Begin typing your search above and press return to search.
കമ്മ്യൂണിക്കേഷന്‍ ബിസിനസില്‍ അവസരങ്ങളുണ്ട്; എ കെ ഷാജി പറയുന്നു
കോവിഡ് സാഹചര്യങ്ങള്‍ എല്ലാ മേഖലകളെയും മാറ്റിമറിച്ചു. സംരംഭകരും കാലത്തിനൊത്തു മാറേണ്ടിയിരിക്കുന്നു. പുതിയ അവസരങ്ങള്‍ ഏത് മേഖലയിലെന്ന് ആലോചിച്ച് സംരംഭകത്വത്തിലേക്കിറങ്ങുന്നവരോട് കമ്യൂണിക്കേഷന്‍ മേഖലയിലെ വിജയസംരംഭകനായ എകെ ഷാജി വിശദമാക്കുന്നു, സാധാരണക്കാര്‍ പോലും ഡിജിറ്റലായിരിക്കുന്നു. ഈ അവസരങ്ങള്‍ മുതലെടുക്കാന്‍ പഠിക്കുക.
കമ്മ്യൂണിക്കേഷന്‍ രംഗത്ത് ഏറെ സാധ്യതകളാണ് തുറന്നു കൊണ്ടിരിക്കുന്നത്. ഇനിയും വളരാനുള്ള സാധ്യതയാണ് ഉള്ളത്. സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് വലിയൊരു കുതിച്ചു ചാട്ടത്തിന് തുടക്കമിട്ടു കഴിഞ്ഞു. 5ജി പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്നു. സാധാരണക്കാരു പോലും ഡിജിറ്റലായി കഴിഞ്ഞു. അവര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട്ു തന്നെ വലിയ രീതിയിലുള്ള മാറ്റത്തിനാകും കമ്മ്യൂണിക്കേഷന്‍ മേഖല സാക്ഷ്യം വഹിക്കുക.
ഓണ്‍ലൈന്‍ വിദ്യാഭ്യാസ മേഖലയാകും അവസരം തുറന്നിടുന്ന മറ്റൊരു മേഖല. ലോക്ക് ഡൗണ്‍ കാലത്ത് വലിയ തോതിലുള്ള മാറ്റം ഈ രംഗത്ത് ഉണ്ടായിട്ടുണ്ട്. ഈ രംഗത്ത് സേവനം നല്‍കുന്ന കമ്പനികള്‍ക്ക് വലിയ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. വിദ്യാഭ്യാസം ഒഴിവാക്കാനാകുന്ന ഒന്നല്ല. അതുകൊണ്ടു തന്നെ ഈ രംഗത്ത് അവസരങ്ങള്‍ക്ക് ക്ഷാമമുണ്ടാകില്ല.
കോവിഡ് 19 ആളുകളില്‍ വലിയ തോതില്‍ ആരോഗ്യ ചിന്ത ഉയര്‍ത്തിയിട്ടുണ്ട്. ആരോഗ്യ സംരക്ഷണത്തില്‍ അവര്‍ കൂടുതല്‍ ശ്രദ്ധ നല്‍കിതുടങ്ങിയിട്ടുണ്ട്. ആരോഗ്യ രംഗത്ത് വലിയ അവസരങ്ങളാണ് സംരംഭകരെ കാത്തിരിക്കുന്നത്.
Next Story
Videos