വിദേശ പഠനം സ്വപ്നമാണോ, വിദേശത്തേക്ക് പറക്കാന്‍ എക്സ്പോയുമായി ഒഡെപെക്

ഉന്നത പഠനത്തിന് വിദേശത്തേക്ക് പോവുക എന്നത് നിങ്ങളുടെ സ്വപ്നമാണോ. എന്നാല്‍ ആ സ്വപ്നം പൂവണിയാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഓവര്‍സീസ് ഡെവലപ്പ്മെന്റ് ആന്റ് എംപ്ലോയ്മെന്റ്‌പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്സ് ലിമിറ്റഡ്(ഒഡെപെക്ക്) അവസരമൊരുക്കുന്നു. ഒഡെപെക്കിന്റെ സ്റ്റഡി അബ്രോഡ് പ്രോഗ്രാമിന്റെ ഭാഗമായി സൗജന്യമായി നടത്തുന്ന ഇന്റര്‍നാഷണല്‍ എജ്യൂക്കേഷന്‍ എക്സ്പോയില്‍ നിങ്ങളുടെ സ്വപ്നത്തിലേക്ക് നടന്നു കയറാം.

എക്സ്പോ എവിടെ, എപ്പോള്‍?

ഈ മാസം 19 ന് ശനിയാഴ്ച എറണാകുളം കലൂരുള്ള ഗോകുലം പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററിലും 20ന് കോഴിക്കോട് പി.ടി ഉഷ റോഡിലുള്ള ദ ഗേറ്റ് വേ ബൈ താജിലുമാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. യു.എസ്.എ, ഓസ്ട്രേലിയ, യു.കെ., കാനഡ, ന്യൂസിലാന്‍ഡ്, ജര്‍മനി, സ്വിറ്റ്സര്‍ലാന്‍ഡ്, അയര്‍ലന്‍ഡ്, ഫ്രാന്‍സ്, എന്നീ ഒന്‍പത് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള നാല്‍പ്പതില്‍പ്പരം യൂണിവേഴ്സിറ്റികളുടെ പ്രതിനിധികളെ നേരില്‍ കാണാനും എക്സ്പോയില്‍ അവസരംഉണ്ടായിരിക്കും.

അനുയോജ്യമായ കോഴ്സ് തെരഞ്ഞെടുക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍, യോജിച്ചകോളജുകള്‍/യൂണിവേഴ്സിറ്റികള്‍ തെരഞ്ഞെടുക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍, വിസപ്രോസസിംഗുമായി ബന്ധപ്പെട്ട സേവനങ്ങള്‍, അഡ്മിഷന് മുന്നോടിയായുള്ള പരിശീലനം,വിദേശത്തേക്ക് പോകുന്നതിന് മുമ്പ് നല്‍കുന്ന മാര്‍ഗ നിര്‍ദേശങ്ങളും പിന്തുണകളും,വിദേശഭാഷാ പരിശീലനം തുടങ്ങിയസേവനങ്ങള്‍ക്കു പുറമേ വിദേശത്ത് എത്തുമ്പോള്‍ എയര്‍പോര്‍ട്ട് പിക്ക് അപ്പ്, സിറ്റി ഓറിയന്റേഷന്‍, അക്കോമൊഡേഷന്‍ സര്‍വീസസ് തുടങ്ങിയവും എക്സ്പോയില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കും.

സൗജന്യ ഐ.ഇ.എല്‍.ടി.എസ് പരിശീലനവും നിബന്ധനകള്‍ക്ക് വിധേയമായി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യഐ.ഇ.എല്‍.ടി.എസ്. പരിശീലനവും ഒഡെപെക്ക് നല്‍കുന്നതാണ്. ഒഡെപെക്ക് ഇന്റര്‍നാഷണല്‍ എജ്യൂക്കേഷന്‍ എക്സ്പോയില്‍ സ്പോട്ട് അഡ്മിഷനുംഅര്‍ഹരായവര്‍ക്ക് സ്‌കോളര്‍ഷിപ്പും ലഭ്യമാക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. ഇതിനു പുറമേ വിവിധ കോഴ്സുകള്‍ക്കുള്ള യോഗ്യതയും പ്രൊഫൈലും സൗജന്യമായി പരിശോധിക്കാനും സാധിക്കുന്നതാണ്.കൂടാതെ ഉപരിപഠനത്തിനായി സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ കീഴിലുള്ള പദ്ധതികളെക്കുറിച്ചുള്ള വിശദവിവരങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് മനസിലാക്കാം.സാമ്പത്തിക കാര്യങ്ങളില്‍ ശരിയായ മാര്‍ഗ നിര്‍ദേശങ്ങളും എക്സോപിയില്‍ നേടാം.

എക്‌സ്‌പോയില്‍ രജിസ്‌ട്രേഷന്‍ സൗജന്യമാണ്. രജിസ്ട്രേഷനു വേണ്ടി www.odepc.net/eduexpo2022 എന്ന ലിങ്ക്ഉപയോഗിക്കുക.കൂടുതല്‍ വിവരങ്ങള്‍ക്ക് 6 2 8 2 6 3 1 5 0 3 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it