എഴുത്തുപരീക്ഷയും അഭിമുഖവും ഇല്ല, ഡിഗ്രിക്കാര്‍ക്കും ഐ.ടി.ഐ കാര്‍ക്കും ഐ.ഒ.സി യില്‍ 456 ഒഴിവുകള്‍

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 12 മാസത്തെ അപ്രൻ്റീസ്ഷിപ്പ് പരിശീലനം
jobs, ioc
Image courtesy: Canva, iocl.com
Published on

ട്രേഡ്, ടെക്നീഷ്യൻ, ഗ്രാജ്വേറ്റ് അപ്രൻ്റീസ് തസ്തികകളില്‍ ഇന്ത്യൻ ഓയിൽ കോർപ്പറേഷനില്‍ ഒഴിവുകള്‍. ആകെ 456 അപ്രൻ്റീസ് തസ്തികകളിലാണ് ഒഴിവുകളുളളത്. ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ചോ NAPS/NATS വെബ്സൈറ്റ് വഴിയോ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. 2025 ജനുവരി 31 ന് 18 നും 24 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം അപേക്ഷകർ. സംവരണ വിഭാഗക്കാർക്ക് പ്രായപരിധിയില്‍ ഇളവുണ്ടായിരിക്കും.

മെറിറ്റ് അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. പരീക്ഷയോ അഭിമുഖമോ ഉണ്ടായിരിക്കില്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 12 മാസത്തെ അപ്രൻ്റീസ്ഷിപ്പ് പരിശീലനം നൽകുന്നതാണ്.

യോഗ്യത

ട്രേഡ് അപ്രൻ്റിസ്: ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസായവരും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കേഷൻ ലഭിച്ചവരും ആയിരിക്കണം.

ടെക്നീഷ്യൻ അപ്രൻ്റിസ്: ബന്ധപ്പെട്ട വിഷയത്തിൽ ത്രിവത്സര ഡിപ്ലോമ.

ഗ്രാജ്വേറ്റ് അപ്രൻ്റിസ്: അപേക്ഷകർക്ക് കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിരുദം (ബിബിഎ/ബിഎ/ബികോം/ബിഎസ്‌സി) ഉണ്ടായിരിക്കണം.

ആവശ്യമായ രേഖകൾ

10, 12 ക്ലാസുകളിലെ മാർക്ക് ഷീറ്റുകൾ

ഐടിഐ/ഡിപ്ലോമ/ഡിഗ്രി സർട്ടിഫിക്കറ്റുകൾ

ജാതി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)

ഈ മാസം 13ാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com