നാളികേരത്തില്‍ നിന്നൊരു മൂല്യവര്‍ധിത ഉല്‍പ്പന്നം; കോക്കനട്ട് ചിപ്‌സ്
കേരളത്തിന്റെ സ്വന്തം ഉല്‍പ്പന്നമായ നാളികേരത്തില്‍ നിന്ന് മികച്ച മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാനാവും. ആഭ്യന്തര വിപണിയിലും വിദേശ വിപണിയിലും നന്നായി ശോഭിക്കാന്‍ കഴിയുന്ന മികച്ച ഉല്‍പ്പന്നമാണ് കോക്കനട്ട് ചിപ്‌സ്. 10 മാസം പ്രായമായ നാളികേരത്തില്‍ നിന്ന് രുചികരമായ കോക്കനട്ട് ചിപ്‌സ് ഉണ്ടാക്കാം. നാളികേരം ഉടച്ച് ചിരട്ട മാറ്റിയതിനു ശേഷം തവിട്ട് നിറമുള്ള ഭാഗം മാറ്റിയ ശേഷം അരിഞ്ഞ് ഉണക്കിയെടുത്താണ് നിര്‍മാണം. ആവശ്യമെങ്കില്‍ ഫ്‌ളേവറുകള്‍ ചേര്‍ക്കുകയുമാകാം. പ്രോസസിംഗ് പൂര്‍ത്തിയാക്കി ഹോട്ട് ഡ്രയറില്‍ 10 മണിക്കൂര്‍ ഉണ്ടക്കേണ്ടതുമുണ്ട്. പിന്നീട് നൈട്രജന്‍ പാക്കിംഗ് നടത്തുന്നു. ആഭ്യന്തര വിപണിയില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ബേക്കറി ഷോപ്പുകള്‍ തുടങ്ങിയവ വഴിയാണ് പ്രധാന വില്‍പ്പന. ചോക്ലേറ്റ്, ക്യാരമില്‍, സ്‌ട്രോബറി തുടങ്ങിയവയുടെ ഫ്‌ളേവറുകള്‍ ചേര്‍ത്ത് ഫ്‌ളേവേര്‍ഡ് ചിപ്‌സും ഉണ്ടാക്കാം.