കാനഡയില്‍ തൊഴിലവസരം; പ്രതിവര്‍ഷം 54 ലക്ഷം വരെ ശമ്പളം

ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (IRCC) ഫോറിന്‍ സര്‍വീസ് ഓഫീസുകളിലേക്ക് നിയമനം നടത്താനൊരുങ്ങുന്നതായി കനേഡിയന്‍ സര്‍ക്കാര്‍. പ്രതിവര്‍ഷം 43 ലക്ഷം രൂപ മുതല്‍ 54 ലക്ഷം രൂപ വരെയാണ് ശമ്പളം. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള ഒദ്യോഗിക അറിയിപ്പ് സര്‍ക്കാര്‍ പുറത്തിറക്കി.

ഇങ്ങനെ അപേക്ഷിക്കാം

ഒദ്യോഗിക അറിയിപ്പ് പ്രകാരംഇതിലേക്ക് അപേക്ഷിക്കുന്നതിന് https://emploisfp-psjobs.cfp-psc.gc.ca/pssrsrfp/applicant/page1800?toggleLanguage=en&poster=1627660 എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. തിരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളെ മൈഗ്രേഷന്‍ ഫോറിന്‍ സര്‍വീസ് ഓഫീസര്‍മാരായി നിയമിക്കും. ഈ തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജൂണ്‍ 30 ആണ്.

അപേക്ഷകര്‍ ഏതെങ്കിലുമൊരു അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയവര്‍ ആയിരിക്കണം. കൂടാതെ ഇവര്‍ക്ക് ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളില്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. ഇന്ത്യ, ചൈന, മെക്‌സിക്കോ, ഫിലിപ്പീന്‍സ്, സെനഗല്‍, തുര്‍ക്കി തുടങ്ങിയ സ്ഥലങ്ങളിലെ ഉദ്യോഗാര്‍ത്ഥികളെയാണ് കാനഡ പ്രധാനമായും ക്ഷണിച്ചിരിക്കുന്നത്.

ചുമതലകള്‍ ഈ വിധം

കനേഡിയന്‍ സര്‍ക്കാരിന്റെ ഈ ഔദ്യോഗിക വെബ്‌സൈറ്റില്‍ മൈഗ്രേഷന്‍ ഫോറിന്‍ സര്‍വീസ് ഓഫീസര്‍മാരുടെ ചുമതലകള്‍ കൃത്യമായി വിവരിച്ചിട്ടുണ്ട്. ഫോറിന്‍ ആപ്ലിക്കേഷന്‍ പ്രോസസിംഗ്, റിസ്‌ക് അസസ്‌മെന്റ്, മൈഗ്രേഷന്‍ ഡിപ്ലോമസി ആക്റ്റിവിറ്റികള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഇവര്‍ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ പോലും മറ്റുള്ളവര്‍ക്ക് സേവനം നല്‍കുന്നവരും ആയിരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it