ബാറ്ററി വാട്ടര്‍ നിര്‍മാണം കുറഞ്ഞ ചെലവില്‍ നേടാം, കൂടുതല്‍ വരുമാനം

ബാറ്ററികള്‍ ഇന്ന് ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇന്‍വെര്‍ട്ടറുകള്‍, വാഹനങ്ങള്‍ എന്നിവയിലെല്ലാം ധാരാളമായി ഉപയോഗപ്പെടുത്തുന്നു. ഇന്‍വെര്‍ട്ടറുകളും യു. പി.എസ്സുകളും സര്‍വസാധാരണമായി. അതുകൊണ്ട് തന്നെ ബാറ്ററികളിലെല്ലാം ഡിസ്റ്റില്‍ഡ് വാട്ടറുകളും ആവശ്യമുണ്ട്. ബാറ്ററി വാട്ടറുകള്‍ നിര്‍മിക്കുന്ന വളരെ ചുരുക്കം യൂണിറ്റുകളാണ് കേരളത്തിലുള്ളത്. കുറഞ്ഞ മുതല്‍ മുടക്കില്‍ ആരംഭിക്കാവുന്ന വിപണി സാധ്യതയുള്ള ഒരു സംരംഭമാണ് ബാറ്ററി വാട്ടര്‍ നിര്‍മാണം. യന്ത്രസഹായത്തോടെ ലഭിക്കുന്ന പരിശീലനം വഴി സാധാരണക്കാര്‍ക്ക് പോലും നിര്‍മാതാക്കളായി മാറാം. എല്ലായിടത്തും മാര്‍ക്കറ്റുള്ള ഉല്‍പ്പന്നമാണിത്. അസംസ്‌കൃത വസ്തുവായി വെള്ളവും പായ്ക്കിംഗ് മെറ്റീരിയലുകളും മാത്രം മതിയാകും. ലിറ്ററിന് 12 പൈസ വരെയാണ് ഉല്‍പ്പാദന ചെലവ്

മാര്‍ക്കറ്റിങ്
വിതരണക്കാരെ നിയമിച്ചും നേരിട്ടും വില്‍പ്പന നടത്താനാവും. പ്രധാന വര്‍ക്ക്‌ഷോപ്പുകള്‍, സര്‍വീസ് സെന്ററുകള്‍, ഓട്ടോപാര്‍ട്ട്‌സ് വില്‍പ്പന കേന്ദ്രങ്ങള്‍ പെട്രോള്‍ പമ്പുകള്‍ ബാറ്ററി സര്‍വീസ് സെന്ററുകള്‍ ഇന്‍വെര്‍ട്ടര്‍ സര്‍വീസ് ഏജന്‍സികള്‍ എന്നിവര്‍ക്കെല്ലാം ബാറ്ററി വാട്ടര്‍ ആവശ്യമുണ്ട്. എം. ആര്‍. പി. വിലയുടെ പകുതി ആയിരിക്കും പലപ്പോഴും ഉല്‍പ്പാദകന് ലഭിക്കുന്നത്. 5 ലിറ്റര്‍, 10 ലിറ്റര്‍, 1 ലിറ്റര്‍ പായ്ക്കുകളായി വില്‍ക്കാം.
സാങ്കേതിക വിദ്യ പരിശീലനം
ബാറ്ററി വാട്ടര്‍ നിര്‍മാണത്തിന്റെ സാങ്കേതിക വിദ്യയും പരിശീലനവും കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ ചെറുകിട വ്യവസായ രംഗത്തെ ഇന്‍കുബേഷന്‍ സെന്ററായ പിറവം അഗ്രോപാര്‍ക്കില്‍ ലഭിക്കും. ഫോണ്‍: 04852242310
മൂലധന നിക്ഷേപം
1. ഡീമിനറലൈസിംഗ് യൂണീറ്റ് 200 ലിറ്റര്‍ / മണിക്കൂര്‍ = 1,00,000.00
2. ബാച്ച് കോഡിങ് യന്ത്രം = 11,000.00
3. ടാങ്കുകള്‍ പായ്ക്കിംഗ് ഉപകരണങ്ങള്‍. = 10,000.00
ആകെ = 1,21,000.00
പ്രവര്‍ത്തന വരവ് ചെലവ് കണക്ക്
ചെലവ്
(പ്രതിദിനം 1000 ലിറ്റര്‍ ബാറ്ററി വാട്ടര്‍ ഉല്‍പ്പാദിപ്പിച്ച് 5 ലിറ്റര്‍ പായ്ക്ക് വിതരണം നടത്തുന്നതിന്റെ ചെലവ് )
1. ഡീമിനറലൈസിംഗ് യൂണിറ്റ് ചെലവ് 1000 x 0.12 =120.00
2. 5 ലിറ്റര്‍ ക്യാന്‍ പായ്ക്കിംഗ് ചാര്‍ജ് ഉള്‍പ്പെടെ 200 എണ്ണം x 12.00 =2,400.00
3. തൊഴിലാളികളുടെ വേതനം = 600.00
4. അനുബന്ധ ചെലവുകള്‍ = 500.00
5. ട്രാന്‍സ്‌പോര്‍ട്ടിംഗ് = 1,000.00
6. ഇലക്ട്രിസിറ്റി, മറ്റ് ചെലവുകള്‍ = 300.00
ആകെ = 4,920.00
വരവ്
(5 ലിറ്റര്‍ വീതം നിറച്ച് 200 ക്യാനുകള്‍ വിറ്റഴിക്കുമ്പോള്‍ ലഭിക്കുന്നത്.)
5 ലിറ്ററിന് പരമാവധി ചില്ലറ വില്‍പ്പന വില = 120.00
കമ്മീഷന്‍ കിഴിച്ച് ഉല്‍പ്പാദകന് ലഭിക്കുന്നത്. = 60.00
200 x 60.00 = 12,000.00
പ്രതിദിന ലാഭം
വരവ് = 12,000.00
ചെലവ് = 4920.00
ലാഭം = 7080.00
ലൈസന്‍സുകള്‍
ഉദ്യോഗ് ആധാര്‍, ഗുഡ്‌സ് സര്‍വീസ് ടാക്സ് ലൈസന്‍സ് എന്നിവ നേടിയിരിക്കണം.



Related Articles
Next Story
Videos
Share it