്‍ലമെന്റില്‍ അവതരിപ്പിക്കും. രാവിലെ 11 മണിക്കാണ് ബജറ്റ് പ്രസംഗം ആരംഭിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴില്‍ നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന തുടര്‍ച്ചയായ ഒന്‍പതാമത്തെ ബജറ്റാണിത്. ഇതോടെ ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച രണ്ടാമത്തെ വ്യക്തി എന്ന റെക്കോര്‍ഡിന് തൊട്ടടുത്തെത്താന്‍ നിര്‍മല സീതാരാമന്് സാധിക്കും. തമിഴ്‌നാട്ടിലെ കാഞ്ചീവരം സാരി ധരിച്ചാണ് നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണത്തിന് എത്തുന്നത്.

ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തില്‍ ആദ്യമായാണ് ഒരു കേന്ദ്ര ബജറ്റ് ഞായറാഴ്ച അവതരിപ്പിക്കപ്പെടുന്നത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

2026 സാമ്പത്തിക വര്‍ഷത്തില്‍ (FY26) ഇന്ത്യ 7.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2027 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ചാ നിരക്ക് 6.8 മുതല്‍ 7.2 ശതമാനം വരെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച നയ പരിഷ്‌കാരങ്ങള്‍, ശക്തമായ മാക്രോ ഇക്കണോമിക് അടിത്തറ, സ്വകാര്യ മേഖലയിലെ വര്‍ധിച്ച നിക്ഷേപം എന്നിവയാണ് ഈ വളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന ചാലകശക്തികള്‍.

കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ സന്ദര്‍ശിച്ചപ്പോള്‍
കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ സന്ദര്‍ശിച്ചപ്പോള്‍

രാഷ്ട്രപതിയെ കണ്ട് നിര്‍മല സീതാരാമന്‍; കേന്ദ്ര ബജറ്റ് ഉടന്‍

2026-27 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ (Union Cabinet) അംഗീകാരം നല്‍കി. ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ സന്ദര്‍ശിച്ച് ഡിജിറ്റല്‍ ബജറ്റിന്റെ പകര്‍പ്പ് കൈമാറി. രാഷ്ട്രപതി ഭവനിലെത്തിയ മന്ത്രിക്ക് രാഷ്ട്രപതി ശുഭസൂചകമായി 'തൈരും പഞ്ചസാരയും' (Dahi-Cheeni) നല്‍കി സ്വീകരിച്ചു.

ഇത്തവണയും തന്റെ പതിവ് ശൈലിയായ 'ബഹി-ഖാത്ത'യുമായാണ് ധനമന്ത്രി പാര്‍ലമെന്റിലെത്തിയത്. സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള ദേശീയ ചിഹ്നം പതിപ്പിച്ച ചുവന്ന തുണിയില്‍ പൊതിഞ്ഞ ടാബ്ലറ്റുമായാണ് നിര്‍മല സീതാരാമന്‍ എത്തിയത്. പൂര്‍ണ്ണമായും കടലാസ് രഹിതമായ (Paperless) ബജറ്റാണ് ഇത്തവണയും രാജ്യം കാത്തിരിക്കുന്നത്.

ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണം ആരംഭിച്ചു

ഒമ്പതാം തവണ ബജറ്റ് അവതരിപ്പിക്കുമ്പോൾ, മോദി സർക്കാർ അധികാരമേറ്റതിനുശേഷം സമ്പദ്‌വ്യവസ്ഥ സ്ഥിരത, സാമ്പത്തിക അച്ചടക്കം, സുസ്ഥിര വളർച്ച, മിതമായ പണപ്പെരുപ്പം എന്നിവയാൽ അടയാളപ്പെടുത്തപ്പെട്ടിട്ടുളളതായി ധനമന്ത്രി സീതാരാമൻ

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ ഇന്നുവരെയുള്ള ഇന്ത്യയുടെ സാമ്പത്തിക പാത പരിശോധിച്ചാല്‍, അത് സുസ്ഥിരതയും സാമ്പത്തിക അച്ചടക്കവും വിട്ടുവീഴ്ചയില്ലാത്ത വളര്‍ച്ചയും മിതമായ പണപ്പെരുപ്പവും കൊണ്ട് അടയാളപ്പെടുത്തപ്പെട്ടതാണെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍

ആത്മനിർഭരതക്ക് ഊന്നല്‍ നല്‍കുന്നതിലൂടെ 7% എന്ന ഉയർന്ന വളർച്ചാ നിരക്ക് കൈവരിക്കാൻ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞു.

ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ ആത്മവിശ്വാസത്തോടെ ചുവടുവെക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍

ഇന്ത്യ ആഗോള വിപണികളുമായി കൂടുതല്‍ ആഴത്തിൽ സഹകരിച്ച് സ്ഥിരതയുള്ള ദീർഘകാല നിക്ഷേപങ്ങൾ ആകർഷിക്കണം

ദാരിദ്ര്യ നിർമാർജനത്തിൽ കേന്ദ്ര സര്‍ക്കാര്‍ ഗണ്യമായ പുരോഗതി കൈവരിച്ചുവെന്ന് നിര്‍മ്മല സീതാരാമൻ

സാമ്പത്തിക വളര്‍ച്ചയും കരുത്തും, ജനങ്ങളുടെ ആഗ്രഹപൂര്‍ത്തീകരണം, സബ്കാ സാഥ് സബ്കാ വികാസ് എന്നീ മൂന്ന് പ്രധാന ലക്ഷ്യങ്ങളിലാണ് ബജറ്റില്‍ ഊന്നല്‍

റെയര്‍ എയര്‍ത്ത് ഇടനാഴി പദ്ധതിയില്‍ കേരളവും

  • ഏഴ് മേഖലകളില്‍ ഉത്പാദനം വര്‍ധിപ്പിക്കും

  • ബയോഫാര്‍മ ഉത്പാദന ഹബ് ആരംഭിക്കും

  • മരുന്നുകള്‍ കുറഞ്ഞവിലയില്‍ ലഭ്യമാക്കും

  • ഇലക്ട്രോണിക് ഘടകങ്ങളുടെ നിർമ്മാണ പദ്ധതി വിഹിതം 40,000 കോടി രൂപയായി വർദ്ധിപ്പിച്ചു.

  • അടുത്ത 5 വർഷത്തേക്ക് 10,000 കോടി രൂപയുടെ ബയോ ഫാർമ ശക്തി നിർദേശം.

  • കേരളം, ഒറീസ, ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ അപൂര്‍വ ധാതു ഇടനാഴികൾ സ്ഥാപിക്കും.

ഇന്ത്യയുടെ സാങ്കേതിക കുതിപ്പിന് കരുത്തേകാന്‍ ഐഎസ്എം 2.0

ടെക്‌സ്റ്റൈല്‍ മേഖലയുടെ വികസനത്തിന് പദ്ധതി

  • ഖാദി, കരകൗശല തുണിത്തരങ്ങൾ ശക്തിപ്പെടുത്താന്‍ പദ്ധതി

  • ടെക്സ്റ്റൈൽസ് ലേബർ ഇൻസെന്റീവ് സ്കീമും ദേശീയ കൈത്തറി, കരകൗശല പദ്ധതിയും പ്രഖ്യാപിച്ചു

  • മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കും.

  • മഹാത്മാഗാന്ധി ഗ്രാം സ്വരാജ് സംരംഭം ആരംഭിക്കും

കണ്ടെയ്‌നര്‍ നിര്‍മാണ മേഖലയ്ക്ക് 10000 കോടി

എം.എസ്.എം.ഇ ചാംപ്യന്‍മാരെ സൃഷ്ടിക്കാന്‍ പദ്ധതി

ചെറുകിട പദ്ധതികള്‍ക്ക് 2000 കോടി

7 ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു

കായിക ഉപകരണ നിര്‍മാണത്തിനും പദ്ധതി

ചെറുകിട വ്യവസായങ്ങള്‍ക്ക് പ്രത്യേക ഫണ്ട്‌

200 പൈതൃക വ്യാവസായിക ക്ലസ്റ്ററുകളുടെ പുനരുജ്ജീവിപ്പിക്കുമെന്ന് നിര്‍മ്മല സീതാരാമൻ.

സ്പോർട്സ് ഗുഡ്സിന്‍റെ ആഗോള കേന്ദ്രമായി ഉയർന്നുവരാനുള്ള സാധ്യത ഇന്ത്യക്കുണ്ട്.

ഖാദിയെ പ്രോത്സാഹിപ്പിക്കാന്‍ മഹാത്മാഗാന്ധി ഗ്രാമസ്വരാജ് പദ്ധതി

അടുത്ത 5 വർഷത്തിനുള്ളിൽ 20 പുതിയ ദേശീയ ജലപാതകൾ പ്രവർത്തനസജ്ജമാക്കും

  • മൂലധന വിഹിതം 12.2 ലക്ഷം കോടി രൂപയായി ഉയര്‍ത്തുമെന്ന് ധനമന്ത്രി.

  • അടിസ്ഥാന സൗകര്യ ചെലവുകളില്‍ മൂലധന വിഹിതം തുടരും.

  • വായ്പ നല്‍കുന്നവര്‍ക്കുള്ള ക്രെഡിറ്റ് ഗ്യാരണ്ടിക്കായി അടിസ്ഥാന സൗകര്യ റിസ്‌ക് ഗ്യാരണ്ടി ഫണ്ടിന് നിര്‍ദേശം.

7 അതിവേഗ റെയില്‍ ഇടനാഴികള്‍, കേരളം പട്ടികയിലില്ല

മെഡിക്കല്‍ ടൂറിസത്തിന് പുതിയ പദ്ധതി, മെഡിക്കല്‍ വാല്യൂ ടൂറിസത്തിന്, 5 റീജിണല്‍ മെഡിക്കല്‍ ഹബ്. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ

ആയുര്‍വേദത്തിന് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി സ്ഥാപിക്കും. ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കായി ട്രെയിനിംഗ് പ്രോഗ്രാം

  • കോര്‍പ്പറേറ്റ്, മുനിസിപ്പല്‍ ബോണ്ട് വിപണികള്‍ ശക്തിപ്പെടുത്തുന്നു. 'മാര്‍ക്കറ്റ് മേക്കിംഗ് ഫ്രെയിംവര്‍ക്ക്' (Market-making framework) അവതരിപ്പിക്കും.

  • കോര്‍പ്പറേറ്റ് ബോണ്ടുകളില്‍ 'ടോട്ടല്‍ റിട്ടേണ്‍ സ്വാപ്സ്' (Total Return Swaps) ഏര്‍പ്പെടുത്തും

  • മുനിസിപ്പല്‍ ബോണ്ട് വിപണിയെ പ്രോത്സാഹിപ്പിക്കുന്നതിനായി, അമൃത് (AMRUT) പദ്ധതിക്ക് പുറമെ, 1,000 കോടി രൂപയില്‍ കൂടുതല്‍ മൂല്യമുള്ള ബോണ്ടുകള്‍ പുറത്തിറക്കുന്ന വലിയ നഗരങ്ങള്‍ക്ക് ഒരു ബോണ്ടിന് 100 കോടി രൂപ എന്ന നിരക്കില്‍ പ്രോത്സാഹന തുക നല്‍കും

മുഖം മാറ്റി ഹോട്ടല്‍ മാനേജ്‌മെന്റ്

  • നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി വരുന്നു

  • പ്രമുഖ 10 ടൂറിസം കേന്ദ്രങ്ങളില്‍

  • 10,000 ഗൈഡുകളെ നിയോഗിക്കും

പരമ്പരാഗത വൈദ്യശാസ്ത്ര മേഖലയില്‍ Evidence-based research, പരിശീലനം, അവബോധം എന്നിവ ശക്തിപ്പെടുത്തുന്നതിനായി പുതിയ പദ്ധതികള്‍

സ്വകാര്യ വെറ്ററിനറി, പാരാ-വെറ്ററിനറി കോളേജുകള്‍, ആശുപത്രികള്‍, ഡയഗ്‌നോസ്റ്റിക് ലാബുകള്‍, ബ്രീഡിംഗ് സെന്ററുകള്‍ എന്നിവയ്ക്കായി വായ്പയുമായി ബന്ധിപ്പിച്ച മൂലധന സബ്സിഡി

സ്‌പോര്‍ട്‌സ് മേഖലയ്ക്കായി ഖേലോ ഇന്ത്യ മിഷന്‍

ട്രെയിനിംഗ് സെന്ററുകള്‍

പ്രതിഭകളെ കണ്ടെത്താന്‍ പ്രത്യേക പദ്ധതി

3 അഖിലേന്ത്യ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍

5 സര്‍വകലാശാല ടൗണ്‍ഷിപുകള്‍

വി.ജി.എഫ് (VGF - Viability Gap Funding) പദ്ധതിക്ക് കീഴില്‍ എല്ലാ ജില്ലകളിലും പെണ്‍കുട്ടികള്‍ക്കായി ഹോസ്റ്റല്‍

കോക്കനട്ട് പ്രമോഷന്‍ സ്‌കീം നടപ്പിലാക്കും, തെങ്ങ് കര്‍ഷകര്‍ക്ക് ഗുണകരമായ പദ്ധതികള്‍.

കശുവണ്ടിയും കൊക്കോയും 2023ഓടെ പ്രീമിയം ഗ്ലോബല്‍ ബ്രാന്റാക്കാന്‍ പദ്ധതി

  • ആയുര്‍വദത്തിന് കൈത്താങ്ങ്

  • ഔഷധച്ചെടി വളര്‍ത്തലിനും സംസ്‌കരണത്തിനും സഹായം

  • 3 പുതിയ ഓള്‍ഇന്ത്യ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍

അഞ്ച് പുതിയ സര്‍വകലാശാല ടൗണ്‍ഷിപ്പുകള്‍

പുതിയ അക്കാദമിക് സോണുകള്‍

  • വനിത ശാക്തീകരണത്തിനായി ഷീ മാര്‍ട്ടുകള്‍

  • സ്‌കൂളുകളില്‍ കണ്ടന്റ് ക്രിയേറ്റര്‍ ലാബുകള്‍

  • വിദ്യാഭ്യാസം- തൊഴില്‍ സ്ഥിരം കമ്മിറ്റി സ്ഥാപിക്കും

ധനകമീഷന്‍ ശിപാര്‍ശയില്‍ മാറ്റമില്ല

സംസ്ഥാനങ്ങള്‍ക്ക്

കേന്ദ്ര വിഹിതം 41 % തന്നെ

അടുത്ത സാമ്പത്തിക വര്‍ഷം

ആകെ ₹1.4 ലക്ഷം കോടി

2025-26 സാമ്പത്തിക വര്‍ഷത്തെ പരിഷ്‌കരിച്ച ധനക്കമ്മി -4.4%

2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം ധനക്കമ്മി 4.3 ശതമാനമായി നിശ്ചയിച്ചു

വാഹനാപകട നഷ്ടപരിഹാരത്തില്‍ പൂര്‍ണ ആദായ നികുതി ഇളവ്

കടലാമ പരിചരണത്തിന് കേരളത്തില്‍ പ്രത്യേക കേന്ദ്രം

എൻ.ആർ.ഐ (NRI) നിക്ഷേപ പരിധി 10 ശതമാനമായി ഉയർത്തി; വിദേശികൾക്ക് ഇനി നേരിട്ട് ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിക്കാം

ആദായ നികുതി ആക്ട് ഏപ്രില്‍ ഒന്നു മുതല്‍

ആദായ നികുതി സ്ലാബുകളും നിരക്കുകളും: പഴയതും പുതിയതുമായ നികുതി വ്യവസ്ഥയിലെ മാറ്റങ്ങൾ

പഴയതും പുതിയതുമായ നികുതി വ്യവസ്ഥയ്ക്ക് വ്യത്യസ്ത നികുതി സ്ലാബുകളുണ്ട്. പഴയതും പുതിയതുമായ നികുതി വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ നികുതി നിരക്കുകൾ ഇപ്രകാരം.

പഴയ നികുതി വ്യവസ്ഥയ്ക്കുള്ള ആദായനികുതി സ്ലാബുകൾ:

  • ₹2,50,000 വരെയുള്ള വരുമാനം – ഇല്ല

  • ₹2,50,001 മുതൽ ₹5,00,000 വരെ – 5%

  • ₹5,00,001 മുതൽ ₹10,00,000 വരെ – 20%

  • ₹10,00,000 ന് മുകളിലുള്ള വരുമാനം – 30%

.....................

പുതിയ നികുതി വ്യവസ്ഥയിൽ:

  • ₹4 ലക്ഷം വരെയുള്ള വരുമാനം – ഇല്ല

  • ₹4 ലക്ഷം മുതൽ ₹8 ലക്ഷം വരെ - 5%

  • ₹8 ലക്ഷം മുതൽ ₹12 ലക്ഷം വരെ - 10%

  • ₹12 ലക്ഷം മുതൽ ₹16 ലക്ഷം വരെ - 15%

  • ₹16 ലക്ഷം മുതൽ ₹20 ലക്ഷം വരെ - 20%

  • ₹20 ലക്ഷം മുതൽ ₹24 ലക്ഷം വരെ - 25%

  • ₹24 ലക്ഷത്തിന് മുകളിലുള്ള വരുമാനം - 30%

  • വിദേശ ടൂര്‍ പാക്കേജുകള്‍ക്ക് ഈടാക്കുന്ന ടി.സി.എസ് നിരക്കില്‍ കുറവ്.

  • വിദേശ ടൂര്‍ പാക്കേജുകള്‍ക്ക് നിലവിലുണ്ടായിരുന്ന 5 ശതമാനം, 20 ശതമാനം എന്നീ ടി.സി.എസ് നിരക്കുകള്‍ ഒഴിവാക്കി

  • തുകയുടെ പരിധിയില്ലാതെ തന്നെ സ്ഥിരമായ 2 ശതമാനമാക്കി

വനിതകളുടെ സംരംഭങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കും

LRS-ന് കീഴിലുള്ള വിദ്യാഭ്യാസ, മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായുള്ള പണമയക്കല്‍ നിരക്ക് 5 ശതമാനത്തില്‍ നിന്ന് 2 ശതമാനമാക്കി

ക്ലൗഡ് സേവനങ്ങള്‍ (Cloud Services) നല്‍കുന്ന കമ്പനികള്‍ക്ക് 'ടാക്‌സ് ഹോളിഡേ'

വിദേശത്തേക്ക് പണമയയ്ക്കുന്നതിന് നികുതി കുറയും, വിദേശത്ത് പഠിക്കുന്ന കുട്ടികള്‍ക്ക് ഉള്‍പ്പെടെ ഗുണംചെയ്യും

  • ടാക്‌സ് റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയക്രമത്തില്‍ മാറ്റം

  • ITR 1, ITR 2 എന്നിവ സമര്‍പ്പിക്കുന്ന വ്യക്തികള്‍ക്ക് ജൂലൈ 31 വരെ സമയം

  • ഓഡിറ്റിംഗ് ആവശ്യമില്ലാത്ത ബിസിനസ് സ്ഥാപനങ്ങള്‍ക്കും ട്രസ്റ്റുകള്‍ക്കും ഓഗസ്റ്റ് 31 വരെ സമയം

പരിശോധനയ്ക്ക് ശേഷവും ടാക്‌സ് റിട്ടേണ്‍ പുതുക്കാം

സ്റ്റീൽ, സിമന്റ് മേഖലകളിലെ കാർബൺ ബഹിർഗമനം തടയുന്നതിനായി ₹20,000 കോടിയുടെ കാർബൺ ക്യാപ്‌ചർ പദ്ധതി

ഫ്യൂച്ചേഴ്‌സിനുള്ള സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് 0.15 ശതമാനം ഉയര്‍ത്തി

സിവില്‍ പരിശീലന വിമാനങ്ങളുടെയും മറ്റ് വിമാനങ്ങളുടെയും നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന ഘടകങ്ങള്‍ക്കും ഭാഗങ്ങള്‍ക്കും അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി

ഒന്നര മണിക്കൂര്‍ നീണ്ട ബജറ്റ് അവതരണത്തിന് അവസാനം

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com