സോള്‍വന്റ് സിമന്റ്: മികച്ച ലാഭം തരും സംരംഭം

ചെറുകിട സംരംഭകര്‍ക്ക് നന്നായി ശോഭിക്കാന്‍ കഴിയുന്ന ഒരു സംരംഭമാണ് സോള്‍വന്റ് സിമന്റ്. പൈപ്പുകള്‍ ഒട്ടിച്ചുചേര്‍ക്കുന്ന പശ ഉണ്ടാക്കി വില്‍ക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന് വലിയ തോതിലുള്ള മെഷിനറി നിക്ഷേപങ്ങള്‍ ആവശ്യമില്ല. പെട്രോളിയം ഉല്‍പ്പന്നങ്ങളാണ് ഇതിന്റെ പ്രധാന അസംസ്‌കൃത വസ്തുക്കള്‍. സൈക്ലോ ഹെക്‌സനണ്‍, ഏയ്‌സ്‌ടോണ്‍, ടൊല്യൂണ്‍, പിവിസി റെസിന്‍, ടിഎച്ച്എഫ് തുടങ്ങിയവയാണ് പ്രധാന കെമിക്കലുകള്‍. ഇവ ഒരു പ്രത്യേക അനുപാതത്തില്‍ മിക്‌സ് ചെയ്ത് ബോട്ടില്‍ ചെയ്യുക എന്നതാണ് പ്രവര്‍ത്തന രീതി. അസംസ്‌കൃത വസ്തുക്കള്‍ സുലഭമായി തന്നെ ലഭിക്കുന്നു. ഹാര്‍ഡ്വെയര്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഷോറൂമുകളിലും പ്ലംബിംഗ് കോണ്‍ട്രാക്ടര്‍മാര്‍ വഴിയും മാത്രമല്ല, ധാരാളം വിതരണക്കാരും വാങ്ങാന്‍ തയ്യാറാണ്.

ഉല്‍പ്പാദന ശേഷി: പ്രതിവര്‍ഷം 7,000 ലിറ്റര്‍
ആവശ്യമായ മെഷിനറികള്‍: മിക്‌സിംഗ് മെഷീന്‍, ഫില്ലിംഗ്
മെഷീന്‍, സീലിംഗ് മെഷീന്‍ തുടങ്ങിയവ
വൈദ്യുതി: 5 എച്ച്പി
തൊഴിലാളികള്‍: 3 പേര്‍,
കെട്ടിടം: 600 ചതുരശ്ര അടി
പദ്ധതി ചെലവ്
കെട്ടിടം: 5 ലക്ഷം രൂപ
മെഷിനറികള്‍: 3 ലക്ഷം രൂപ
മറ്റ് ആസ്തികള്‍: 1 ലക്ഷം രൂപ
പ്രവര്‍ത്തന മൂലധനം: 4 ലക്ഷം രൂപ
ആകെ: 13 ലക്ഷം രൂപ
പ്രതീക്ഷിക്കാവുന്ന വിറ്റുവരവ്: 84 ലക്ഷം രൂപ (ലിറ്ററിന് 1200 രൂപ നിരക്കില്‍ 7000ലിറ്റര്‍ വില്‍ക്കുമ്പോള്‍)
പ്രതീക്ഷിക്കാവുന്ന അറ്റാദായം: 36 ലക്ഷം രൂപ
40 ശതമാനത്തിലേറെ അറ്റാദായം ലഭിക്കുന്ന ബിസിനസാണിത്. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനയാണ് ഇത്തരം സംരംഭങ്ങള്‍ നേരിടുന്ന വെല്ലുവിളി.T S Chandran
T S Chandran  

Related Articles

Next Story

Videos

Share it