

കുട്ടികള്‍ക്കായി ക്രിക്കറ്റ് അക്കാദമി ആരംഭിക്കാന്‍ ഒരുങ്ങി മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സുപ്പര്‍ കിംഗ്‌സ്. ചെന്നൈയിലും സേലത്തുമാണ് ആദ്യ അക്കാദമികള്‍ വരുന്നത്. പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അക്കാദമിയുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചേക്കും.
ഈ വര്‍ഷം ഏപ്രില്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന രണ്ട് അക്കാദമികളിലേക്കും രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരേപോലെ അക്കാദമിയില്‍ അവസരമുണ്ട്. മാതാപിതാക്കളാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
മികച്ച പരിശീലനം നേടാനുള്ള അവസരമാണ് അക്കാദമിയെന്ന് സൂപ്പര്‍ കിംഗ്‌സ് മുഖ്യ പരിശീലകന്‍ മൈക്കില്‍ ഹസി പറഞ്ഞു. ബിസിസിഐ അംഗീകൃത പരിശീലകര്‍, സൂപ്പര്‍ കിംഗ്‌സ് താരങ്ങളുടെ ക്ലാസുകള്‍ തുടങ്ങിയവ അക്കാദമിയുടെ പ്രത്യേകതകളാണ്. ഈ വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങള്‍ മാര്‍ച്ച് 26ന് ആണ് ആരംഭിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.
Read DhanamOnline in English
Subscribe to Dhanam Magazine