ഡേറ്റ എന്‍ജിനീയര്‍മാര്‍ക്ക് ഡിമാന്റ് കൂടുന്നു; നൈപുണ്യമുള്ളവര്‍ കുറവ്

ഡാറ്റ ശാസ്ത്രത്തിൽ അനന്തമായ തൊഴിൽ സാധ്യതകൾ ഉണ്ടെങ്കിലും അതിൽ പരിജ്ഞാനം ലഭിച്ചവർ രാജ്യത്ത് കുറവാണെന്ന് ചില സർവേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കോഴ്‌സെറാ ആഗോള നൈപുണ്യ റിപ്പോർട്ട്പ്ര (Coursera Global Skills Report 2022) പ്രകാരം ഡാറ്റ ശാസ്ത്രത്തിൽ ഇന്ത്യക്ക് 12-ാം സ്ഥാനമാണ്.

വർധിക്കുന്ന ഡാറ്റ എഞ്ചിനിയർ മാരുടെ ഡിമാൻറ്റ് നിറവേറ്റാനായി എച്ച് ഡി എഫ് സി ബാങ്കും എൻ ഐ ഐ ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ബാംങ്കിംഗ് സംയുക്തമായി ഡാറ്റ എഞ്ചിനിയറിംഗിൽ ബിരുദാനന്തര പരിശീലന പരിപാടി ആരംഭിക്കുന്നു. തത്സമയ ക്‌ളാസ്സുകളും, അതിഥി പ്രഭാഷണങ്ങളും (guest lectures) പരിശീലന പരിപാടിയിൽ ഉണ്ടാവും. എച്ച് ഡി എഫ് സി ബാങ്കിലെ ഉയർന്ന ഉദ്യോഗസ്ഥരാകും ക്‌ളാസ്സുകൾ കൈകാര്യം ചെയ്യുന്നത്.
മൂന്ന് മാസം കൊണ്ട് ബാങ്കിംഗ്, ധനകാര്യ സേവനങ്ങൾ - ഇൻഷുറൻസ് (BFSI) മേഖലയിലേക്ക് ജോലിക്ക് പ്രാപ്തരാക്കാനാണ്‌ പരിശീലിപ്പിക്കുന്നത്. എച്ച് ഡി എഫ് സി ബാങ്കിൽ തന്നെ 100 ൽ പ്പരം പരിശീലനം കഴിഞ്ഞ ഡാറ്റ എഞ്ചിനിയർമാക്ക് ജോലി നൽകും.ഡാറ്റ സയൻറ്റിസ്റ്റ് ഇ 2 ഗ്രേഡിലാണ് തൊഴിൽ നൽകുന്നത്.
ഡാറ്റ അനലിറ്റിക്‌സ്, ബിഗ് ഡാറ്റ തുടങ്ങിയ പ്രധാന പ്പെട്ട വിഷയങ്ങളാണ് പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബിരുദവും 2 വർഷത്തെ തൊഴിൽ പരിചയവും, എഞ്ചിനിയറിംഗ്, എം ബി എ ബിരുദധാരികൾക്കും അപേക്ഷിക്കാം.
ഐ ഐ ടി ജോധ് പൂർ, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, കോഴ്‌സെറാ തുടങ്ങിയ സ്ഥാപനങ്ങൾ ഡാറ്റ ശാസ്ത്രത്തിൽ പരിശീലന പരിപാടി നടത്തുന്നുണ്ട്.

2021 ൽ മുൻ വർഷത്തെ അപേക്ഷിച്ച് ഡാറ്റ സയൻസ് മേഖലയിലെ തൊഴിൽ അവസരങ്ങൾ 47 % വർധിച്ചു. 2022 ഏപ്രിൽ മാസം മുൻ വർഷത്തെ അപേക്ഷിച്ച് 30 % വർധിച്ചതായി കോഴ്‌സെറാ റിപ്പോർട്ടിൽ പറയുന്നു. ഡാറ്റ സയൻസ് വിഷയത്തിൽ പഠിതാക്കളുടെ എണ്ണത്തിലും ഗുണനിലവാരത്തിലും മുന്നിട്ട് നിൽക്കുന്നത് കർണാടകം, തമിഴ് നാട്, പശ്ചിമ ബംഗാൾ, ഹരിയാന,ആന്ധ്ര പ്രദേശ് എന്നി സംസ്ഥാനങ്ങൾ. കേരളം, ഉത്തർ പ്രദേശ്, രാജസ്ഥാൻ എന്നിവ വളരെ പിന്നിലാണ്. .


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it