Dream Job
Image : Canva

ദുബൈയില്‍ മികച്ച തൊഴില്‍ അവസരങ്ങള്‍; ശമ്പളം, യോഗ്യതകള്‍ അറിയാം

യുഎഇയിലെ പൊതു, സ്വകാര്യ മേഖലകളിലെ അവസരങ്ങള്‍ വിദേശികള്‍ക്കും ഉപയോഗപ്പെടുത്താം
Published on

മലയാളി യുവാക്കളുടെ സ്വപ്‌നഭൂമികളിലൊന്നായ ദുബൈയില്‍ മികച്ച തൊഴിലവസരങ്ങളാണ് തുറക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യു.എ.ഇ തൊഴില്‍ മേഖലയില്‍ വലിയ മുന്നേറ്റമുണ്ടായതായാണ് കണക്കുകള്‍ കാണിക്കുന്നത്. യുഎഇ പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം ഏപ്രില്‍ മാസത്തില്‍ തൊഴില്‍ അവസരങ്ങള്‍ 54 പോയിന്റ് ഉയര്‍ന്നു. 50 പോയിന്റിന് മുകളിലുള്ള റാങ്ക് മികച്ചതായാണ് വിലയിരുത്തപ്പെടുന്നത്.കഴിഞ്ഞ 11 മാസത്തിനിടെ ഉയര്‍ന്ന നിരക്കാണിത്.

അവസരങ്ങള്‍ ഉപയോഗപ്പെടുത്താം

യുഎഇയിലെ തൊഴില്‍ അവസരങ്ങളിലേറെയും, പ്രത്യേകിച്ച് സ്വകാര്യമേഖലയില്‍, എല്ലാ വിദേശ രാജ്യങ്ങളിലുള്ളവര്‍ക്കും ഉപയോഗപ്പെടുത്താവുന്നതാണ്. സര്‍ക്കാര്‍ വകുപ്പുകളിലെ ഏതാനും ജോലികളിലും വിദേശികള്‍ക്കും അപേക്ഷിക്കാന്‍ അവസരമുണ്ട്. dubaicareers.ae എന്ന ഔദ്യോഗിക പോര്‍ട്ടലില്‍ അവസരങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഈ പോര്‍ട്ടലില്‍ വിദേശികള്‍ക്കും രജിസ്റ്റര്‍ ചെയ്ത് പുതിയ അവസരങ്ങള്‍ കണ്ടെത്താം.

30,000 ദിര്‍ഹം വരെ ശമ്പളം

10,000 മുതല്‍ 30,000 ദിര്‍ഹം വരെ ശമ്പളമുള്ള ജോലികളാണ് ഔദ്യോഗിക വെബ് സൈറ്റുകളില്‍ പ്രസിദ്ധീകരിക്കാറുള്ളത്. ബന്ധപ്പെട്ട മേഖലകളിലെ ബിരുദവും കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് പൊതുവായ യോഗ്യതകള്‍. വിവിധ തസ്തികകള്‍ക്കനുസരിച്ച് അധികയോഗ്യതയും ആവശ്യപ്പെടാം. യുഎഇ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ഓഡിറ്റര്‍, മാനേജര്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ തുടങ്ങി വിവിധ തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാന്‍ അവസരമുണ്ട്. സ്വകാര്യമേഖലയില്‍ മാര്‍ക്കറ്റിംഗ്, ഫിനാന്‍സ് ഓഫീസര്‍ ജോലികളില്‍ അവസരങ്ങള്‍ വര്‍ധിച്ചുവരുന്നതയാണ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് ഡാറ്റ സൂചിപ്പിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com