കോവിഡിന് ശേഷം സിംഗപ്പൂരിൽ തൊഴിലവസരങ്ങൾ വർധിക്കുന്നു

കോവിഡ് പ്രതിസന്ധി കടന്നതോടെ സിംഗപ്പൂരിൽ കമ്പനികൾ പുതിയ ജീവനക്കാരെ നിയമിക്കുന്നത് ഏപ്രിൽ മാസത്തിൽ വർധിപ്പിച്ചതായി മോൺസ്റ്റർ എന്ന് തൊഴിൽ അന്വേഷകരുടെ പ്ലാറ്റഫോം റിപ്പോർട് ചെയ്യുന്നു. ഏപ്രിൽ മാസം മൊത്തം തൊഴിൽ നിയമനങ്ങൾ 15 % വർധിച്ചു. വിദ്യാഭ്യാസ മേഖലയിൽ 16 %, മാധ്യമ വിനോദ വ്യവസായത്തിൽ 15 %, ബാങ്കിംഗ് ഫിനാൻസ് രംഗം 11 %, റീറ്റെയ്ൽ ലോജിസ്റ്റിക്സ് 6 %, ഹോസ്പിറ്റാലിറ്റി 5 %, ഐ ടി ,ടെലികോം, ബി പി ഒ 4 %, റിയൽ എസ്റ്റേറ്റ് 2 %, ആരോഗ്യ പരിരക്ഷ 2 % എന്നിങ്ങനെയാണ് തൊഴിലവസരങ്ങളിൽ വർധനവ് ഉണ്ടായത് .

സർക്കാർ, പൊതു മേഖല സ്ഥാപനങ്ങൾ, എഫ് എം സി ജി എന്നിവയിൽ ഏപ്രിൽ മാസം പുതിയ നിയമനങ്ങളിൽ 10 % കുറവ് രേഖപ്പെടുത്തി. കയറ്റുമതി-ഇറക്കുമതി സ്ഥാപനങ്ങളിൽ 9 %, ക്രൂഡ് ഓയിൽ പ്രകൃതി വാതക കമ്പനികളിൽ 4 % പുതിയ നിയമനങ്ങൾ കുറഞ്ഞു.
എച്ച് ആർ അഡ്മിനിസ്ട്രേഷൻ ജോലികളിൽ 22 % വർധനവും, മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ 19 ശതമാനത്തിൽ അധികം പുതിയ തൊഴിൽ അവസരങ്ങൾ ഉണ്ടായി.
വരും മാസങ്ങളിൽ വിദ്യാഭ്യാസം, യാത്ര, വിനോദ സഞ്ചാര മേഖലകളിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകുമെന്ന് മോൺസ്റ്റർ ശേഖർ ഗാരിസ അഭിപ്രായപ്പെട്ടു


Related Articles

Next Story

Videos

Share it