Begin typing your search above and press return to search.
എയര്‍ ഫ്രഷ്നര്‍ നിര്‍മാണം: കുറഞ്ഞ മുതല്‍മുടക്കില്‍ മികച്ച ലാഭം
അന്യസംസ്ഥാനങ്ങള്‍ക്ക് നിര്‍മ്മാണ കുത്തകയുള്ളതും കേരളത്തില്‍ ധാരാളമായി വിറ്റഴിയുന്നതുമായ നിരവധി ഉല്‍പ്പന്നങ്ങളുണ്ട്. ഇത്തരത്തില്‍ നാനോ ഗാര്‍ഹിക സംരംഭമായി ആരംഭിക്കാന്‍ കഴിയുന്ന ഉല്‍പ്പന്നമാണ് എയര്‍ ഫ്രഷ്നറുകളുടെ നിര്‍മ്മാണം.
സാധ്യത
കേരളത്തില്‍ എയര്‍ ഫ്രഷ്നര്‍ നിര്‍മ്മാണ കമ്പനികള്‍ കുറവാണ്. പലതും അന്യസംസ്ഥാനങ്ങളില്‍ നിന്നു വാങ്ങി റീബ്രാന്‍ഡ് ചെയ്ത് വില്‍ക്കുകയാണ് ചെയ്യുന്നത്. അന്യസംസ്ഥാന നിര്‍മ്മാതാക്കള്‍ക്കാണ് ഈ രംഗത്തെ കുത്തക. എന്നാല്‍ കേരളത്തില്‍ ധാരാളമായി വിറ്റഴിയുന്ന ഉല്‍പ്പന്നമാണ് എയര്‍ ഫ്രഷ്നറുകള്‍. പ്രാദേശിക നിര്‍മ്മാതാവ് എന്ന നിലയില്‍ ബ്രാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞാല്‍ വളരെ വേഗം വിപണിയുടെ സ്വീകാര്യത നേടാന്‍ സാധിക്കും.
വലിയ സാങ്കേതിക വിദ്യകള്‍ ഒന്നും ആവശ്യമില്ല എന്നതും സ്ത്രീകള്‍ക്ക് പോലും യന്ത്രം പ്രവര്‍ത്തിപ്പിച്ച് നിര്‍മ്മാണം നടത്താം എന്നതും ഈ വ്യവസായത്തിന് കൂടുതല്‍ സ്വീകാര്യത നല്‍കുന്നു.
മാര്‍ക്കറ്റിംഗ്
പ്രാദേശികമായി നേരിട്ട് മാര്‍ക്കറ്റ് ചെയ്യുന്നതോടൊപ്പം മറ്റ് സ്ഥലങ്ങളിലേക്ക് വിതരണക്കാരെ നിയമിച്ചും വില്‍പ്പന സാധ്യമാക്കാം. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പ്രൊവിഷന്‍ സ്റ്റാളുകള്‍, സ്റ്റേഷനറി ഷോപ്പുകള്‍ വഴിയെല്ലാം വില്‍പ്പന സാധ്യമാക്കാം.
നിര്‍മ്മാണരീതി
പാരാ ഡി ക്ലോറോബന്‍സില്‍ പൗഡറില്‍ നിശ്ചിത അനുപാതത്തില്‍ ഓയില്‍ ബേസ്ഡ് ഇന്‍ഡസ്ട്രിയല്‍ പെര്‍ഫ്യൂം, കളര്‍ എന്നിവ ചേര്‍ത്ത് നന്നായി ഇളക്കിയാണ് റൂം ഫ്രഷ്നര്‍ നിര്‍മ്മിക്കുന്നതിനുള്ള റെഡി മിക്സ് നിര്‍മ്മിക്കുന്നത്. തുടര്‍ന്ന് ഈ റെഡിമിക്സ് പഞ്ചിംഗ് മെഷീനില്‍ നിറച്ച് കേക്ക് രൂപത്തിലും ബോള്‍രൂപത്തിലും നിര്‍മ്മിച്ചെടുക്കാം. ആവശ്യമുള്ള ആകൃതി ലഭിക്കുന്നതിന് പഞ്ചിംഗ് യന്ത്രത്തിന്റെ ഡൈ മാറ്റി സ്ഥാപിക്കാന്‍ സാധിക്കും. തുടര്‍ന്ന് ജലാറ്റിന്‍ ഫോയിലുകള്‍ ഉപയോഗിച്ച് വായു കടക്കാതെ കവര്‍ ചെയ്തതിനു ശേഷം പ്ലാസ്റ്റിക് നെറ്റും ലോക്കും ഉപയോഗിച്ച് പായ്ക്ക് ചെയ്ത് വിപണിയിലെത്തിക്കാം. 100 ഗ്രാം കേക്ക് ഒരു മാസം വരെ ഉപയോഗിക്കാന്‍ സാധിക്കും.
മൂലധന നിക്ഷേപം
എയര്‍ ഫ്രഷ്നര്‍ നിര്‍മ്മാണ യന്ത്രം = 2,70,000.00 രൂപ
പായ്ക്കിംഗ് യന്ത്രം = 30,000.00 രൂപ
അനുബന്ധ ചെലവുകള്‍ = 20,000.00 രൂപ
ആകെ = 3,20,000.00 രൂപ
പ്രവര്‍ത്തന മൂലധനം
അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതിനുള്ള ചെലവ് = 50,000.00 രൂപ
പായ്ക്കിംഗ് അനുബന്ധ സാമഗ്രികള്‍ക്കുള്ള ചെലവ് = 25,000.00 രൂപ
ആകെ = 75,000.00 രൂപ
പ്രവര്‍ത്തന വരവ് ചെലവ് കണക്ക്
(പ്രതിദിനം 1000 എയര്‍ ഫ്രഷ്നറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ചെലവ്)
പാരാ ഡി ക്ലോറോ ബന്‍സില്‍ പൗഡര്‍
100 കിലോഗ്രാം X 67.00 = 6,700.00 രൂപ
സുഗന്ധം (ലാവെന്‍ഡര്‍) 1 ലിറ്റര്‍ = 1,200.00
ജലാറ്റിന്‍ പേപ്പര്‍ = 300.00
നെറ്റ്, ലോക്ക് = 600.00
ഇതര ചെലവുകള്‍ = 250.00
ജീവനക്കാരുടെ വേതനം = 1,500.00
പായ്ക്കിംഗ് ചാര്‍ജ് = 600.00
ട്രാന്‍സ്പോര്‍ട്ടേഷന്‍ = 2,000.00
ആകെ = 13,150.൦൦
വരവ്
(പ്രതിദിനം 100 ഗ്രാം വീതമുള്ള 1000 എയര്‍ ഫ്രഷ്നര്‍ കേക്കുകള്‍ വിറ്റഴിക്കുമ്പോള്‍ ലഭിക്കുന്നത്)
100 ഗ്രാം എയര്‍ ഫ്രഷ്നര്‍ കേക്ക് പരമാവധി വില്‍പ്പന വില : 50.00 രൂപ
വില്‍പ്പനക്കാരുടെ കമ്മീഷന്‍ കിഴിച്ച് ഉല്‍പ്പാദകന് ലഭിക്കുന്നത് : 32.50 രൂപ
1000 X 32.50 = 32,500.00 രൂപ
ലാഭം
വരവ് = 32,500.00 രൂപ
ചെലവ് = 13,150.00 രൂപ
ലാഭം = 32,500.0013 രൂപ , 150.00= 19,350.00രൂപ
(സാങ്കേതികവിദ്യയും യന്ത്രങ്ങളും പിറവം അഗ്രോപാര്‍ക്കില്‍ യന്ത്രങ്ങളും സാങ്കേതിക സഹായവും ലഭിക്കും. നമ്പര്‍: 0485 2242310.)
Next Story
Videos