ജുന്‍ജുന്‍വാലയുടെ ആകാശ എയറില്‍ തൊഴിലവസരങ്ങള്‍; ഈ തസ്തികകളിലേക്ക് ഉടന്‍ നിയമനം

ഇന്ത്യയിലെ ഏറ്റവും പുതിയ എയര്‍ലൈനായ ആകാശ എയര്‍ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. രാകേഷ് ജുന്‍ജുന്‍വാലയുടെ പിന്തുണയുള്ള ഈ മാസം അവസാനത്തോടെ രണ്ട് വിമാനങ്ങളുമായി എയര്‍ലൈന്‍ വാണിജ്യ പ്രവര്‍ത്തനം ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണ്. ട്വിറ്ററില്‍ ആണ് പുതിയ തൊഴിലവസരങ്ങള്‍ എയര്‍ലൈന്‍ കമ്പനി പോസ്റ്റ് ചെയ്തത്. 'WeAreHiring | ഇത് നിങ്ങളുടെ ആകാശമാണ്. ഇപ്പോള്‍ അപേക്ഷിക്കുക. എന്നായിരുന്നു കമ്പനിയുടെ കുറിപ്പ്.

ടീം വര്‍ക്ക്, ആത്മാര്‍ത്ഥത, പരസ്പര ബഹുമാനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന ഒരു സംസ്‌കാരത്തിന്റെ ഭാഗമാകാന്‍ ഞങ്ങള്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു, എയര്‍ലൈന്‍ അതിന്റെ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്തു. ഈ ജോലികളെല്ലാം സ്ഥിരവും, ഡല്‍ഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലേക്കുമാണെന്ന് പോസ്റ്റില്‍ വ്യക്തമാണ്.
എംബിബിഎസ് ഡോക്റ്ററും അക്കൗണ്ടന്റുമുള്‍പ്പെടെ വിവിധ പോസ്റ്റുകളിലേക്കാണ് നിയമനങ്ങള്‍.
തസ്തികയെക്കുറിച്ചുള്ള വിവരങ്ങള്‍:

കമ്പനി ഈ മാസം പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി സിവില്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ (ഡിജിസിഎ) നിന്ന് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് (എഒസി) ലഭിച്ചിട്ടുണ്ട്. അവസാന ആഴ്ച, എയര്‍ലൈന്‍ അതിന്റെ ക്രൂ യൂണിഫോമിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരുന്നു. ഓറഞ്ച്-കറുപ്പ് നിറങ്ങളിലുള്ള യൂണിഫോമിന് ഏറെ സ്വീകാര്യതയാണ് സോഷ്യല്‍മീഡിയയില്‍ ലഭിച്ചത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it