സോളാര്‍ മേഖലയില്‍ വന്‍ തൊഴില്‍ അവസരങ്ങള്‍, ആവശ്യമുളളത് ഈ കോഴ്സുകള്‍ പഠിച്ചവരെ

കേരളമടക്കമുളള സംസ്ഥാനങ്ങളിലാണ് തൊഴിലവസരങ്ങൾ കൂടുതലുളളത്.
solar, jobs
Image courtesy: Canva
Published on

2030 ആകുമ്പോഴേക്കും 500 ജിഗാവാട്ട് ഫോസിൽ ഇതര ഊര്‍ജ ശേഷി കൈവരിക്കാനുളള ലക്ഷ്യത്തിലാണ് ഇന്ത്യ. കേരളത്തിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ സോളാര്‍ മേഖലയില്‍ വലിയ പരിവര്‍ത്തനങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്. പുരപ്പുറ സോളാര്‍ സിസ്റ്റങ്ങളില്‍ ഗുജറാത്തിന് പിറകില്‍ രണ്ടാം സ്ഥാനത്താണ് കേരളം. വലിയ മുന്നേറ്റങ്ങള്‍ വരുന്നതിന് അനുസരിച്ച് ഈ മേഖലയില്‍ തൊഴില്‍ അവസരങ്ങളും വര്‍ധിക്കുകയാണ്.

പുനരുപയോഗ ഊർജ്ജ മേഖലയിലെ തൊഴിൽ അവസരങ്ങളില്‍ ഈ സാമ്പത്തിക വർഷം 18.9 ശതമാനം വളർച്ചയുണ്ടാകുമെന്നാണ് സ്റ്റാഫിംഗ് കമ്പനിയായ ടീംലീസ് സർവീസസ് കണക്കാക്കുന്നത്.

ജോലികള്‍

എഞ്ചിനീയറിംഗ്, പ്രോജക്ട് മാനേജ്മെന്റ്, ഡാറ്റ അനലിറ്റിക്സ്, സസ്റ്റൈനബിള്‍ എനര്‍ജി സൊലൂഷന്‍സ് തുടങ്ങിയവയില്‍ പ്രത്യേക വൈദഗ്ധ്യമുളളവരുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സോളാർ പിവി ടെക്നീഷ്യൻമാർ, റൂഫേഴ്സ്, പ്രൊഡക്ഷൻ ഓപ്പറേറ്റർമാർ, സ്റ്റോറേജ് ഓപ്പറേറ്റർമാർ, വേസ്റ്റ് മാനേജ്മെന്റ് സ്പെഷ്യലിസ്റ്റുകൾ, എനർജി ഓഡിറ്റർമാർ, ഓപ്പറേഷണൽ സപ്പോർട്ട് റോളുകൾ തുടങ്ങിയവരുടെയും വലിയ ആവശ്യകതയാണ് ഈ മേഖലയിലുളളത്. സോളാർ, കാറ്റ്, ഹൈബ്രിഡ് എനർജി മേഖലകളിലെ കമ്പനികളില്‍ ഇത്തരം ജോലികള്‍ക്കായി വലിയ അവസരങ്ങളാണ് തുറന്നിരിക്കുന്നത്.

ഐടിഐ/ഡിപ്ലോമ നേടിയവര്‍ക്കും ബിരുദധാരികള്‍ക്കും പന്ത്രണ്ടാം ക്ലാസ് പാസായവര്‍ക്കും വലിയ അവസരങ്ങളാണ് ഉളളത്. 2024 സാമ്പത്തിക വർഷത്തിൽ ഈ മേഖലയിലുളള കരാർ ജീവനക്കാരിൽ 44.1 ശതമാനം പേർ ഐടിഐ/ഡിപ്ലോമ നേടിയവരും 28.9 ശതമാനം പേർ ബിരുദധാരികളും 14.6 ശതമാനം പേർ പന്ത്രണ്ടാം ക്ലാസ് പാസായവരും 4.1 ശതമാനം പേർ ബിരുദാനന്തര ബിരുദധാരികളുമാണ് എന്നത് ശ്രദ്ധേയമാണ്.

സര്‍ക്കാര്‍ പദ്ധതികള്‍

രാജസ്ഥാൻ, ഗുജറാത്ത്, കർണാടക, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളാണ് ഈ മേഖലയിൽ തൊഴിലവസരങ്ങൾ കൂടുതലുളളത്. ഈ സംസ്ഥാനങ്ങളിലാണ് വലിയ തോതില്‍ സൗരോർജ ഉൽപാദനം നടക്കുന്നത് എന്നതാണ് ഇതിന് കാരണം.

പിഎം സൂര്യ ഘർ: മുഫ്ത് ബിജ്‌ലി യോജന, നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷൻ, പിഎം കുസും, സോളാർ പിവി മൊഡ്യൂൾ പിഎൽഐ സ്കീം തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികള്‍ സംരംഭങ്ങളും നിക്ഷേപങ്ങളും വലിയ തോതില്‍ പ്രോത്സാഹിപ്പിക്കുന്നത് ഈ മേഖലയില്‍ തൊഴിൽ അവസരങ്ങൾ വര്‍ധിപ്പിക്കുന്നതില്‍ നിർണായക പങ്കുവഹിക്കുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com