എഡ് ടെക് രംഗത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍

എഡ് ടെക് മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കുന്നതായി ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ വിലയിരുത്തുന്നു. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ 75,000 തൊഴില്‍ അവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്.

ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ മികച്ച ഉദ്യോഗാര്‍ത്ഥികളെ തെരെഞ്ഞുടുക്കുകയും, പരിശീലനവും വൈദഗ്ധ്യവും നല്‍കി അവര്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ ലഭിക്കാനും പ്രാപ്തരാക്കുന്നു.
ഇന്ത്യയിലെ ഗ്രാമങ്ങളിലും ചെറിയ നഗരങ്ങളിലും ഉള്ള യുവതി യുവാക്കളുടെ അഭിലാഷങ്ങള്‍ അനന്തമാണ്. അവര്‍ക്ക് വൈവിധ്യമാര്‍ന്ന തൊഴില്‍ അവസരങ്ങള്‍ നല്‍കുകയും ഇന്ത്യക്കും ലോകത്തിനെയും നവീകരണത്തിലേക്ക് നയിക്കാനും അവര്‍ക്ക് അവസരം ലഭിക്കുന്നുവെന്ന്, ബൈജൂസ് സഹ സ്ഥാപക ദിവ്യ ഗോകുല്‍നാഥ് അഭിപ്രായ പെട്ടു.
എഡ് ടെക് മേഖലയിലെ പ്രധാനപ്പെട്ട തൊഴില്‍ അവസരങ്ങള്‍ :
1 . 2 ഡി അനിമേറ്റര്‍ (25000 75000 രൂപ മാസ ശമ്പളം )
2 . അക്കാഡമിക് എക്‌സ്‌പെര്‍ട്ട് 25000 രൂപ മുതല്‍
3 . ഡാറ്റ സയന്‍ റ്റിസ്‌റ് 50,000 രൂപ
4 . സെയില്‍സ് എക്‌സെക്യു് ട്ടീവ് -50,000 രൂപ
5 ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ -50,000 രൂപ
6 . വീഡിയോ എഡിറ്റര്‍ 30,000 -50,000 രൂപ
7 .സോഷ്യല്‍ മീഡിയ മാനേജര്‍ 70,000 -90,000 രൂപ
8. ഗ്രാഫിക് ഡിസൈനര്‍ -50,000 രൂപ
9. കസ്റ്റമര്‍ സര്‍വീസ് മാനേജര്‍
10 . കരിയര്‍ ഗൈഡ് -30,000 -50,000 രൂപ


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it