
യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നാണ് ജര്‍മ്മനി. ജോലി ആവശ്യങ്ങള്‍ക്കായി വിദേശ രാജ്യങ്ങളിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നവര്‍ ഇപ്പോള്‍ യു.എസിന് വലിയ പരിഗണന നല്‍കുന്നില്ല. പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അപ്രവചനീയ നീക്കങ്ങളും കുടിയേറ്റ വിരുദ്ധ സമീപനങ്ങളും ഇതിന് കാരണങ്ങളാണ്. കൂടുതല്‍ ആകര്‍ഷകമായ കുടിയേറ്റ നയങ്ങള്‍ പ്രഖ്യാപിക്കുന്നതും ഇന്ത്യക്കാരെ മറ്റ് രാജ്യങ്ങളിലേക്ക് ആകര്‍ഷിക്കുന്നു. ഇത്തരത്തില്‍ ഇന്ത്യക്കാര്‍ക്ക് ജോലി ആവശ്യങ്ങള്‍ക്കായി കുടിയേറാന്‍ ഏറ്റവും അനുയോജ്യമായ രാജ്യങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ജര്‍മ്മനി.
ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് രാജ്യം അവതരിപ്പിച്ചിരിക്കുന്ന പദ്ധതിയാണ് ജർമ്മൻ ഓപ്പർച്യുനിറ്റി കാർഡ്. വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്ക് ഒരു വർഷം വരെ ജർമ്മനിയിൽ താമസിച്ച് തൊഴിൽ തേടാൻ അനുവദിക്കുന്ന വീസയാണ് ജർമ്മൻ ഓപ്പർച്യുനിറ്റി കാർഡ്. ആഴ്ചയിൽ 20 മണിക്കൂർ വരെ പാർട്ട് ടൈം ജോലി ചെയ്യാനുളള അവസരം കാർഡ് നല്‍കുന്നു. ഒരു വർഷത്തിനുള്ളിൽ തൊഴിൽ കണ്ടെത്തുന്നവർക്ക് പ്രാദേശിക ഇമിഗ്രേഷൻ ഓഫീസിൽ നിന്ന് ഇ.യു ബ്ലൂ കാർഡ് പോലുള്ള ദീർഘകാല വർക്ക് പെർമിറ്റുകളിലേക്ക് മാറുന്നതിനുളള അവസരങ്ങളുമുണ്ട്.
അപേക്ഷകർക്ക് ഒരു യൂണിവേഴ്സിറ്റി ബിരുദമോ കുറഞ്ഞത് രണ്ട് വർഷത്തെ തൊഴിലധിഷ്ഠിത പരിശീലനമോ ആണ് വീസയ്ക്ക് വേണ്ട യോഗ്യതകള്‍. പോയിന്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലൂടെയാണ് യോഗ്യത നിർണയിക്കുന്നത്. ഒരു വർഷത്തേക്ക് സ്വയം സാമ്പത്തികമായി പിന്തുണയ്ക്കാൻ കഴിയുമെന്ന് തെളിയിക്കാന്‍ സാധിക്കുന്നത് അപേക്ഷകർക്ക് ഗുണകരമാണ്.
ഡിജിറ്റൽ ആപ്ലിക്കേഷനുകളും ലളിതമായ വീസ പ്രോസസിംഗ് പ്രക്രിയകളും ഉള്ളതിനാൽ ഇന്ത്യൻ അപേക്ഷകർക്ക് വേഗത്തിലുളള നടപടികളിലൂടെ ജര്‍മ്മനിയില്‍ എത്താന്‍ സാധിക്കും. വലിയ ഡിമാൻഡുള്ള മേഖലകളിലെ വൈദഗ്ധ്യം കാരണം മലയാളികള്‍ അടക്കമുളള ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ജർമ്മനി ശരാശരിയേക്കാൾ ഉയർന്ന മികച്ച ശമ്പളമാണ് നല്‍കുന്നത്. കേരളത്തില്‍ നിന്ന് നഴ്സിംഗ് തുടങ്ങിയ ആരോഗ്യ മേഖലകളിലും ഐ.ടി, എഞ്ചിനീയറിംഗ് തുടങ്ങിയ വൈദഗ്ധ്യമുള്ള മേഖലകളിലും നിരവധി യുവതിയുവാക്കളാണ് വിദേശ രാജ്യങ്ങളില്‍ ജോലിക്കായി അപേക്ഷിക്കുന്നത്. മികച്ച സമ്പദ്‌വ്യവസ്ഥയും ജീവിത സാഹചര്യങ്ങളും വാഗ്ദാനം ചെയ്യുന്ന ജര്‍മ്മനി മലയാളികള്‍ക്ക് മികച്ച സാധ്യതകളാണ് വാഗ്ദാനം ചെയ്യുന്നത്.
Germany opens a new job visa pathway without offer letters, benefiting skilled Malayalees in IT and nursing.
Read DhanamOnline in English
Subscribe to Dhanam Magazine