

സ്വന്തം നാട്ടില്‍ ആളുകൂടുന്ന ജംഗ്ഷനില്‍ ചെറിയ വെളിച്ചെണ്ണ മില്ല് സ്ഥാപിച്ചു ഗുണമേന്മയുള്ള വെളിച്ചെണ്ണ എല്ലാവരും കാണ്‍കെ നിര്‍മിച്ച് നാട്ടുകാര്‍ക്ക് വില്‍ക്കുക എന്നത് മികച്ച സംരംഭമാണ്. ഈ സംരംഭത്തിന് ഉപയോഗിക്കുന്നത് ഇലക്ട്രിക്ക് ചക്കാണ്. മുമ്പ് പാരമ്പര്യ രീതിയില്‍ എണ്ണ ആട്ടാന്‍ ഉപയോഗിച്ചിരുന്ന ചക്കിനെ നവീകരിച്ച് ചെറുതാക്കിയ ഇലക്ട്രിക്ക് മോഡലാണിത്. ചെറിയ സ്ഥലസൗകര്യത്തിലും സ്ഥാപിക്കാം എന്നതും സ്ത്രീകള്‍ക്ക് പോലും പ്രവര്‍ത്തപ്പിക്കാം എന്നതുമാണ് ഉല്‍പ്പാദനപ്രക്രിയ സുഗമമാക്കുന്ന ഘടകങ്ങള്‍. ഉല്‍പ്പാദന പ്രക്രിയയില്‍ ചൂട് വര്‍ധിക്കുന്നില്ലാത്തതിനാല്‍ ഗുണമേന്മയുള്ള വെളിച്ചെണ്ണയും ലഭിക്കും. ആട്ടിയെടുക്കുന്ന വെളിച്ചെണ്ണ സ്റ്റീല്‍ ബോണികളില്‍ രണ്ട് ദിവസം സൂക്ഷിച്ച് വച്ചാല്‍ തെളിഞ്ഞ വെളിച്ചെണ്ണ പകര്‍ത്തിയെടുക്കാന്‍ സാധിക്കും.
1. നേരിട്ടുള്ള വില്‍പ്പന ആയതിനാല്‍ മാര്‍ക്കറ്റ് തേടി അലയേണ്ടതില്ല.
2. സാങ്കേതിക പരിജ്ഞാനം ആവശ്യമില്ല, സാധാരണക്കാര്‍ക്കും പ്രവര്‍ത്തിപ്പിക്കാം.
3. ഉയര്‍ന്നുവരുന്ന ആരോഗ്യ സാക്ഷരത വില്‍പ്പനയില്‍ വര്‍ധനവ് നേടിത്തരും.
വൈദ്യുതി: 10 ഒജ ത്രീഫേസ് മോട്ടര്‍
കപ്പാസിറ്റി: 60 സഴ കൊപ്ര 1 മണിക്കൂര്‍ ആട്ടി എടുക്കാം.
സ്ഥലം: 200 സ്‌ക്വയര്‍ ഫീറ്റ് കടമുറിയില്‍ ആരംഭിക്കാം.
വില: 2,60,000 രൂപ മുതല്‍ മുകളിലേക്ക് വിവിധ വിലകളില്‍ യന്ത്രം ലഭ്യമാണ്.
യന്ത്രങ്ങള്‍ നേരില്‍ കാണുന്നതിനും പ്രവര്‍ത്തനം മനസിലാക്കുന്നതിനുമുള്ള അവസരം അഗ്രോപാര്‍ക്കില്‍ ലഭിക്കുന്നതാണ്. ഫോണ്‍: 94467 13767, 9747150330, 04842999990.
Read DhanamOnline in English
Subscribe to Dhanam Magazine