കുറഞ്ഞ നിക്ഷേപം, വലിയ വരുമാനം ഒരുക്കാം, മിനി സോഡ യൂണിറ്റ്

വളരെ കുറഞ്ഞ നിക്ഷേപത്തില്‍ ആരംഭിക്കാന്‍ കഴിയുന്ന ഒരു ബിസിനസാണ് സോഡാ നിര്‍മ്മാണവും വില്‍പ്പനയും. വലിയ ലാഭം തരുന്ന ഒരു ബിസിനസ് കൂടിയാണ് സോഡാ നിര്‍മ്മാണം. അസംസ്‌കൃത വസ്തുവായ വെള്ളം പറമ്പിലെ കിണറ്റില്‍ നിന്നു സംഭരിക്കാന്‍ കഴിയുമെങ്കില്‍ അതിന് കാര്യമായ ചെലവ് വരുന്നില്ല എന്നതാണ് ഒരു പ്രധാന നേട്ടം.

പാക്കേജിംഗ് ഇനത്തിലാണ് പ്രധാന ചെലവുകള്‍ വരുന്നത്. പെറ്റ് ബോട്ടില്‍, ക്യാപ്, ലേബല്‍ എന്നിവയ്ക്ക് മാത്രമാണ് ചെലവ് വരിക എന്നതിനാല്‍ നഷ്ടം വരാനുള്ള സാധ്യത തീരെ കുറവാണ്. പ്രാദേശികമായി തന്നെ ഇത്തരം ഉല്‍പ്പന്നം വില്‍ക്കാന്‍ കഴിയും. മികച്ച ഒരു വിപണിയും ഇപ്പോള്‍ ലഭ്യമാണ്.
വെള്ളം ഫില്‍റ്റര്‍ ചെയ്ത് (ഞഛ വഴി) കാര്‍ബണൈസ് ചെയ്ത് ബോട്ടിലില്‍ നിറച്ച് സീല്‍ ചെയ്ത് എടുക്കുന്നതാണ് സോഡാവാട്ടര്‍. പഞ്ചസാരയും പഴങ്ങളുടെ കോണ്‍സന്‍ട്രേറ്റും ചേര്‍ത്ത് സോഫ്റ്റ് ഡ്രിങ്കും തയാ
റാക്കി വില്‍ക്കാം.
ഉല്‍പ്പാദന ശേഷി: പ്രതിദിനം 800 ലിറ്റര്‍
ആവശ്യമായ മെഷിനറികള്‍:
ആര്‍ഒ യൂണിറ്റ്, ബോട്ട്‌ലിംഗ് യൂണിറ്റ്, ചില്ലര്‍, സോഡാ മേക്കര്‍, ക്യാപ് സീലര്‍, കംപ്രസര്‍ മുതലായവ.
വൈദ്യുതി: 5 എച്ച്പി
തൊഴിലാളികള്‍: 3 പേര്‍
കെട്ടിടം: 500 ചതുരശ്രയടി
പദ്ധതി ചെലവ്
കെട്ടിടം: 5 ലക്ഷം രൂപ
മെഷിനറികള്‍: 8 ലക്ഷം രൂപ
മറ്റ് ആസ്തികള്‍: 2 ലക്ഷം രൂപ
പ്രവര്‍ത്തന മൂലധനം: 5 ലക്ഷം രൂപ
ആകെ: 20 ലക്ഷം രൂപ
പ്രതീക്ഷിക്കാവുന്ന വിറ്റുവരവ്:
36 ലക്ഷം രൂപ (800ഃ300ഃ15= 36,00,000
ലിറ്ററിന് 15 രൂപ നിരക്കില്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന തുക)
പ്രതീക്ഷിക്കാവുന്ന
അറ്റാദായം: 12 ലക്ഷം രൂപ
(വ്യവസായ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്റ്ററാണ്
ലേഖകന്‍. ഫോണ്‍: 9447509915)


T S Chandran
T S Chandran  

Related Articles

Next Story

Videos

Share it