
കൊച്ചി സാങ്കേതിക സര്‍വ്വകലാശാല (കുസാറ്റ് ) അംഗീകാരമുള്ള വിവിധ ഏവിയേഷന്‍ കോഴ്‌സുകളിലേക്ക് സിയാലിന്റെ ഉപകമ്പനിയായ സി.ഐ.എസ്.എല്‍ അക്കാദമി അപേക്ഷ ക്ഷണിച്ചു.
ഏവിയേഷന്‍ മാനേജ്‌മെന്റില്‍ പി.ജി. ഡിപ്ലോമ (2 സെമസ്റ്റര്‍), എയര്‍ക്രാഫ്റ്റ് റെസ്‌ക്യൂ ആന്‍ഡ് ഫയര്‍ ഫൈറ്റിംഗില്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമ (2 സെമസ്റ്റര്‍), എയര്‍പോര്‍ട്ട് പാസഞ്ചര്‍ സര്‍വീസ് മാനേജ്‌മെന്റില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം (1 സെമസ്റ്റര്‍), എയര്‍പോര്‍ട്ട് റാംപ് സര്‍വീസ് മാനേജ്‌മെന്റില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം (1 സെമസ്റ്റര്‍) എന്നീ കോഴ്‌സുകളാണ് 2024 -25 അക്കാദമിക വര്‍ഷത്തില്‍ ആരംഭിക്കുന്നത്.
അപേക്ഷകര്‍ ഓഗസ്റ്റ് 31നു മുമ്പ് www.cisal.aero എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കേണ്ടതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:8848000901.
Read DhanamOnline in English
Subscribe to Dhanam Magazine