എമിറേറ്റ്‌സ് ഗ്രൂപ്പ് വിളിക്കുന്നു; 17,300 പ്രൊഫഷണലുകളെ; ഗള്‍ഫിലെ മികച്ച തൊഴില്‍ അവസരം

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മികച്ച ജീവനക്കാരെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ 150 നഗരങ്ങളിലായാണ് ഇന്റര്‍വ്യൂകള്‍ സംഘടിപ്പിക്കുന്നത്.
Emirates
Emirates
Published on

ലോകത്തിലെ മുന്‍നിര എയര്‍ലൈന്‍ കമ്പനിയായ എമിറേറ്റ്‌സ് ഗ്രൂപ്പ് ( Emirates group) ആഗോളതലത്തില്‍ മെഗാ നിയമനത്തിന് തുടക്കം കുറിക്കുന്നു. ഗ്രൂപ്പിന് കീഴിലുള്ള എയര്‍ലൈന്‍ കമ്പനിയായ എമിറേറ്റ്‌സിലും കാര്‍ഗോ കമ്പനിയായ ഡിനാട്ടയിലുമായി (dnata) 17,300 തൊഴില്‍ അവസരങ്ങളാണ് തുറക്കുന്നത്. പൈലറ്റുമാര്‍ മുതല്‍ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സ്റ്റാഫ് വരെയുള്ള ഒഴിവുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. 350 തസ്തികകളിലേക്കായാണ് ഇത്രയധികം പേരെ കമ്പനി റിക്രൂട്ട് ചെയ്യുന്നത്.

150 നഗരങ്ങളില്‍ ഇന്റര്‍വ്യൂ

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മികച്ച ജീവനക്കാരെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ 150 നഗരങ്ങളിലായാണ് ഇന്റര്‍വ്യൂകള്‍ സംഘടിപ്പിക്കുകയെന്ന് എമിറേറ്റ്‌സ് ഗ്രൂപ്പ് വ്യക്തമാക്കി. ഗ്രൂപ്പിന്റെ കരിയര്‍ വെബ്‌സൈറ്റില്‍ അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. യുഎഇ പൗരന്‍മാര്‍ക്കും സ്വദേശി വിദ്യാര്‍ത്ഥികള്‍ക്കുമായി ദുബൈയില്‍ പ്രത്യേക റിക്രൂട്ട്‌മെന്റ് ഡ്രൈവും നടക്കും.

എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ 13,000 ഒഴിവുകളിലേക്കാണ് അവസരങ്ങളുള്ളത്. പൈലറ്റ്, എഞ്ചിനിയര്‍, ഐടി സ്‌പെഷ്യലിസ്റ്റ്, കാബിന്‍ ക്രൂ, എച്ച്.ആര്‍ മാനേജര്‍, കാമ്പയിന്‍ മാനേജര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് തുടങ്ങിയ തസ്തികകളില്‍ നിയമനം നടക്കും.

ഡിനാട്ടയില്‍ 4,000 പേര്‍ക്ക് അവസരമുണ്ട്. കാര്‍ഗോ, ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ്, കാറ്ററിംഗ് സര്‍വീസ് എന്നീ വിഭാഗങ്ങളിലാണ് പ്രധാനമായും ജീവനക്കാരെ നിയമിക്കുന്നത്.

37 ലക്ഷം അപേക്ഷകര്‍

ലോകത്തിലെ മികച്ച തൊഴില്‍ ദാതാവ് എന്ന് പേരെടുത്ത എമിറേറ്റ്‌സ് ഗ്രൂപ്പില്‍ ജോലിക്കായി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ അപേക്ഷ നല്‍കിയത് 37 ലക്ഷം പേരാണ്. 2022 ന് ശേഷം കമ്പനിയില്‍ 41,000 പേരെ നിയമിച്ചു. നിലവില്‍ 1.2 ലക്ഷം ജീവനക്കാരുണ്ട്. മികച്ച ശമ്പളത്തിന് പുറമെ ബോണസ്, മെഡിക്കല്‍-ലൈന്‍ഫ് ഇന്‍ഷുറന്‍സ്, വിമാന യാത്രയില്‍ കുടുംബത്തിന് ഉള്‍പ്പടെ ആനുകൂല്യങ്ങള്‍, കുറഞ്ഞ കാര്‍ഗോ നിരക്ക്, മെമ്പര്‍ഷിപ്പ് ഡിസ്‌കൗണ്ടുകള്‍ തുടങ്ങിയ ആനുകൂല്യങ്ങളും കമ്പനി നല്‍കുന്നുണ്ട്.

പുതിയ അവസരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ www.emiratesgroupcareers.com/search-and-apply/ എന്ന വെബ് ലിങ്ക് വഴി ലഭിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com