കപ്പലണ്ടി മിഠായി നിര്‍മാണം; കുറഞ്ഞ മുതല്‍മുടക്കില്‍ നേട്ടമുണ്ടാക്കാം

സ്വദേശ/വിദേശ വിപണികളില്‍ ഒരു പോലെ ശോഭിക്കാവുന്ന ഉല്‍പ്പന്നമാണ് കപ്പലണ്ടി മിഠായി. സുലഭമായി ലഭിക്കുന്ന കപ്പലണ്ടി, മെഷിനറിയുടെ സഹായത്തോടെ തൊലി കളഞ്ഞ് എടുക്കുന്നു. അതിനു ശേഷം ശര്‍ക്കരപ്പാവ് കാച്ചി, സുഗന്ധവ്യഞ്ജനങ്ങള്‍ ആവശ്യമെങ്കില്‍ ചേര്‍ത്ത് അതിലിട്ട് ഇളക്കി എടുക്കുന്നു.

നിശ്ചിത ശതമാനം വറുത്ത അരി ചേര്‍ത്തും ഇത്തരത്തില്‍ കപ്പലണ്ടി മിഠായി തയാറാക്കി വരുന്നുണ്ട്. കുട്ടികളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഒരു വിപണിയാണ് ഇതിന്റേത്. ഇപ്പോള്‍ വ്യാപകമായ ഒരു വിപണി ഈ ഉല്‍പ്പന്നത്തിനുണ്ട്.
സൂപ്പര്‍ മാര്‍ക്കറ്റുകളിലും ബേക്കറി ഷോപ്പുകളിലും ഇത്തരം ഉല്‍പ്പന്നങ്ങള്‍ നന്നായി വില്‍ക്കുന്നുണ്ട്. കപ്പലണ്ടി മഠായിക്ക് ധാരാളം മൊത്തവിതരണക്കാരെയും ലഭിക്കുന്നുണ്ട്.
ഉല്‍പ്പാദന ശേഷി: പ്രതിദിനം 80 കിലോഗ്രാം
ആവശ്യമായ മെഷിനറികള്‍: പീലിംഗ് മെഷീന്‍, മോള്‍ഡുകള്‍, കിച്ചണ്‍ ഉപകരണങ്ങള്‍, പായ്ക്കിംഗ് മെഷീന്‍, വേയിംഗ് ബാലന്‍സ് മുതലായവ
അസംസ്‌കൃത വസ്തുക്കള്‍: കപ്പലണ്ടി, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങള്‍, പായ്ക്കിംഗ് സാമഗ്രികള്‍
ഭൂമി/കെട്ടിടം: 250 ചതുരശ്രയടി
വൈദ്യുതി: 4 എച്ച് പി
തൊഴിലാളികള്‍: മൂന്നു പേര്‍
മറ്റ് ഇന്ധനം: ഗ്യാസ്/ വിറക്
പദ്ധതി ചെലവ്
കെട്ടിടം: 2.50 ലക്ഷം രൂപ
മെഷിനറികള്‍: 5 ലക്ഷം രൂപ
മറ്റ് ആസ്തികള്‍: 1 ലക്ഷം രൂപ
പ്രവര്‍ത്തന മൂലധനം: 4 ലക്ഷം രൂപ
ആകെ: 12.50 ലക്ഷം രൂപ
വാര്‍ഷിക വിറ്റുവരവ്: 80 X 250 X 300 = 60 ലക്ഷം രൂപ
(കിലോഗ്രാമിന് മൊത്തവില 250 രൂപ എന്ന നിരക്കില്‍ ലഭിക്കാവുന്ന അറ്റാദായം (5 ശതമാനം): 15 ലക്ഷം രൂപ


Related Articles
Next Story
Videos
Share it