Begin typing your search above and press return to search.
കാപ്പിക്കുരു ബിസിനസിലൂടെ മികച്ച വരുമാനം
പുതു സംരംഭകര്‍ക്ക് നന്നായി ശോഭിക്കാവുന്ന ബിസിനസ് മേഖലയാണ് കാപ്പിക്കുരു തൊലികളഞ്ഞ് വറുത്ത് വില്‍ക്കുക എന്നത്. റോസ്റ്റഡ് കോഫീ ബീനിന് സ്വദേശത്തും വിദേശത്തും വിപണിയുണ്ട്. വയനാടന്‍ കാപ്പി ഇതിന് ഏറെ അനുയോജ്യമാണ്. ഗ്രേഡ് ചെയ്ത മികച്ച കാപ്പി
ക്കുരു വേണം ഇതിനായി തെരഞ്ഞെടുക്കാന്‍. മെഷീന്റെ സഹായത്തോടെ തൊലികളഞ്ഞ്, പരിപ്പ് റോസ്റ്റ് ചെയ്ത് ടിന്നിലാക്കി വില്‍ക്കുന്നു. മെഷീനില്‍ ഗ്രേഡ് ചെയ്യാം. എ, എഎ ഗ്രേഡുകള്‍ക്കാണ് മികച്ച വില ലഭിക്കുന്നത്. കാപ്പിച്ചിനോയിലും മറ്റും ഉപയോഗിക്കുന്ന മികച്ച ഇനം റോസ്റ്റ് ചെയ്ത കാപ്പി പരിപ്പിന് രാജ്യാന്തര വിപണിയിലും നല്ല ഡിമാന്‍ഡ് ഉണ്ട്.
ഉല്‍പ്പാദന ശേഷി:
പ്രതിവര്‍ഷം 80 മെട്രിക് ടണ്‍
ആവശ്യമായ മെഷിനറികള്‍: റോസ്റ്റര്‍,
ഗ്രൈന്‍ഡിംഗ് മെഷീന്‍, പീലിംഗ് മെഷീന്‍, വാഷിംഗ് മെഷീനു കള്‍ മുതലായവ
ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍: ഉണങ്ങിയ കാപ്പിക്കുരു, പായ്ക്കിംഗ് സാമഗ്രികള്‍
വൈദ്യുതി: 20 എച്ച് പി
കെട്ടിടം: 1000 ചതുരശ്ര അടി
തൊഴിലാളികള്‍: 6 പേര്‍
പദ്ധതി ചെലവ്:
കെട്ടിടം: 4 ലക്ഷം
മെഷിനറികള്‍: 35 ലക്ഷം രൂപ
മറ്റ് ആസ്തികള്‍: 2 ലക്ഷം രൂപ
പ്രവര്‍ത്തന മൂലധനം: 20 ലക്ഷം രൂപ
ആകെ : 61 ലക്ഷം രൂപ
വാര്‍ഷിക വിറ്റുവരവ്: 80000 കിലോഗ്രാം 550 രൂപ
നിരക്കില്‍ വില്‍ക്കുമ്പോള്‍ = 440 ലക്ഷം രൂപ
പ്രതീക്ഷിക്കാവുന്ന അറ്റാദായം: 110 ലക്ഷം രൂപ
മികച്ച ഗുണമേന്മ ഉറപ്പു വരുത്താന്‍ ഇറ്റാലിയന്‍ മെഷിനറികള്‍ ഉപയോഗിക്കുന്നത് നന്നായിരിക്കും.
Next Story
Videos