

ഇന്ത്യന്‍ റെയില്‍വേയുടെ അഭിമാന ട്രെയ്ന്‍ ആയ വന്ദേ ഭാരതിന്റെ വിജയത്തിനുശേഷം യാത്രക്കാര്‍ ഏറെ ആകാക്ഷയോടെ കാത്തിരിക്കുന്ന ട്രെയ്‌നാണ് വന്ദേ മെട്രോ. ഹ്രസ്വദൂര പ്രീമിയം യാത്രകള്‍ക്കായുള്ള ഇന്ത്യന്‍ റെയില്‍വേ അവതരിപ്പിക്കുന്ന വന്ദേ മെട്രോ അടുത്ത വര്‍ഷം ആദ്യം ഓടിത്തുടങ്ങാനുള്ള ഒരുക്കത്തിലാണ്. ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റിന് ശേഷമുള്ള ബ്രീഫിംഗിലായിരുന്നു റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് റെയില്‍വേയെക്കുറിച്ചുള്ള പദ്ധതികള്‍ക്കൊപ്പം വന്ദേ മെട്രോയും പ്രഖ്യാപിച്ചത്.
വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ പോലെ 130 കിലോമീറ്റര്‍ വേഗതയില്‍ കുറഞ്ഞ ദൂരത്തേക്ക് സര്‍വീസ് നടത്തുന്നവയാകും എ.സി ട്രെയ്‌നുകളായ വന്ദേ മെട്രോ. 300 കിലോമീറ്റര്‍ വരെയുള്ള ദൂരം യാത്ര ചെയ്യാനാണ് വന്ദേ മെട്രോ ട്രെയിനുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ആഡംബരത്തിൽ കൂടുതൽ സൗകര്യത്തോടെ പുറത്തിറങ്ങുന്ന മെമു ട്രെയിനുകളാകും ഇവ.
ആദ്യത്തെ വന്ദേ മെട്രോ ട്രെയിനിന്റെ നിര്‍മാണം ആരംഭിച്ചതായും പുതുവര്‍ഷത്തോടെ ഇത് പുറത്തിറക്കാനാണ് കോച്ച് ഫാക്ടറി ലക്ഷ്യമിടുന്നതെന്നും കോച്ച് നിര്‍മ്മാണ ഫാക്ടറിയായ ഐ.സി.എഫ് (Integral Coach Factory) ജനറല്‍ മാനേജര്‍ ബിജി മല്യ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ എല്ലാ പ്രധാന സവിശേഷതകളും വന്ദേ മെട്രോയിലുണ്ടാകും. വന്ദേ ചെയര്‍ കാറില്‍ മാത്രമാണ് ചെറിയ വ്യത്യാസം. ഇവയില്‍ നിന്നും യാത്ര ചെയ്യാം. ഓരോ കോച്ചിലും 100 യാത്രക്കാര്‍ക്ക് ഇരിക്കാനും 200 പേര്‍ക്ക് നില്‍ക്കാനും കഴിയും.
വന്ദേ മെട്രോയുടെ മറ്റ് സവിശേഷതകള്‍:
Read DhanamOnline in English
Subscribe to Dhanam Magazine