പ്ലാസ്റ്റിക് സ്വിച്ച് ബോര്‍ഡ് നിര്‍മാണത്തിലൂടെ മികച്ച വരുമാനം നേടാം

വിശാലമായ വിപണിയും മികച്ച ലാഭക്ഷമതയും സംരംഭത്തെ ആകര്‍ഷകമാക്കുന്നു. പദ്ധതി രൂപരേഖയും ചെലവും അറിയാം.

ഇലക്ട്രിഫിക്കേഷന് ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്ന ഉല്‍പ്പന്നമാണ് പ്ലാസ്റ്റിക് സ്വിച്ച് ബോര്‍ഡ്. നേരത്തേ മരം ഉപയോഗിച്ചുള്ളതിനായിരുന്നു കൂടുതല്‍ ആവശ്യക്കാര്‍ ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് പ്ലാസ്റ്റിക് സ്വിച്ച് ബോര്‍ഡ് ജനകീയമായിട്ടുണ്ട്.

വിശാലമായ വിപണിയും മികച്ച ലാഭക്ഷമതയും ഈ സംരംഭത്തെ ആകര്‍ഷകമാക്കുന്നു. ഇലക്ട്രിഫിക്കേഷന് ആവശ്യമായ സ്വിച്ച് ബോര്‍ഡ്, ജംഗ്ഷന്‍ ബോക്‌സ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാനാകും.

പ്രതിവര്‍ഷം 200 മെട്രിക് ടണ്‍ ഉല്‍പ്പാദന ശേഷിയുള്ള സംരംഭത്തിന്റെ പദ്ധതി രൂപരേഖയാണ് ഇവിടെ നല്‍കുന്നത്

ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ : പ്ലാസ്റ്റിക് ഗ്രാന്യൂള്‍സ്, കളര്‍

ആവശ്യമായ മെഷിനറി:ഇന്‍ജക്ഷന്‍ മോള്‍ഡിംഗ് മെഷീന്‍, ഡൈസെറ്റ്, ഗ്രൈന്‍ഡിംഗ് മെഷീനുകള്‍ തുടങ്ങിയവ

ഭൂമി : 20 സെന്റ്

കെട്ടിടം: 300 ചതുരശ്ര മീറ്റര്‍

വൈദ്യുതി: 40 കിലോവാട്ട്

വെള്ളം: പ്രതിദിനം 800 ലിറ്റര്‍

തൊഴിലാളികള്‍: 8 പേര്‍

പദ്ധതി ചെലവ്

കെട്ടിടം: `8 ലക്ഷം

മെഷിനറി : `40 ലക്ഷം

മറ്റു ചെലവുകള്‍: `20 ലക്ഷം

പ്രവര്‍ത്തന മൂലധനം: `20 ലക്ഷം

ആകെ പദ്ധതി ചെലവ്: `88 ലക്ഷം

വാര്‍ഷിക വിറ്റുവരവ് : `1.60 കോടി

നികുതിക്ക് മുമ്പുള്ള ലാഭം: `40 ലക്ഷം

Related Articles
Next Story
Videos
Share it