കൊച്ചിന്‍ പോര്‍ട്ടില്‍ ബിരുദധാരികള്‍ക്ക് അവസരം, പ്രായപരിധി 35 വയസ്, ശമ്പളം: 50,000 രൂപ

കൊച്ചിന്‍ പോര്‍ട്ടില്‍ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. പബ്ലിക് റിലേഷൻസ് കൺസൾട്ടൻ്റ്, ലീഗൽ അസോസിയേറ്റ് എന്നീ പ്രധാന തസ്തികകളിലേക്കാണ് നിയമനം. ഡിസംബർ 27 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. പ്രായപരിധി 35 ഉം 40 ഉം വയസാണ്.
കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.cochinport.gov.in സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നതാണ്. പ്രവൃത്തിപരിചയമുള്ള ഉദ്യോഗാര്‍ത്ഥികളെയും തസ്തികകളിലേക്ക് പരിഗണിക്കുന്നതാണ്.
പബ്ലിക് റിലേഷൻസ് കൺസൾട്ടൻ്റ്
യോഗ്യത: പബ്ലിക് റിലേഷൻസ്, ജേണലിസം, മാസ് കമ്മ്യൂണിക്കേഷൻ, മീഡിയ മാനേജ്‌മെൻ്റ്, അഡ്വർടൈസിംഗ് അല്ലെങ്കില്‍ അനുബന്ധ മേഖലകളിൽ ബിരുദം. ഈ മേഖലകളിലെ ഡിപ്ലോമ/പി.ജി ഡിപ്ലോമ/പി.ജി ബിരുദം എന്നിവയും പരിഗണിക്കുന്നതാണ്.
5 വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി: 40 വയസ്. ശമ്പളം: 60,000 രൂപ/ മാസം.
ലീഗൽ അസോസിയേറ്റ്
യോഗ്യത: നിയമത്തിൽ ബിരുദം. 5 വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി: 35 വയസ്, ശമ്പളം: 50,000 രൂപ/ മാസം.
Related Articles
Next Story
Videos
Share it