ഉയര്‍ന്ന ലാഭം നേടാം നാച്ചുറല്‍ ടെന്‍ഡര്‍ കോക്കനട്ട് വാട്ടറിലൂടെ

സ്ഥിരമായി ഇളനീര്‍ ലഭ്യമാക്കുന്ന ധാരാളം ഏജന്റുമാര്‍ ഇന്ന് കേരളത്തിന്റെ എല്ലാ പ്രദേശത്തും ഉണ്ട്. അതിനാല്‍ അസംസ്‌കൃത വസ്തു ക്ഷാമവും ഉണ്ടാകുന്നില്ല.
ഉയര്‍ന്ന ലാഭം നേടാം നാച്ചുറല്‍ ടെന്‍ഡര്‍ കോക്കനട്ട് വാട്ടറിലൂടെ
Published on

കേരത്തിന്റെ നാടാണെന്നാണ് കേരളം അറിയപ്പെടുന്നത്. ഇളനീര്‍ സംസ്‌കരണം ഏറെ സാധ്യതകള്‍ ഉള്ള ഒരു മികച്ച ബിസിനസാണ്. എല്ലായിടത്തും എപ്പോഴും ഇളനീര്‍ ലഭിക്കുക ബുദ്ധിമുട്ടാണ്. എന്നാല്‍ ഇത് തികച്ചും പ്രകൃതിദത്തമായ രീതിയില്‍ സംസ്‌കരിച്ച് എല്ലാ സമയത്തും എല്ലായിടത്തും എത്തിക്കാന്‍ സാധിക്കും. ഇത്തരം സംരംഭങ്ങള്‍ വേണ്ടത്ര പ്രചാരം ഇനിയും നേടിയിട്ടില്ല. കര്‍ഷകര്‍ക്ക് മികച്ച വില ലഭിക്കുവാനും ഇളനീര്‍ സംസ്‌കരണം വഴി തെളിക്കും. സ്ഥിരമായി ഇളനീര്‍ ലഭ്യമാക്കുന്ന ധാരാളം ഏജന്റുമാര്‍ ഇന്ന് കേരളത്തിന്റെ എല്ലാ പ്രദേശത്തും ഉണ്ട്. അതിനാല്‍ അസംസ്‌കൃത വസ്തു ക്ഷാമവും ഉണ്ടാകുന്നില്ല.  

അതത് ദിവസം ശേഖരിക്കുന്ന (തൊട്ടടുത്ത ദിവസം ആയാലും പ്രശ്നമില്ല) ഇളനീര്‍ നന്നായി കഴുകി ബോറിംഗ്, സക്കിംഗ് യൂണിറ്റ് വഴി അതില്‍ നിന്നും വെള്ളം ഊറ്റിയെടുക്കുന്നു. പിന്നീട് തണുപ്പിക്കുന്നു. ബയോ പ്രിസര്‍വേറ്റീവ്സ് ആവശ്യമെങ്കില്‍ ആഡ് ചെയ്യുന്നു. പിന്നീട് ബോട്ടിലിംഗ് നടത്തി സീല്‍ ചെയ്യുന്നു. അതിനു ശേഷം പാസ്ചുറൈസ് ചെയ്യുന്നു. പിന്നീട് വീണ്ടും തണുപ്പിച്ച് ലേബല്‍ ചെയ്ത് വിപണിയില്‍ എത്തിക്കുന്നു.

ഉല്‍പ്പാദന ശേഷി: പ്രതിവര്‍ഷം 9 ലക്ഷം ലിറ്റര്‍ആവശ്യമായ മെഷിനറികള്‍: വാഷിംഗ് യൂണിറ്റ്, ബോറിംഗ് യൂണിറ്റ്, സക്കിംഗ് യൂണിറ്റ്, ചില്ലിംഗ്, പാസ്ചുറൈസേഷന്‍ യൂണിറ്റ്, സീലിംഗ് മെഷീന്‍ തുടങ്ങിയവ

വൈദ്യുതി: 33 കെവിഎ

ജോലിക്കാര്‍: 6 പേര്‍

കെട്ടിടം: 2500 ചതുരശ്ര അടി

പദ്ധതി ചെലവ്

കെട്ടിടം: 20 ലക്ഷം രൂപ

മെഷിനറികള്‍: 80 ലക്ഷം

പ്രവര്‍ത്തന മൂലധനം: 30 ലക്ഷം

മറ്റു ആസ്തികള്‍: 10 ലക്ഷം

ആകെ: 140 ലക്ഷം രൂപ

വിറ്റുവരവ്

പ്രതിദിനം 3000 ലിറ്റര്‍ 200 രൂപ നിരക്കില്‍ വില്‍ക്കുമ്പോള്‍

200ഃ3000ഃ300 = 1800 ലക്ഷം രൂപ

വാര്‍ഷിക വിറ്റുവരവ്: 1800 ലക്ഷം രൂപ

പ്രതീക്ഷിക്കാവുന്ന വാര്‍ഷിക ലാഭം: 450 ലക്ഷം രൂപ

കേരളത്തിന് പുറത്തും വിദേശത്തും നന്നായി വിപണനം ചെയ്യാനാവുന്ന ഉല്‍പ്പന്നമാണിത്.

വ്യവസായ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകന്‍. ഫോണ്‍: 9447509915

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com